ഹ്രസ്വകാലത്തേക്ക് വിപണികളിലെ ട്രെന്‍ഡ് ബുള്ളിഷ് തന്നെയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചാഞ്ചാട്ടത്തിനും കുറവുണ്ടായിരിക്കില്ല. നിലവില്‍ 17,600 ശക്തമായ സപ്പോര്‍ട്ട് മേഖലയാണ്. ഇവിടേക്കുള്ള ഇടിവ് വാങ്ങാനുള്ള അവസരമായി കണക്കാക്കാം. തൊട്ടടുത്തുള്ള റെസിസ്റ്റന്‍സ് മേഖല 17,900 ആണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ തിങ്കളാഴ്ചയിലേക്കുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിനിടെ ചോയിസ് ബ്രോക്കിങ് തിങ്കളാഴ്ചത്തെ ഡേ ട്രേഡിങ്ങിനായി നല്‍കിയ ശുപാര്‍ശയും ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇന്നത്തെ വ്യാപാരം
ദീര്‍ഘനാളായി പുറകോട്ടു നിന്നിരുന്ന ബാങ്കിംഗ് ഓഹരികളില്‍ വീണ്ടും നിക്ഷേപ താത്പര്യം പ്രകടമാണ്. ഇതിനോടൊപ്പം ഈയാഴ്ച മുതല്‍ ഐടി കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളും പുറത്തുവരും. ഇത് ആ വിഭാഗത്തിലുള്ള ഓഹരികളുടെ ഇടക്കാലത്തേക്കുള്ള ഗതി നിര്‍ണയിക്കുന്ന ഘടകമാകും. ഇതിനോടകം ഐടി വിഭാഗം ഓഹരികളില്‍ മികച്ച മുന്നേറ്റം നടന്നു കഴിഞ്ഞതിനാല്‍ ഫലപ്രഖ്യാപനം വരുമ്പോള്‍ ലാഭമെടുപ്പ് വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ബാങ്കിംഗ് ഓഹരികള്‍ ബുള്ളിഷ് ആയി തുടരുന്നതിനാല്‍ ഐടി വിഭാഗം ഓഹരികളിലെ തളര്‍ച്ച സൂചികകളില്‍ കാര്യമായ പ്രതിഫലനം സൃഷ്ടിക്കാന്‍ ഇടയില്ലെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
1) എസിസി
വെള്ളിയാഴ്ച രണ്ടര ശതമാനം കുതിപ്പോടെ 2,284.60 രൂപയിലാണ് സിമന്റ് വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്കായ എസിസി ലിമിറ്റഡ് (BSE : 500410, NSE: ACC) ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,375 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,225 നിലവാരത്തില്‍ ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 2589 രൂപയും കുറഞ്ഞ വില 1584.20 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 3.11 ശതമാനം വില വര്‍ധനവുണ്ടായിട്ടുണ്ട്.
2) ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്
വെള്ളിയാഴ്ച നാല് ശതമാനത്തിലേറെ കുതിപ്പോടെ 166.15 രൂപയിലാണ് കണ്‍സ്ട്രക്ഷന്‍- റിയല്‍ എസ്‌റ്റേറ്റ് വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് ലിമിറ്റഡ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 175 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 188 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 195.90 രൂപയും കുറഞ്ഞ വില 63.10 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 5.36 ശതമാനം വില വര്‍ധനവുണ്ടായിട്ടുണ്ട്.
3) നാഷണല്‍ അലുമിനിയം
വെള്ളിയാഴ്ച അഞ്ചര ശതമാനത്തിലേറെ മുന്നേറ്റത്തോടെ 110.70 രൂപയിലാണ് മെറ്റല്‍ വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 119 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 106.50 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 127.95 രൂപയും കുറഞ്ഞ വില 37.35 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 10 ശതമാനത്തോളം വില വര്‍ധിച്ചു.
4) ഗ്രാസിം ഇന്‍ഡസ്ട്രീസ്
വെള്ളിയാഴ്ച നാലര ശതമാനത്തോളം മുന്നേറ്റത്തോടെ 1,797.65 രൂപയിലാണ് ലാര്‍ജ് കാപ് സ്റ്റോക്കായ ഗ്രാസിം ഇന്‍ഡസട്രീസ് ലിമിറ്റഡ് ക്ലോസ് ചെയ്തത്. 1,800 രൂപ നിലവാരത്തില്‍ നിന്നും 1,850 ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,775 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,893 രൂപയും കുറഞ്ഞ വില 863.35 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 11 ശതമാനത്തോളം വില വര്‍ധിച്ചു.
5) കോള്‍ ഇന്ത്യ
വെള്ളിയാഴ്ച രണ്ട് ശതമാനത്തിലേറെ കുതിപ്പോടെ 156.95 രൂപയിലാണ് മൈനിങ് വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്കായ കോള്‍ ഇന്ത്യ ലിമിറ്റഡ് ക്ലോസ് ചെയ്തത്. ഓഹരിയില്‍ ഒരു മൊമന്റം ദൃശ്യമാണ്. അതിനാല്‍ നിലവിലെ വിലയില്‍ നിന്നും 163 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 154 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 203.80 രൂപയും കുറഞ്ഞ വില 123.40 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 7.46 ശതമാനം വില വര്‍ധനവുണ്ടായിട്ടുണ്ട്.
6) കമ്മിന്‍സ് ഇന്ത്യ
വെള്ളിയാഴ്ച കാര്യമായ മുന്നേറ്റമില്ലാതെ 943.55 രൂപയിലാണ് എന്‍ജിന്‍ വിഭാഗതതിലെ മിഡ് കാപ് സ്റ്റോക്കായ കമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 958 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 934 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1064.45 രൂപയും കുറഞ്ഞ വില 556.25 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയിലും കാര്യമായ വ്യതിയാനം ഓഹരികളില്‍ ഉണ്ടായിട്ടില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications