ഓരോ നിക്ഷേപകനും തന്റെ സമ്പാദ്യം അപകടസാധ്യതയില്ലാതെ സുരക്ഷിതമായി വളർത്താൻ ആഗ്രഹിക്കുന്നു. നിക്ഷേപ സമയത്ത് ആളുകൾ നല്ല വരുമാനവും ഒപ്പം നികുതി ആനുകൂല്യങ്ങളും തേടുന്നവരാണ്. അങ്ങനെ നികുതി ആനുകൂല്യങ്ങൾ നൽകുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. സെക്ഷൻ 80 സി മാത്രമല്ല മറ്റ് നികുതി ഇളവുകളും ആ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ നിങ്ങളുടെ പണം അഞ്ച് വർഷത്തേക്ക് ഒരേസമയം നിക്ഷേപിക്കാനും മറ്റ് ബാങ്കുകളെ അപേക്ഷിച്ച് മികച്ച പലിശ നേടാനും കഴിയുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.
7 വർഷം കൊണ്ട് ഹോം ലോൺ തിരിച്ചടക്കാം; ചെയ്യേണ്ടത്...
നിങ്ങൾക്ക് ഒരു തുക മൊത്തമായി നിക്ഷേപിക്കാൻ താല്പര്യമുണ്ടെങ്കിൽ, പോസ്റ്റ് ഓഫീസിന്റെ ഒരു സ്ഥിര നിക്ഷേപ പദ്ധതിയായ ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം, ഈ അഞ്ച് വർഷത്തെ പദ്ധതി, ബാങ്കുകളേക്കാൾ മികച്ച പലിശയും അതിൽ നികുതി ആനുകൂല്യവും നൽകും. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ നിക്ഷേപ തുകയുടെ മൂന്നിരട്ടിയിൽ കൂടുതൽ റിട്ടേൺ ലഭിക്കാനുള്ള അവസരമുണ്ട്. അതായത് ഈ പദ്ധതിയിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്കത് 15 ലക്ഷത്തിൽ കൂടുതൽ ആക്കാം.

5 ലക്ഷം 15 ലക്ഷമാക്കാൻ നിങ്ങൾ ആ തുക പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതിയായ ടി.ഡിയിൽ 5 വർഷത്തേക്ക് നിക്ഷേപിക്കണം. ഈ പദ്ധതിക്ക് കീഴിൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ, നിലവിലെ പലിശ നിരക്ക് കണക്കാക്കിയാൽ, 5 വർഷത്തിന് ശേഷമുള്ള നിങ്ങളുടെ സമ്പാദ്യ തുക ഏകദേശം 7 ലക്ഷം രൂപയായിരിക്കും. എന്നാൽ നിങ്ങൾ ഈ തുക പിൻവലിക്കാതെ, അടുത്ത 5 വർഷത്തേക്ക് കൂടി നിക്ഷേപിക്കുമ്പോൾ പലിശയിനത്തിൽ മാത്രം 10 വർഷം കൊണ്ട് നിങ്ങൾക്ക് 5,51,175 ലക്ഷം രൂപ ലഭിക്കും. അതായത് നിങ്ങളുടെ നിക്ഷേപ തുക ഉൾപ്പെടെ അത് 10,51,175 രൂപയായിരിക്കും.
വീണ്ടും ഈ തുക 5 വർഷത്തേക്ക് കൂടി അക്കൗണ്ടിൽ സ്ഥിരപ്പെടുത്തണം. അപ്പോൾ അടുത്ത അഞ്ച് വർഷം കൂടി ഉൾപ്പെടെ കാലാവധി 15 വർഷം പൂർത്തിയാകുമ്പോൾ, നിങ്ങളുടെ നിക്ഷേപത്തിന് പലിശയിനത്തിൽ മാത്രം 10,24,149 രൂപ ലഭിക്കും. നിങ്ങളുടെ നിക്ഷേപ തുകയായ 5 ലക്ഷവും കൂടി കൂട്ടിച്ചേർക്കുമ്പോൾ നിങ്ങൾക്ക് ആകെ 15,24,149 രൂപ ലഭിക്കും. ഇങ്ങനെ നിങ്ങളുടെ മൊത്തം സമ്പാദ്യം 15 ലക്ഷത്തിൽ കൂടുതലുണ്ടാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
