ചിട്ടയായ നിക്ഷേപത്തിന്റെ സാധ്യതകള്‍ തുറന്നിടുന്നവയാണ് തവണകള്‍ അടച്ചുള്ള നിക്ഷേപങ്ങള്‍. ഒപ്പം കൂട്ടുപലിശയുടെ ഗുണങ്ങളും ലഭിക്കുന്നതോടെ ചെറിയ തുകയുടെ നിക്ഷേപത്തില്‍ നിന്ന് വലിയ ആദായം നേടാന്‍ ഇവ സഹായിക്കും. ഈ രണ്ട് ഗുണങ്ങളും ചേരുന്ന നിരവധി നിക്ഷേപങ്ങള്‍ വിപണിയില്‍ കാണാം. ചിലതിന്റെ നഷ്ട സാധ്യത, ചേരാനുള്ള യോഗ്യത എന്നിവ കാരണം എല്ലാ നിക്ഷേപവും എല്ലാവര്ക്കും സ്വീകാര്യമായവ ആകണമെന്നില്ല.
കൂട്ടുപലിശയുടെ ഗുണം തേടുന്നവര്‍ക്ക് നികുതി ഇളവും കൂടി ലഭിക്കുന്ന സുരക്ഷിത നിക്ഷേപമായി പരിഗണിക്കാവുന്ന ഒന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കുറഞ്ഞ സംഖ്യയുടെ മാസ അടവിലൂടെ കോടികള്‍ നേടാന്‍ സാധിക്കുന്ന നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്). പദ്ധതിയിൽ എങ്ങനെ നിക്ഷേപിച്ചാൽ 1 കോടി രൂപ നേടാമെന്ന് നോക്കാം.
യോഗ്യത
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ആരംഭിക്കാൻ പ്രായ പരിധിയില്ല. 10 വയസിന് താഴെ പ്രായമുള്ളവരാണെങ്കിൽ രക്ഷിതാക്കൾക്ക് മക്കളുടെ പേരിൽ അക്കൗണ്ടെടുക്കാം. ബാക്കിയുള്ളവർക്ക് സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാനാകും. എല്ലാവർക്കും ചേരാൻ സാധിക്കുന്നൊരു ലഘു സമ്പാദ്യ പദ്ധതിയാണിത്. എന്നാൽ ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമെ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
പ്രവാസി ഇന്ത്യക്കാർക്ക് അക്കൗണ്ട് ആരംഭിക്കാനും സാധിക്കില്ല. നേരത്തെ ആരംഭിച്ച പിപിഎഫ് അക്കൗണ്ട് തുടരാൻ അനുവദിക്കും. ജോയിന്റ് അക്കൗണ്ടും ചിട്ടിയിൽ അനുവദിക്കില്ല.
അടവ്
പിപിഎഫ് സാധാരണക്കാർക്കും അനുയോജ്യമായ നിക്ഷേപമാണ്. മാസ തവണകളായും ഒറ്റത്തവണയായും വർഷത്തിൽ നിക്ഷേപം നടത്താം. മാസത്തിൽ 42 രൂപ മുതൽ പിപിഎഫിലേക്ക് അടയ്ക്കാം. പരമാവധി 12500 രൂപയും വർഷത്തിലാണെങ്കിൽ ചുരുങ്ങിയത് 500 രൂപ അടയ്ക്കണം. പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്.
മറ്റു പ്രത്യേകതകൾ
15 വർഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി. 5 വർഷത്തിന്റെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി വർധിപ്പിക്കാം. 7.1 ശതമാനം വാർഷിക പലിശ നിക്ഷേപത്തിന് ലഭിക്കുന്നു. പലിശയും മുതലും ചേർത്ത് കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. പോസ്റ്റ് ഓഫിസിലോ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം.
കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ പിപിഫ് അക്കൗണ്ടിലെ തുക പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്. അക്കൗണ്ട് ആരംഭിച്ച് 5 വർഷം പൂർത്തിയായാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുവദിക്കും. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും നികുതി ബാധകമല്ല എന്നതാണ് ഇവയുടെ പ്രത്യേകത. ഇതിനാൽ കാലാവധിയിൽ ലഭിക്കുന്ന തുക പലിശ രഹിതമായി പിൻവലിക്കാം.
കാല്‍ക്കുലേറ്റര്‍
മാസത്തില്‍ 12500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ദിവസത്തില്‍ കരുതേണ്ടത് 417 രൂപയാണ്. ഈ തുക പിപിഎഫിന്റെ കാലാവധിയായ 15 വര്‍ഷകാലം നിക്ഷേപിച്ചാല്‍ 22.50 ലക്ഷം രൂപ നേടാനാകും. ഇന്നത്തെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരം കോമ്പൗണ്ടിംഗ് ഗുണത്തോടെ 40.68 ലക്ഷം രൂപയായി വളരും. 18.18 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുന്നത്.
5 വര്‍ഷത്തിന്റെ 2 ബ്ലോക്കുകളായി നിക്ഷേപം വീണ്ടും തുടര്‍ന്നാല്‍ കാലാവധിയില്‍ 1.03 കോടി രൂപ പിന്‍വലിക്കാം. 37.50 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 65.58 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുന്നത്. 25 വയസുകാരന് നിക്ഷേപം തുടങ്ങിയാല്‍ 50ാം വയസില്‍ 1 കോടി രൂപ സ്വന്തമാക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications