റിസ്കില്ലാതെ മികച്ച പലിശ നേടാൻ സാധിക്കുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. റിസ്കില്ലാതെ സർക്കാർ ഗ്യാരണ്ടിയിൽ നിക്ഷേപിക്കാമെന്നതും എളുപ്പത്തിൽ പോസ്റ്റ് ഓഫീസുകളിൽ നിന്ന് ചേരാൻ സാധിക്കുമെന്നതും ഈ പദ്ധതികളുടെ നേട്ടമാണ്. ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെട്ട നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കും.
ഇതിൽ ഓരോരുത്തർക്കും അനുയോജ്യമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. മികച്ച പലിശ, നികുതി ഇളവ് എന്നിവ തേടുന്നൊരാൾക്ക് പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 5 വർഷം കൊണ്ട് മികച്ച പലിശ നേടാൻ സാധിക്കുന്നൊരു പദ്ധതിയാണിത്.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
ഒരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ. നഷ്ട സാധ്യതയില്ലാതെ സ്ഥിര വരുമാനമുണ്ടാക്കാൻ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിലൂടെ സാധിക്കും. ലഘു സമ്പാദ്യ പദ്ധതികളുടെ ഭാഗമായി ഈ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.
5 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. അതായത് 5 വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നാഷണൽ സേവിംഗ്സ സർട്ടിഫിക്കറ്റ് ഈട് നൽകി ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാൻ സാധിക്കും.

നിക്ഷേപവും കാലാവധിയും
1,000 രൂപ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കുക. 100 ന്റെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപം ഉയർത്താം. എത്ര തുക വേണമെങ്കിലും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം. ഒറ്റത്തവണയായാണ് നിക്ഷേപിക്കേണ്ടത്. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി.
ഈക്കാലയളവിനുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. വ്യക്തിഗത അക്കൗണ്ട് ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അകൗണ്ടിൽ ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാലും അക്കൗണ്ട് അവസാനിപ്പിക്കാൻ അനുവദിക്കുന്നുണ്ട്.
പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെട്ട നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിന്റെ പലിശ സാമ്പത്തിക വർഷത്തിൽ ഓരോ പാദങ്ങളിലായി നാല് തവണകളിൽ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും. ജനുവരി- മാർച്ച് പാദത്തിലെ പലിശ നിരക്ക് ഡിസംബർ അവസാന ആഴ്ച പ്രഖ്യാപിക്കും. നിലവിൽ നൽകുന്ന 6.8 ശതമാനമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ നിരക്ക്.
ആർക്കൊക്കെ പദ്ധതിയിൽ ചേരാം
ആവശ്യമായ കെവൈസി രേഖകൾ സമർപ്പിച്ച് പോസ്റ്റ് ഓഫീസുകളിൽ നിന്ന് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും പദ്ധതിൽ ചേരാം. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 2 പേരെയാണ് അനുവദിക്കുക.
പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടികൾക്ക് സ്വന്തം പേരിലും 10 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം.
നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി ആനുകൂല്യം നൽകുന്നൊരു നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഇതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം വരെ നികുതി കിഴിവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഇളവുകളില്ല. നിക്ഷേപകന്റെ വരുമാനം അനുസരിച്ച് പലിശയ്ക്ക് നികുതി നൽകേണ്ടി വരും.
കാൽക്കുലേറ്റർ
വർഷത്തിൽ പലിശ കണക്കാക്കി കൂട്ടുപലിശ രീതിയിൽ നിക്ഷേപത്തിനൊപ്പം ചേർത്ത് കാലാവധിൽ തുക അനുവദിക്കുന്നതാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ രീതി. ഏറ്റവും ചുരുങ്ങിയ നിക്ഷേപമായ 1.000 രൂപയ്ക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് വാങ്ങുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് തിരികെ ലഭിക്കുക.
5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപ ലഭിക്കും. 1,94,746 രൂപ പലിശയായി ലഭിക്കുന്നത്. 10 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ ലഭിക്കുന്ന തുക 13,38,226 രൂപയാണ്. 3,38,226 രൂപയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിന്ന് പലിശയായി ലഭിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
