വിദ്യാഭ്യാസം, വിവാഹം തുടങ്ങി നിരവധി ചെലവുകൾ ഓരോ രക്ഷിതാക്കളും മുന്നിൽ കാണേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ ആശങ്കപ്പെടുന്നതിന് പകരം ഭാവി കാര്യങ്ങൾ നിറവേറ്റി തരുന്നൊരു നിക്ഷേപം തിരഞ്ഞെടുത്താൽ മതി. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ഇന്ന് നിരവധി ഓപ്ഷനുകളുണ്ട്.
പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി രാജ്യത്ത് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി അവതരിപ്പിച്ചൊരു പോളിസിയാണ് എല്‍ഐസി കന്യാദാന്‍ പോളിസി. പെണ്‍കുട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള പണം കണ്ടെത്താനാണ് കന്യാദന്‍ പോളിസി ഉപകരിക്കുന്നത്. വിശദാംശങ്ങൾ നോക്കാം.
പദ്ധതിയിൽ ചേരാനുള്ള യോഗ്യത
എല്‍ഐസി കന്യാദാന്‍ പോളിസി എടുക്കുന്നയാളുടെ ഏറ്റവും കുറഞ്ഞ പ്രായം കുറഞ്ഞത് 30 വയസോ അതില്‍ കൂടുതലോ ആയിരിക്കണം എന്നതാണ് കന്യാദാന്‍ പോളിസിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. പോളിസി ഉടമയുടെ മകളുടെ പ്രായം കുറഞ്ഞത് 1 വര്‍ഷമായിരിക്കണം. കുറഞ്ഞ മെച്യൂരിറ്റി പിരിയഡ് 13 വർഷമാണ്.
വ്യത്യസ്ത സം അഷ്വേഡില്‍ പോളിസി വാങ്ങാം. പോളിസി പ്രകാരം പോളിസി ഉടമ ദിവസേന 130 രൂപാ വീതമാണ് നിക്ഷേപം നടത്തേണ്ടത്. അതായത് പ്രതി വര്‍ഷം 47,450 രൂപ. പോളിസി കാലളവിന്റെ മൂന്ന് വര്‍ഷം കുറഞ്ഞുള്ള സമയം വരെയാണ് പ്രീമിയം നല്‍കേണ്ടത്.
25 വര്‍ഷമാണ് എല്‍ഐസി കന്യാദാന്‍ പോളിസിയുടെ കാലയളവ്. പെൺകുട്ടിയുടെ വയസ്സിനനുസരിച്ച് പോളിസി കാലയളവിലും കുറവുണ്ടാകും. പ്രീമിയം കാലയളവിന് മൂന്ന വർഷത്തെ ഇളവുണ്ട്. 25 വർഷ പോളിസിയിൽ 22 വർഷം പ്രീമിയം അടച്ചാൽ മതി. എല്‍ഐസി കന്യാദാന്‍ പോളിസിയില്‍ ചേരുന്നതിന് അപേക്ഷന്റെ ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, പെൺകുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നി രേഖകള്‍ സമര്‍പ്പിക്കണം.
പോളിസി കാൽക്കുലേറ്റർ
10 ലക്ഷം സം അഷ്വേഡിന് എല്‍ഐസി കന്യാദാന്‍ പോളിസി വാങ്ങുന്നൊരാൾ 25 വർഷ പോളിസി കാലാവധി തിരഞ്ഞെടുക്കുമ്പോൾ 22 വര്‍ഷത്തേക്കാണ് പ്രീമിയം അടയ്ക്കേണ്ടത്. ഇവിടെ പ്രതിമാസ പ്രീമിയം 3,901 രൂപയാണ് വരുന്നത്. പോളിസി പ്രീമിയം അടവ് പൂർത്തിയായി മൂന്ന് വര്‍ഷത്തിന് ശേഷം, അതായത് പോളിസി ആരംഭിച്ച് 25 വര്‍ഷത്തിന് ശേഷം പോളിസി ഉടമയക്ക് 26.75 ലക്ഷം രൂപ ലഭിക്കും.
10,29,864 രൂപയാണ് പ്രീമിയമായി അടയ്ക്കുന്നത്. പെൺകുട്ടിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കോ വിവാഹ ചെലവുകൾക്കോ ഉപയോഗിക്കാവുന്ന തുകയാണിത്.
പോളിസിയുടെ ആനുകൂല്യങ്ങൾ
പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ പോളിസിയുടെ ബാക്കി പ്രീമിയങ്ങൾ എൽഐസി ഏറ്റെടുക്കും. പോളിസി ഉടമ മരണപ്പെട്ടാൽ പെണ്‍കുട്ടിയ്ക്ക് 21 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 11 ലക്ഷം രൂപ ലഭിക്കും. കൂടാതെ രക്ഷിതാവ് മരണപ്പെടുന്ന സാഹചര്യത്തില്‍ പോളിസി ഉടമയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കും. പോളിസി ഉടമയുടേത് അപകട മരണമാണെങ്കില്‍ അധിക 5 ലക്ഷം രൂപ കൂടി കുടുംബത്തിന് ലഭിക്കും.
എങ്ങനെ പോളിസിയെടുക്കാം
എല്ലാ എൽഐസി പോളിസികളും വാങ്ങുന്നത് പോലെ എല്‍ഐസി ഓഫീസിലോ എല്‍ഐസി ഏജന്റിനെയോ സമീപിച്ച് എല്‍ഐസി കന്യദാന്‍ പോളിസി വാങ്ങിക്കാം. പോളിസിയുടെ നിബന്ധനകളും മറ്റ് വ്യവസ്ഥകളും വ്യക്തമായി മനസിലാക്കിയ ശേഷം മാത്രമെ പോളിസി തിരഞ്ഞെടുക്കാവൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
