നിക്ഷേപം പണക്കാർക്കുള്ളതാണെന്ന് ചിന്തിക്കാൻ വരട്ടെ. ദിവസം നൂറു രൂപയും 200 രൂപയും മിച്ചം പിടിക്കുന്നവർക്കും നിക്ഷേപിക്കാം. ചിട്ടയായി നിക്ഷേപിക്കുന്നവർക്ക് ചെറു നിക്ഷേപങ്ങളിലൂടെ ലക്ഷാധിപതികളാകാനും സാധിക്കും. ഇത് അറിഞ്ഞ് നിക്ഷേപിക്കുന്നിടത്താണ് ഓരോരുത്തരും വിജയിക്കുന്നത്. പണം നിക്ഷേപിക്കുമ്പോൾ സുരക്ഷിതത്വം അത്യാവശ്യമാണ്. അധ്വാനിച്ചുണ്ടാക്കിയ പണത്തിന് മേൽ റിസ്കെടുത്ത് നഷ്ടപ്പെടുത്താൻ ആരും തയ്യാറാകില്ല. ഇത്തരക്കാർക്ക് സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളെ തിരഞ്ഞെടുത്താം.
ഇത്തരത്തിലുള്ളൊരു നിക്ഷേപം+ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ജീവൻ ലാഭ് പോളിസി. ദിവസം 238 രൂപ കരുതിയാൽ കാലാവധിയിൽ നിക്ഷേപം 54 ലക്ഷമായി തിരികെ ലഭിക്കും. നിക്ഷേപത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് പരിക്ഷയും നൽകുന്ന പോളിസിയിൽ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് അഷ്വേഡ് തുക ലഭിക്കും. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ.
അഷ്വേഡ് തുക
എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കും.
കാലാവധി
മൂന്ന് വ്യത്യസ്ത കാലാവധിയിലുള്ള പോളിസിയാണ് ജീവൻ ലാഭ് പ്ലാനിൽ ലഭിക്കുക. 15, 21, 25 വർഷ കാലാവധിയുള്ള പോളിസികളാണ് ജീവൻ ലാഭ് പ്ലാനിൽ ലഭിക്കുക. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവിൽ വ്യത്യാസമുണ്ട്. 15 വർഷ പോളിസിയിൽ ചേർന്നൊരാൾ 10 വർഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 21 വർഷ പോളിസിയിൽ 15 വർഷവും 25 വർഷ പോളിസിയിൽ 16 വർഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്.
പ്രായ പരിധി
എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയർന്ന പ്രായ പരിധിക്ക് വ്യത്യാസമുണ്ട്. 15 വർഷ പോളിസിയിൽ ചേരുന്നൊരാൾ 59 വയസിനുള്ളിൽ പദ്ധതിയിൽ ചേരണം. 21 വര്‍ഷ പോളിസിയിൽ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയിൽ 50 വയസിനുള്ളിലും ചേരണം.
പ്രീമിയം
മാസത്തില്‍ ചുരുങ്ങിയ പ്രീമിയം 5,000 രൂപയാണ്. പാദങ്ങളില്‍ 15,000 രൂപയും അര്‍ധ വര്‍ഷത്തില്‍ 25000 രൂപയും വര്‍ഷത്തില്‍ കുറഞ്ഞ 50,000 രൂപയുമാണ് കുറഞ്ഞ പ്രീമിയമായി അടയ്ക്കേണ്ടത്. മാസത്തില്‍ പോളിസി പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. ത്രൈമാസം, അർധ വർഷം, വർഷത്തിൽ പ്രീമിയം അടയ്ക്കുന്നവർക്ക് 30 ദിവസവും ഗ്രേസ് പിരിയഡ് അനുവദിക്കും.
പോളിസിയിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം ആദായ നികുതിയിളവുണ്ട്. മൂന്ന് വർഷം മുടക്കമില്ലാതെ പ്രീമിയം അടച്ചവർക്ക് വായ്പയെടുക്കാനും സാധിക്കും.
54 ലക്ഷം നേടുന്നത് എങ്ങനെ?
25ാം വയസില്‍, 20 ലക്ഷത്തിന്റെ അഷ്വേഡ് തുകയുള്ള പോളിസി വാങ്ങി 25 വര്‍ഷത്തേക്ക് പോളിസി കാലാവധി തിരഞ്ഞെടുത്താല്‍ വര്‍ഷത്തില്‍ അടയ്‌ക്കേണ്ട പ്രീമിയം 86,954 രൂപയാണ്. ജിഎസ്ടി കിഴിച്ചുള്ള നിരക്കാണിത്. ഇത് ദിവസത്തിൽ 238 രൂപയോളം വരും. ഈ അടവ് തുടരുന്നവര്‍ക്ക് ലൈഫ് കവര്‍ ആനുകൂല്യത്തിന് കീഴില്‍ മൊത്തത്തിലുള്ള മെച്യൂരിറ്റി മൂല്യം ഏകദേശം 54.50 ലക്ഷം രൂപയായിരിക്കും. 50ാം വയസിൽ അതായത് 25 വർഷത്തിന് ശേഷം ഈ തുക കൈപ്പറ്റാം. മാസത്തവണകളുമായും ഈ പണം കൈപറ്റാം.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
