പത്തിരുപത് വർഷം കഴിഞ്ഞാൽ നല്ലൊരു ചെലവ് മുന്നിൽ കാണുന്നുണ്ട്. കയ്യിലുള്ളത് ബാങ്കിലിട്ട് പലിശയും ചേർത്ത് ചെലവിനെ നേരിടാമെന്ന് കരുതിയാൽ നിക്ഷേപിക്കാനൊത്ത പണമൊന്നും കയ്യിലില്ല. ഇത്തരം പ്രതിസന്ധിയിലൂടെയാണോ മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ളവർക്ക് പറ്റിയ നിക്ഷേപ രീതിയാണ് പറയാൻ പോകുന്നത്. കുറഞ്ഞ നിക്ഷേപവും കൂടിയ ആദായവും പ്രതീക്ഷിക്കുന്നൊരാൾക്ക് എവിടെ നിക്ഷേപിക്കണമെന്ന് നോക്കാം. ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ വലിയ തുക കയ്യിലില്ലാത്തവർക്ക് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഒരുക്കിയ സംവിധാനമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി). മാസത്തിലോ നിശ്ചിത ഇടവേളകളിലോ പറ്റാവുന്നത്രയും തുക എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപിക്കാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ദീര്‍ഘകാലം നിക്ഷേപിക്കുന്നൊരാള്‍ക്ക് വലിയ ആദായം ഫണ്ടുകള്‍ നല്‍കുന്നുണ്ട്. 20 വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ആദായം 15-18 ശതമാനം വരെ പ്രതീക്ഷിക്കാം. ഇത്തരത്തിൽ ദിവസം 150 രൂപ കരുതി 20 വർഷം കൊണ്ട് അരക്കോടി രൂപ കയ്യിലെത്തിക്കാൻ പറ്റിയ മ്യൂച്വൽ ഫണ്ട് രീതി പരിചയപ്പെടാം.
മികച്ച ആദായം
മ്യൂച്വൽ ഫണ്ടിനെ പലരും ഇന്ന് പേടിയോടെയാണ് കാണുന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ടതിനാലുള്ള നഷ്ട സാധ്യതയാണ് മ്യൂച്വൽ ഫണ്ടിൽ നിന്നും പലരെയും അകറ്റുന്നത്. റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് വ്യത്യസ്ത വിഭാഗം ഫണ്ടുകൾ നിലവിലുണ്ട്. കൂടിയ ആദായം പ്രതീക്ഷിക്കുന്നൊരാൾക്ക് ഇക്വിറ്റി ഫണ്ടുകളാണ് നല്ലത്. ട്രാന്സന്റ് കണ്സണ്ട്ടന്റ്സ് വെല്‍ത്ത് മാനേജ്മെന്റ് ഡയറക്ടര്‍ കാര്‍ത്തിക് ജാവേരിയുടെ അഭിപ്രായത്തില്‍ മധ്യകാലത്തേക്കുള്ള നിക്ഷേപത്തിന് 12 ശതമാനത്തോളം ആദായം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ നിന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ദീര്‍ഘ കാലത്തേക്ക് നിക്ഷേപം കണക്കാക്കുമ്പോള്‍ 15 മുതല്‍ 18 ശതമാനം വരെ ആദായം ലഭിക്കാം. നേരിട്ട് ഓഹരി വിപിണിയിലേക്ക് ഇറങ്ങാന്‍ സാധിക്കാത്ത എന്നാല്‍ ഇടത്തരം റിസ്കെടുക്കാന്‍ ശേഷിയുള്ള നിക്ഷേപകര്‍ക്ക് ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാമെന്നും കാർത്തിക് ജാവേരി പറയുന്നു.
150 രൂപ എങ്ങനെ 50 ലക്ഷമാക്കാം
15 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാലുണ്ടാവുന്ന വരുമാനം എങ്ങനൊണെന്ന് നോക്കാം. മാസത്തില്‍ 4,500 രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് 20 വര്‍ഷത്തിന് ശേഷം മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് 49,22,682 രൂപ നേടാന്‍ സാധിക്കും. ഇതേ സമയം 20 വര്‍ഷ കാലയളവില്‍ നിക്ഷേപിച്ച തുക 10,80,000 രൂപ മാത്രമാണ്. ഇത്തരത്തില്‍ നിക്ഷേപകന് ദീര്‍ഘകാല ആവശ്യം നിറവേറ്റാന്‍ ആവശ്യമായ തുക മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലഭിക്കും. മാസത്തില്‍ 4,500 കണ്ടെത്താന്‍ ദിവസത്തില്‍ 150 രൂപ നീക്കിവെച്ചാല്‍ മതി. ദൈനംദിന ചെലവുകള്‍ ക്രമീകരിച്ചാല്‍ ഈ തുക എളുപ്പത്തില്‍ നേടാം.
എസ്ഐപി തുക ഉയർത്തിയാൽ
ഇതേരീതിയില്‍ വരുമാനം ഉയര്‍ത്തി കൊണ്ടുവരാന്‍ വാര്‍ഷിക സെറ്റ്അപ്പ് രീതിയാണ് നിക്ഷേപക വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. വര്‍ഷത്തില്‍ എസ്ഐപി തുക വരുമാനത്തിന് ആനുപാതികമായി ഉയര്‍ത്തുന്നതാണ് വാര്‍ഷിക സെറ്റ്അപ്പ് രീതി. വര്‍ഷത്തില്‍ പത്ത് ശതമാനം ശമ്പള വര്‍ധനവ് ലഭിച്ചാല്‍ ഇതേ ശതമാനം എസ്ഐപിയിലും വര്‍ധനവ് ഉണ്ടാവണം. ഇത്തരത്തില്‍ എസ്ഐപിയില്‍ ചെറിയ തുക വര്‍ധിപ്പിക്കുന്നത് 20 വര്‍ഷത്തിന് ശേഷമുള്ള വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കും. വര്‍ഷത്തില്‍ 10 ശതമാനം തുകയാണ് എസ്ഐപിയില്‍ ഉയര്‍ത്തുന്നതെന്ന് കരുതുക. അതായത് എസ്ഐപി ആരംഭിച്ച് അടുത്ത വര്‍ഷം മുതല്‍ 10 ശതമാനം ഉയര്‍ത്തി (450 രൂപ) 4,950 രൂപയായിരിക്കും മാസം എസ്ഐപിയായി അടക്കേണ്ടത്. ഈ രീതിയിലേക്ക് നിക്ഷേപം മാറ്റിയാല്‍ 20 വര്‍ഷം കഴിയുമ്പോള്‍ 82,03,149 രൂപ ലഭിക്കും. 30,92,850 രൂപയുടെ നിക്ഷേപമാണ് ചുരുങ്ങിയ കാലയളവില്‍ വര്‍ധിച്ചത്. വാര്‍ഷിക സെറ്റ്അപ്പ് രീതിയില്‍ നിക്ഷേപിച്ചാലുള്ളതിനെക്കാള് 60 ശതമാനം കൂടുതല്‍ തുകയാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
