ഇന്ത്യയില്‍ നിക്ഷേപത്തില്‍ പ്രഥമ പരിഗണന സ്ഥിര നിക്ഷേപത്തിനാണ്. ഭൂരിഭാഗം ഇന്ത്യക്കാരും തങ്ങളുടെ നിക്ഷേപം ബാങ്കുകളിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നത്. 2022 മേയ് മുതല്‍ പലിശ നിരക്ക് വര്‍ധനവ് തുടങ്ങിയതോടെ കൂടുതല്‍ പേരും സ്ഥിര നിക്ഷേപമിടുന്നുണ്ട്.
മികച്ച പലിശ നിരക്കും സുരക്ഷയും ലഭിക്കുമെങ്കിലും വലിയൊരു തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതിന് മുന്‍പ് നിക്ഷേപത്തിന്റെ പോരായ്മകളും അറിഞ്ഞിരിക്കണം. ഇത് അനുസരിച്ച് വേണം നിക്ഷേപിക്കണമോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കാന്‍. സ്ഥിര നിക്ഷേപത്തിന്റെ 8 പ്രധാന പോരായ്മകള്‍ അറിയാം.
1. കുറഞ്ഞ റിട്ടേണ്‍
സ്ഥിര നിക്ഷേപത്തില്‍ കാലാവധിയോളം ഒരു സ്ഥിരമായ പലിശ നിരക്കാണ് ലഭിക്കുന്നത്. ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ റിട്ടേണാണിത്.

2. സ്ഥിരമായ പലിശ നിരക്ക്
നിക്ഷേപം ആരംഭിച്ചാല്‍ കാലാവധിയോളം പലിശ നിരക്ക് സ്ഥിരമായി തുടരുന്നതാണ് സ്ഥിര നിക്ഷേപത്തിലെ രീതി. പലിശ നിരക്ക് കുറഞ്ഞ കാലത്ത് സ്ഥിര നിക്ഷേപമിടുന്നൊരാള്ക്ക് പലിശ കൂടുന്ന കാലത്തെ നേട്ടം ലഭിക്കില്ല.
3. ലോക്-ഇന്‍ പിരിയഡ്
നിക്ഷേപം ആരംഭിച്ച് കഴിച്ചാല്‍ കാലാവധി വരെ പണം ലോക് ചെയ്യുന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ രീതി. കാലാവധിയോളം പണം ഉപയോഗിക്കാന്‍ സാധിക്കില്ല. കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പിഴ ഈടാക്കും.
4. സ്രോതസില്‍ നിന്നുള്ള നികുതി
സ്ഥിര നിക്ഷേപത്തിലെ ആദായം നികുതി ബാധകമാണ്. സ്ഥിര നിക്ഷേപ പലിശയില്‍ നിന്ന് ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. റെഗുലര്‍ നിക്ഷേപകരുടെ പലിശ 40,000 രൂപ കഴിഞ്ഞാലാണ് (മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ) സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുക. പലിശ വരുമാനം ആകെ വരുമാനത്തിനൊപ്പം ചേര്‍ത്താണ് നികുതി കണക്കാക്കുക.
5. പണപ്പെരുപ്പത്തെ മറികടക്കുക
നികുതി കിഴിച്ച ശേഷമുള്ള നിക്ഷേപത്തിലെ ആദായം പണപ്പെരുപ്പ നിരക്കിനേക്കാള്‍ മുകളില്‍ നില്‍ക്കേണ്ടതുണ്ട്. സ്ഥിര നിക്ഷേപ പലിശയ്ക്ക് ഇത് പലപ്പോഴും സാധിക്കുന്നില്ല. ഇത്തരത്തില്‍ പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴുമ്പോള്‍ നിക്ഷേപത്തിലെ ആദായം വഴി ജീവിത ചെലവ് മറികടക്കാന്‍ സാധിക്കാതെ വരും.
6. ലിക്വിഡിറ്റി
സ്ഥിര നിക്ഷേപങ്ങള്‍ കുറഞ്ഞ ലിക്വിഡിറ്റിയുള്ളവയാണ്. വേണ്ട സമയത്ത് പണം ലഭിക്കാനുള്ള സാധ്യത സ്ഥിര നിക്ഷേപത്തില്‍ കുറവാണ്.
7. ബാങ്ക് പാപ്പരാകാം
ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വം ബാങ്ക് പാപ്പരാകുന്നത് വരെ മാത്രമെയുള്ളൂ. ഇത്തരത്തില്‍ സംഭവിച്ചാല്‍ 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും. ബാക്കി തുക നഷ്ടമാകും.
8. നേരത്തെ പിന്‍വലിച്ചാല്‍ പിഴ
സ്ഥിര നിക്ഷേപം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ ബാങ്ക് അവസരം നല്‍കുന്നുണ്ട്. നിക്ഷേപം നേരത്തെ പിന്‍വലിച്ചാല്‍ ബാങ്ക് പിഴ ഈടാക്കും. 1 ശതമാനം മുതല്‍ 3ശതമാനം വരെ പലിശ നിരക്ക് കുറവ് വരുത്താന്‍ സാധ്യതയുണ്ട.്
ബാങ്ക് പലിശ നിരക്ക്
ഇന്ന് ഏറ്റവും മികച്ച പലിശ നല്‍കുന്നത് സൂര്യോദയ് സമോള്‍ ഫിനാന്‍സ് ബാങ്കാണ്. 5 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 9.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 9.60 ശതമാനവും പലിശ ലഭിക്കും. 999 ദിവസത്തേക്ക് 9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശയും ലഭിക്കും. രാജ്യത്തെ മുൻനിര ബാങ്കുകൾ റെഗുലർ നിക്ഷേപകർക്ക് നൽകുന്ന നിക്ഷേപ പലിശ നോക്കാം. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
എസ്ബിഐ- 3% മുതല്‍ 7.10%
എച്ച്ഡിഎഫ്സി ബാങ്ക്- 3% മുതല്‍ 7.10%
ഐസിഐസിഐ ബാങ്ക് 3% മുതല്‍ 7.10%
പഞ്ചാബ് നാഷണല്‍ ബാങ്ക്- 3% മുതല്‍ 7.25%
ആക്സിസ് ബാങ്ക്- 3% മുതല്‍ 7.45%
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
