സുരക്ഷിതത്വം തേടി തന്നെയാണ് ഭൂരിഭാഗം പേരും പോസ്റ്റ് ഓഫീസ് പദ്ധതികളെ തിരഞ്ഞെടുക്കുന്നത്. എളുപ്പത്തിലുള്ള നടപടിക്രമങ്ങൾ, പ്രദേശികമായ ലഭ്യത എന്നിവയും പോസ്റ്റ് ഓഫീസ് പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുന്നു. വിവിധ പ്രായക്കാർക്ക്, വിവിധ ലക്ഷ്യങ്ങൾക്കുള്ള പദ്ധതികൾ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്.
ഇത്തരത്തിലുള്ള പദ്ധതികളിൽ മിക്കതും നികുതി ഇളവുകളും നൽകുന്നുണ്ട്. സമ്പാദ്യ പദ്ധതികളോടൊപ്പം ഇൻഷൂറൻസ് പോളിസികളും പോസ്റ്റ് ഓഫീസ് നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിലുള്ളൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ സ്കീം. ഇതുവഴി മാസത്തിൽ 1,500 രുപ നിക്ഷേപത്തിൽ നിന്ന് 35 ലക്ഷം രൂപയോളം സ്വന്തമാക്കാൻ സാധിക്കും. ഇത് എങ്ങനെ എന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം
ഗ്രാമീണ ജനങ്ങൾക്കായി 1995 ല്‍ പോസ്റ്റൽ വകുപ്പ് ആരംഭിച്ച പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിലാണ് പോളിസി നടപ്പിലാക്കുന്നത്. പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ സം അഷ്വേർഡ് തുക നോമിനിക്ക് ലഭിക്കും. 5 വർഷം പോളിസി അടച്ചാൽ പോളിസിയെ എൻഡോവ്മെന്റ് പോളിസിയായി മാറ്റാനാകും. ഇതോടെ പോളിസി കാലയളവ് പൂർത്തിയായാൽ തുക പിൻവലിക്കാനും സാധിക്കും.
പ്രായ പരിധി
19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീമിൽ ചേരാനാവുക. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. മൂന്ന് പ്രായത്തിൽ കാലവധിയെത്തുന്ന തരത്തിൽ പ്രീമിയം അടവ് ക്രമീകരിക്കാം. 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെ ഏതെങ്കിലും വയസില്‍ പ്രീമിയം കാലാവധി തിരഞ്ഞെടുക്കാം.
സം അഷ്വേഡ്
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീമിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 10,000 രൂപയും പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപയുമാണ്. 4 വര്‍ഷത്തിന് ശേഷം ഗ്രാം സുരക്ഷ സ്കീം പോളിസി ഉടമയ്ക്ക് വായ്പയ്ക്ക് യോഗ്യതയുണ്ട്. ഇതോടൊപ്പം പോളിസി ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കും.
5 വര്‍ഷത്തിന് മുന്‍പ് പോളിസി സറണ്ടര്‍ ചെയ്താല്‍ ബോണസിന് അര്‍ഹതയുണ്ടായിരിക്കില്ല. മുടങ്ങിയ നിക്ഷേപം കുടിശ്ശിക അടച്ച് പുനരാരംഭിക്കാനും ഗ്രാം സുരക്ഷാ സ്കീമിൽ സാധിക്കും. ഗ്രാം സുരക്ഷാ സ്കമീൽ അഷ്വേർഡ് തുകയും ബോണസും നിക്ഷേപകന് ലഭിക്കുന്നത് 80ാം വയസിലാണ്.
കാൽക്കുലേറ്റർ
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീമിൽ 19ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള പോളിസി വാങ്ങുന്നൊരാൾ്ക്ക ലക്ഷങ്ങൾ നേടാനാകും. 55 വയസു വരെ പ്രീമിയം അടയ്ക്കുന്ന പോളിസി തിരഞ്ഞെടുത്താൽ മാസത്തിൽ 1,515 രൂപയാണ് പ്രീമിയമായി വരുന്നത്. 55ാം വയസു വരെ അടവ് പൂര്‍ത്തിയാക്കിയാല്‍ കാലാവധിയില്‍ 31.60 ലക്ഷം രൂപ ലഭിക്കും.
10 ലക്ഷത്തിന്റെ പോളിസി 58 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ മാസം 1,463 രൂപ അടയ്ക്കണം. കാലാവധിയില്‍ 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1,411 രൂപ അടച്ചാല്‍ കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ സ്കീമിൽ ബോണസാണ് ഈ നേട്ടത്തിന് കാരണമാകുന്നത്. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
