ഈയാഴ്ചയില്‍ വാങ്ങാവുന്ന 3 ഓഹരികള്‍ ഇതാ; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളും ഹ്രസ്വകാലയളവിന്റെ അടിസ്ഥാനത്തില്‍ 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നില്‍ക്കുന്നതിനാലും സ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുന്നതും കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള ആഭ്യന്തര വിപണിയുടെ ശ്രമങ്ങള്‍ക്കും അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ ചാര്‍ട്ട് പാറ്റേണ്‍ അനാലിസിസ് പ്രകാരം 'ഡബിള്‍ ബോട്ടം' ദൃശ്യമായതിനാല്‍ 15,500- 15,650 നിലവാരത്തില്‍ നിന്നും നിര്‍ണായക സപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

 

ടെക്നിക്കല്‍ സൂചകങ്ങളുടെ

ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ പ്രധാന സൂചികയായ നിഫ്റ്റിയില്‍ എപ്പോള്‍ വേണമെങ്കിലും പുള്‍ബാക്ക് റാലിക്കുള്ള സാധ്യത തെളിഞ്ഞു നില്‍ക്കുന്നുണ്ട്. നിലവില്‍ നിഫ്റ്റി വ്യാപാരം ചെയ്യപ്പെടുന്നത് സമീപകാല താഴ്ന്ന നിലവാരത്തിന് (15,670) തൊട്ടടുത്താണ്. ടെക്നിക്കല്‍ സൂചകങ്ങള്‍ 'ഓവര്‍ സോള്‍ഡ്' ആണെന്നുള്ള സൂചനയും നല്‍കുന്നു. അതിനാല്‍ 16,180- 16,400 നിലവാരത്തിലേക്ക് തിരികെ കയറാനുള്ള ശ്രമം ഉണ്ടായേക്കും. ഇതിനായി 15,670 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.

എന്നാല്‍ 15,670 തകര്‍ക്കപ്പെടുകയാണെങ്കില്‍ വീണ്ടും ശക്തമായ വില്‍പന സമ്മര്‍ദം അനുഭവപ്പെടാം. ഇത് നിഫ്റ്റിയെ 15,500- 15,200 നിലവാരങ്ങളിലേക്കും തള്ളിവിടാം. അതേസമയം തിങ്കളാഴ്ച വ്യാപാരത്തിനായി പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

ബല്‍റാംപൂര്‍ ചീനി

ബല്‍റാംപൂര്‍ ചീനി

രാജ്യത്തെ ഏറ്റവും വലിയ സംയോജിത പഞ്ചസാര ഉത്പാദകരിലൊന്നാണ് ബല്‍റാംപൂര്‍ ചീനി (BSE: 500038, NSE: BALRAMCHIN). വെള്ളിയാഴ്ച 393 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 425 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 375 രൂപയില്‍ ക്രമീകരിക്കണം എന്നും വ്യക്തമാക്കി.

കാരണം: നിലവില്‍ ഓഹരിയുടെ 200-ദിവസ ഇഎംഎ നിലവാരത്തിന് സമീപമാണ് നില്‍ക്കുന്നത്. കൂടാതെ ചാര്‍ട്ടില്‍ 375 നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമായിട്ടുള്ളതും ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നു.

Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍

ആദിത്യ ബിര്‍ള ഫാഷന്‍

ആദിത്യ ബിര്‍ള ഫാഷന്‍

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗവും ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വ്യാപാരത്തിലുമാണ് ആദിത്യ ബിര്‍ള ഫാഷന്‍സ് & റീട്ടെയില്‍ (BSE: 535755, NSE: ABFRL) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 264 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 264- 260 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ വാങ്ങാം. 275 മുതല്‍ 280 രൂപയിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 250 രൂപയില്‍ ക്രമീകരിക്കണം എന്നും എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

കാരണം: നിര്‍ണായക സപ്പോര്‍ട്ട് മേഖലയില്‍ നിന്നും ഓഹരിയില്‍ നിക്ഷേപ താത്പര്യം പ്രകടമാകുന്നുണ്ട്. ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരി 'ഓവര്‍ സോള്‍ഡ്' മേഖലയില്‍ ആയതിനാല്‍ പുള്‍ബാക്ക് റാലി പ്രതീക്ഷിക്കുന്നു. ആര്‍എസ്‌ഐ സൂചകത്തില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായതും ഹ്രസ്വകാല റിവേഴ്‌സലിന്റെ സൂചനയാണ്.

എബിബി

എബിബി

ഊര്‍ജ മേഖലയിലേക്ക് വേണ്ട എല്ലാവിധ ഉപകരണങ്ങളുടേയും സംയോജിത നിര്‍മാതാക്കളും വിതരണക്കാരുമാണ് എബിബി ലിമിറ്റഡ്. വെള്ളിയാഴ്ച 2,291 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി 2,300 നിലവാരം മറികടക്കുമ്പോള്‍ വാങ്ങാം. 2,450 രൂപയിലേക്ക് ഓഹരി എത്താമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,225 രൂപയില്‍ ക്രമീകരിക്കണം എന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു.

കാരണം: വിപണിയിലെ കടുത്ത ചാഞ്ചാട്ടത്തിനിടെയിലും എബിബി (BSE: 500002, NSE: ABB) ഓഹരികള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഇത് ഓഹരിയിലെ അന്തര്‍ലീനമായ കുതിപ്പിനെ സൂചിപ്പിക്കുന്നു. കൂടാതെ ഓഹരി പുതിയൊരു ബ്രേക്കൗട്ടിന്റെ വക്കിലുമാണ്.

Also Read: കാളയോ കരടിയോ? ആരാവും മലര്‍ത്തിയടിക്കുക! അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍Also Read: കാളയോ കരടിയോ? ആരാവും മലര്‍ത്തിയടിക്കുക! അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Intraday Stocks To Buy Tomorrow: ABB Aditya Birla Fashion And Balrampur Chini Check Stop Loss Level

Intraday Stocks To Buy Tomorrow: ABB Aditya Birla Fashion And Balrampur Chini Check Stop Loss Level
Story first published: Sunday, May 15, 2022, 20:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X