ദിവസം 100 രൂപ മാറ്റിവെച്ചാൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഇത്തരക്കാർക്ക് ഉപകാരപ്പെടുന്ന സമ്പാദ്യ മാർഗമാണ് ചിട്ടികൾ. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർക്കോ കടകളിലെ തൊഴിലാളികൾക്കോ കെഎസ്എഫ്ഇയുടെ ഡോര്‍ കളക്ഷന്‍ സൗകര്യം ഉപയോഗപ്പെടുത്തി ചിട്ടിയില്‍ ചേരാവുന്നതാണ്.
100 രൂപ ദിവസ അടവിന് തയ്യാറുള്ളവർക്ക് മാസത്തിൽ 25 ദിവസത്തെ അടവ് വഴി ചെറിയ കാലത്തിനുള്ളിൽ 1 ലക്ഷം നേടാൻ സാധിക്കുന്ന 2 ചിട്ടികളാണ് ചുവടെ പരിശോധിക്കുന്നത്. ദിവസത്തിൽ 100 രൂപ അടവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഏറ്റവും പ്രയോജനമാകുന്ന ചിട്ടികളാണിവ.
2,000 രൂപ
2000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള റെഗുലർ ചിട്ടിയാണ് ആദ്യത്തേത്.ആദ്യ മാസത്തിൽ 2000 രൂപ അടയ്ക്കേണ്ടത്. പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി ലേലം പോകുന്ന മാസങ്ങളിൽ 1500 രൂപയുമാണ് അടയ്ക്കേണ്ടത്. ചിട്ടിയിൽ നിന്ന് പരമാവധി 70,000 രൂപ വരെ കുറച്ച് വിളിക്കാം. ദിവസത്തിൽ ചിട്ടി തുക അടയ്ക്കുന്നവർ 100 രൂപ കരുതിയാൽ മാസത്തിൽ 15-20 ദിവസങ്ങൾ മാത്രമാണ് അടവ് വരുന്നത്.
2,500 രൂപ
2500 രൂപ മാസ അടവ് വരുന്ന 40 മാസ കാലാവധിയുള്ള ചിട്ടിയും 1 ലക്ഷത്തിന്റെ നേട്ടം തരുന്നതാണ്. റെഗുലർ ചിട്ടിയായതിനാൽ മാസത്തിൽ 30 ശതമാനം വരെ കിഴിവിൽ ചിട്ടി ലേലം വിളിക്കാം. 1875 രൂപയാണ് ഈ മാസങ്ങളിൽ അടയ്ക്കേണ്ടി വരുന്നത്. നിത്യ പിരിവ് തിരഞ്ഞെടുക്കുന്നവർക്ക് 100 രൂപ വെച്ച് പരമാവധി 25 ദിവസമാണ് മാസത്തിൽ അടവ് വരുന്നത്. 1 വര്‍ഷത്തിനുള്ളില്‍ 88,000 രൂപയ്ക്ക് ലേലത്തിൽ ലഭിക്കാൻ സാധ്യതയുള്ള ചിട്ടിയാണിത്.
സ്ഥിര നിക്ഷേപമിട്ടാൽ
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ 1 ലക്ഷത്തിൽ കൂടുതൽ തുക ലഭിക്കും. 50 മാസ ചിട്ടി 10-ാം മാസത്തിൽ 88,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിച്ചൊരാൾക്ക് ഈ തുക കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാം. 7.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ കെഎസ്എഫ്ഇ ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്. ഇതുപ്രകാരം 40 മാസത്തേക്ക് 20553 രൂപയോളം ലഭിക്കും. കാലാവധിയെത്തുമ്പോൾ 1,08533 രൂപ ലഭിക്കും.
വസ്തു ജാമ്യം ആവശ്യമില്ല
ചിട്ടിയിൽ നിന്ന് തുക കൈപ്പറ്റാൻ മേൽ ബാധ്യതയ്ക്ക് തുല്യമായ ജാമ്യം നൽകേണ്ടതുണ്ട്. വലിയ ചിട്ടികളിലേത് പോലെ വസ്തു ജാമ്യം ആവശ്യമില്ലാത്ത ചിട്ടിയാണിത്. 10 മാസം കഴിഞ്ഞ് ചിട്ടി വിളിച്ചൊരാൾക്ക് 75,000 രൂപയ്ക്ക് മാത്രെമെ ജാമ്യം നൽകേണ്ടതുള്ളൂ.
വളരെ ചെറിയ ജാമ്യം നൽകുന്നത് വഴി ചിട്ടി തുക പിൻവലിക്കാം. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പോളിസി സറണ്ടർ വാല്യു, സ്വർണാഭരണങ്ങളോ, മറ്റു ചിട്ടികളുടെ പാസ് ബുക്കോ ജാമ്യം നൽകി ചിട്ടി തുക പിൻവലിക്കാവുന്നതാണ്.
കെഎസ്എഫ്ഇയിലെ നികുതി
കെഎസ്എഫ്ഇയില്‍ നിന്ന് ചിട്ടി തുക കൈപ്പറ്റുമ്പോൾ ആദായ നികുതി നല്‍കേണ്ടതില്ല. കെഎസ്എഫ്ഇയിൽ ചരക്കു സേവന നികുതി (ജിഎസ്ടി)യാണ് ഈടാക്കുന്നത്. ഫോർമാൻസ് കമ്മീഷന് മുകളിലാണ് ജിഎസ്ടി ഈടാക്കുക. ആകെ ചിട്ടിതുകയുടെ 5 ശതമാനമാണ് ഫോര്‍മാന്‍ കമ്മീഷന്‍. ഈ തുകയുടെ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക. 1 ലക്ഷത്തിന്റെ ചിട്ടിയിൽ 900 രൂപ ജിഎസ്ടിയായി അടയ്ക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
