സുരക്ഷിതമായ സ്ഥിര വരുമാനം നേടാൻ ഏറ്റവും ജനപ്രീയ മാർഗം ഇന്നും സ്ഥിര നിക്ഷേപങ്ങളാണ്. സാധാരണക്കാർ ബാങ്കുകളെയാണ് സ്ഥിര നിക്ഷേപത്തിനായി ആശ്രയിക്കുന്നതെങ്കിലും ബാങ്കിനേക്കാൾ ഉയർന്ന പലിശ നൽകുന്നവയാണ് പൊതുവെ കമ്പനി സ്ഥിര നിക്ഷേപങ്ങൾ. കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നറിയപ്പെടുന്ന ഇവ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് (എൻബിഎഫ്സി) അനുവദിക്കുന്നത്. ബാങ്കുകൾക്ക് സമാനമായി മാസത്തിൽ പലിശ നേടാനും കോമ്പൗണ്ടിംഗ് ഉപയോഗപ്പെടുത്താനും കമ്പനി സ്ഥിര നിക്ഷേപത്തിൽ സാധിക്കും.
ബാങ്കുകളേക്കാൾ പലിശ നൽകുന്നതിനാൽ ആകർഷകമായി തോന്നാമെങ്കിലും കമ്പനി സ്ഥിര നിക്ഷേപങ്ങളിൽ ചെറിയ അപകട സാധ്യതകളുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായതിനാൽ അവയുടെ അംഗീകാരവും സുരക്ഷിതത്വവും നിക്ഷേപകൻ ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്. കമ്പനി സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ, വരുമാനം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ നോക്കാം.
ക്രെഡിറ്റ് യോഗ്യതയും പ്രശസ്തിയും
കമ്പനി സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് കമ്പനിയുടെ (എൻബിഎഫ്സിയുടെ) ക്രെഡിറ്റ് യോഗ്യതയും പ്രശസ്തിയും വിലയിരുത്തേണ്ടത് പ്രധാനമാണ്. അംഗീകൃത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ നൽകുന്ന ക്രെഡിറ്റ് റേറ്റിംഗുകൾ പരിശോധിക്കണം. ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുകളുള്ള കമ്പനികൾ നിക്ഷേപത്തിന് കൂടുതൽ സുരക്ഷ നൽകുന്നു. ഇത്തരം കമ്പനികളിൽ ഡിഫോൾട്ടിന്റെ അപകടസാധ്യത കുറവായിരിക്കും.

നിയമങ്ങൾ പാലിക്കുന്നുണ്ടോ
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ റെഗുലേറ്ററി അതോറിറ്റികൾ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിക്ഷേപം സ്വീകരിക്കുന്ന കമ്പനികൾ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
നിക്ഷേപങ്ങളുടെ സുരക്ഷിതത്വം
കമ്പനികൾ സ്ഥിര നിക്ഷേപത്തിന് എന്ത് സുരക്ഷ നൽകുന്നു എന്നിറയണം. ചില കമ്പനികൾ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയോ ഡിബഞ്ചർ റിഡംപ്ഷനോ നൽകുന്നുണ്ട്. അതുവഴി കമ്പനി തകർന്നാൽ നിക്ഷേപത്തിന് സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും. സംരക്ഷണ നടപടികളുടെ നിബന്ധനകൾ മനസിലാക്കുകയും ഇതുവഴി നിക്ഷേപം പൂർണമായും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുക.
പലിശ നിരക്ക്
കമ്പനി സ്ഥിര നിക്ഷേപത്തില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് ബജാജ് ഫിനാന്‍സ് 44 മാസത്തേക്ക് 8.35 ശതമാനം പലിശ നല്‍കുന്നുണ്ട്. ശ്രീറാം ഫിനാന്‍സ് 50 മാസത്തേക്കും 60 മാസത്തേക്കും 8.18 ശതമാനം പലിശ നല്‍കും. സുന്ദരം ഹോം ഫിനാന്‍സില്‍ 48 മാസം, 60 മാസം കാലയളവിലേക്ക് 7.90 ശതമാനം പലിശ നല്‍കുന്നുണ്ട്. 42 മാസം, 48 മാസം, 60 മാസ കാലയളവിലേക്ക് മഹീന്ദ്ര ഫിനാന്‍സ് 7.75 ശതമാനം പലിശ നല്‍കുന്നു.
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 36 മാസം, 60 മാസത്തേക്ക് 7.75 ശതമാനം പലിശ നല്‍കുന്നു. 24 മാസം, 36 മാസം കാലയളവില്‍ സുന്ദരം ഫിനാന്‍സ് 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി എന്നിവ 7.70 ശതമാനവും ഐസിഐസിഐ ഹോം ഫിനാന്‍സ് 7.60 ശതമാനം പലിശയും നല്‍കുന്നുണ്ട്.
കാൽക്കുലേറ്റർ
5 വര്‍ഷത്തേക്ക് (60മാസം) 8.18 ശതമാനം പലിശ നല്‍കുന്ന ശ്രീറാം ഫിനാന്‍സില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 7,51,500 രൂപ നേടാം. 2,51,500 രൂപ പലിശയായി ലഭിക്കും. 44 മാസത്തേക്ക് 8.35 ശതമാനം പലിശ നല്‍കുന്ന ബജാജ് ഫിനാന്‍സില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള പലിശ നോക്കാം. 1,70,928 രൂപയാണ് പലിശയായി ലഭിക്കുക. കാലാവധിയില്‍ 6,70,928 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
