മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തിന് ഉത്തമ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മന്റെ് പ്ലാന്‍ അഥവാ എസ്ഐപി. ലാഭത്തിനൊപ്പം പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമുള്ള എളുപ്പം ഫണ്ടിന്റെ ഒരു ഗുണമാണ്. ഒറ്റത്തവണ നിക്ഷേപിക്കാന്‍ തുകയില്ലാത്തവര്‍ക്ക് എസ്ഐപി രീതി തിരഞ്ഞെടുക്കാം. ഇതോടൊപ്പം പണപ്പെരുപ്പത്തെ നേരിടാന്‍ സാധിക്കുന്ന നിക്ഷേപമായി മ്യൂച്വൽ ഫണ്ട് മാറി. മ്യൂച്വൽ ഫണ്ടിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ആദായം വഴി പണപ്പെരുപ്പത്തെ മറികടക്കാം. ഇതിനായി മികച്ച ആദായം നൽകുന്ന ഫണ്ടുകൾ കണ്ടെത്തണം. ആവശ്യവും കാലയലവും നിശ്ചയിച്ചുള്ള ഫണ്ടുകളിലേക്ക് പോകുന്നതാണ് ഉചിതം. 10,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ച് 7 വർഷം കൊണ്ട് 11.37 ലക്ഷം രൂപ നേടിയ മ്യൂച്വൽ ഫണ്ടിനെ പരിചയപ്പെടാം.
ഇന്‍വെസ്കോ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് - ഡയറക്ട് ഗ്രോത്ത്
ഇന്‍വെസ്കോ ഇന്ത്യ ഡൈനാമിക് മ്യൂച്വല്‍ ഫണ്ട് ഹൗസ് 2013 ജനുവരി ഒന്നിനാണ് ഇന്‍വെസ്കോ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് - ഡയറക്ട് ഗ്രോത്ത് അവതരിപ്പിച്ചത്. ഈ ഫണ്ട് 12 ശതമാനം വാര്‍ഷിക ആദായം നല്‍കുന്നുണ്ട്. 191 ശതമാനത്തിന് അടുത്താണ് മൊത്ത ആദായം നല്‍കിയിട്ടുള്ളത്. 657 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 2022 ജൂണ്‍ എട്ടിനുള്ള നാവ് 39.87 രൂപയാണ്. 0.98 ശതമാനമാണ് എക്സ്പെന്‍സ് നിരക്ക്. നിക്ഷേപം ഒറ്റത്തവണയായി ആരംഭിക്കാൻ 1.000 രൂപയാണ് ആവശ്യം. അധിക നിക്ഷേപം നടത്താനുള്ള ചുരുങ്ങിയ തുകയും 1,000 രൂപയാണ്. 500 രൂപ മുതൽ എസ്ഐപി ചെയ്യാൻ സാധിക്കും. നിക്ഷേപം ആരംഭിച്ച് 90 ദിവസത്തിന് ശേഷം 10 ശതമാനം യൂണിറ്റുകള്‍ വില്ക്കുകയാണെങ്കില് 0.25 ശതമാനം ചാര്‍ജ് ഈടാക്കും.
പോർട്ട്ഫോളിയോ
ഇന്‍വെസ്കോ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ടിന്റെ നിക്ഷേപത്തിൽ ഭൂരിഭാഗലും ആഭ്യന്തര ഇക്വുറ്റികളിലാണ്. 66.49 ശതമാനം നിക്ഷേപമാണ് ആഭ്യന്തര ഇക്വിറ്റികളിലുള്ളത്. ഇതില്‍ 42.2 ശതമാനം ലാര്‍ജ് കാപ് ഫണ്ടിലും 5.37 ശതമാനം മിഡ് കാപ് ഫണ്ടിലും 2.78 ശമാനവും സ്മോള്‍ കാപ് ഫണ്ടിലുമാണ്. എനര്‍ജി, ഫിനാന്‍ഷ്യല്‍, ടെക്നോളജി, ഹെൽത്ത് കെയർ സെക്ടറുകളിലാണ് ഇന്‍വെസ്കോ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ടിന് കൂടുതൽ നിക്ഷേപമുള്ളത്. റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സിഐ ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൺ ഫാർമസ്യൂട്ടിക്കൽസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയാണ് നിക്ഷേപമുള്ള പ്രധാന കമ്പനികള്‍.
ഉയർന്ന ലാഭം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2.50 ശതമാനമായിരുന്നു ഫണ്ട് നല്കിയ വാര്‍ഷിക ആദായം. കഴിഞ്ഞ മൂന്ന വര്‍ഷത്തിനിടെ 7.6 ശതമാനം വാര്‍ഷിക ആദായം ഫണ്ട് നല്കി. 24.80 ശതമനമയായിരനന്നു ഈ കാലയളവിലെ മൊത്ത ആദായം. അഞ്ച് വര്‍ഷത്തിനിടെ 43.35 തമാനം മൊത്ത ആദായവും 7.75 ശതമാനം വാർഷിക ആദായവും നല്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫണ്ടില്‍ എസ്ഐപി വഴി മാസത്തില്‍ 10,000 രൂപ നിക്ഷേപിച്ചൊരാള്‍ക്ക് ആകെ 4.09 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. അഞ്ച് വര്‍ഷത്തേക്ക് എസ്ഐപി വഴി 10,000 രൂപ മാസം നിക്ഷേപിച്ചൊരാള്‍ക്ക് 7.26 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്.1.26 ലക്ഷം രൂപ ലാഭം ലഭിച്ചു. ഇത്തരത്തില്‍ ഏഴ് വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയൊരാള്‍ക്ക് 11.37 ലക്ഷം രൂപയും ലഭിച്ചും.. 2.97 ലക്ഷം രൂപയാണ് ഏഴ് വർഷത്തിനിടെ ലഭിച്ച ലാഭം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications