വായ്പയെടുത്തവർക്കും എടുക്കാൻ പദ്ധതിയിടുന്നവർക്കും അത്ര ശുഭകരമല്ലാത്ത വാർത്തയാണ് റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് പുറത്തുവരുന്നത്. രാജ്യത്ത് പലിശ നിരക്ക് ഉടൻ കുറയില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതുവരെ ഉയർന്ന പലിശ നിരക്കിൽ തന്നെയാകും രാജ്യത്ത് വായ്പയിടപാടുകൾ നടക്കുന്നത്. വില സമ്മർദങ്ങൾ സുസ്ഥിരമായി ലഘൂകരിക്കുന്നതിന് പണപ്പെരുപ്പത്തിൽ കൂടുതൽ ജാഗ്രത പുലർത്തിവരികയാണെന്നും ഇതിനായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലിശ നിരക്ക് ഉയർന്ന് തന്നെ തുടരുന്നത് നിലവില്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്കും പുതിയ വായ്പയെടുക്കാൻ പദ്ധതിയിടുന്നവർക്കും തിരിച്ചടിയാണ്. ഫ്ലോട്ടിംഗ് നിരക്കിൽ വായ്പയെടുത്തവർക്കാണ് നിലവിലെ സാഹചര്യം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അതേസമയംഫിക്‌സഡ് നിരക്കില്‍ വായ്പയെടുത്തിട്ടുള്ളവരെ ഇത് ബാധിക്കില്ല. പുതിയ വായ്പയ്ക്കായി ശ്രമിക്കുന്നവർക്കും കൂടിയ പലിശ നിരക്കിൽ തന്നെയെടുക്കേണ്ടി വരും. അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് കടുത്ത നടപടികളിലേക്ക് പോകാത്തത് ആശ്വാസകരമാണ്.

പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 6.50 ശതമാനമാണ് റിപ്പോ നിരക്ക്. കഴിഞ്ഞ വർഷം മെയ് മുതൽ തുടർച്ചയായി ആറു തവണ റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നു. 2023 ഏപ്രിൽ മുതൽ ഇത് മാറ്റമില്ലാതെ തുടരുകയാണ്. പണനയത്തില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് റിസർവ് ബാങ്ക് മുന്‍ഗണന നൽകുന്നത്. 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ നിരക്ക് നേരത്തെ തന്നെ ആർബിഐ പ്രവചിച്ചിരുന്നു. 5.4 ശതമാനമാണ് നിലവിൽ പണപ്പെരുപ്പ നിരക്ക്.
പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലേക്ക് എത്തിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. അതേസമയം ഇത് ആറ് ശതമാനം വരെ ഉയർന്നാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് റിസർ ബാങ്കും സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നു. ജൂലൈയിൽ 7.44 ശതമാനം വരെ ഉയർന്ന പണപ്പെരുപ്പം സാരമായ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ കുറഞ്ഞു വരുകയായിരുന്നു. ഇത് വിപണിക്കും സമ്പദ് വ്യവസ്ഥയ്ക്കും ആശ്വാസകരമാണ്. പലിശ നിരക്ക് ഉയർത്തിയാണ് റിസർവ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിച്ചത്. ഇപ്പോഴും സമാന നയമാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നതും.
ആർബിഐ ഇതുവരെ പ്രഖ്യാപിച്ച 250-ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധന ഇപ്പോഴും സാമ്പത്തിക സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. വിലസ്ഥിരതയും സാമ്പത്തിക സ്ഥിരതയും പരസ്പര പൂരകമാണെന്ന് ആർബിഐ വിലയിരുത്തുന്നു. വിലസ്ഥിരത സാമ്പത്തിക സ്ഥിരതയ്ക്കുള്ള ഒരു നങ്കൂരമാണെന്നും എന്നാൽ ഇവ രണ്ടും തമ്മിലുള്ള വ്യാപാരം ചില സമയങ്ങളിൽ നിർണായകമാണെന്നും ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളും സാമ്പത്തിക രംഗത്തെ ചലനങ്ങളെ നിയന്ത്രിക്കുന്നു. അത്തരം സാഹചര്യത്തിൽ മാക്രോ ഇക്കണോമിക് അടിത്തറയും സാമ്പത്തിക മേഖലയും എത്രത്തോളം ശക്തമാണെന്നതാണ് പരിഗണിക്കുന്നത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications