റിസ്കും റിട്ടേണും (നിക്ഷേപത്തിലെ ആദായം) ഒരു നാണയത്തിന്റെ വശങ്ങളാണ്. റിസ്കുള്ള നിക്ഷേപങ്ങളിൽ നിന്നാണ് വലിയ ആദായം ലഭിക്കുന്നത്. എന്നാൽ നിക്ഷേപങ്ങളിൽ സൂക്ഷ്മായാി കണ്ണോടിച്ചാൽ നഷ്ട സാധ്യതയില്ലാത്ത ആദായം ഉറപ്പ് നൽകുന്ന നിക്ഷേപങ്ങളെയും കാണാം. അധ്വാനിച്ചുണ്ടാക്കിയ പണം വെച്ച് റിസ്കെടുക്കാൻ താൽപര്യമില്ലാത്ത പലരും നഷ്ട സാധ്യതയില്ലാത്ത നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപം, ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവ ഇത്തരക്കാരുടെ ഇഷ്ട തിരഞ്ഞെടുപ്പുകളാണ്. ഇത്തരത്തിൽ ഒരു നിക്ഷേപമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 1968 മുതൽ സാധാരണക്കാരുടെ നിക്ഷേപ പദ്ധതിയായി പിപിഎഫ് ഉണ്ട്. ചെറിയ തുകയുടെ മാസ അടവ് വഴി സാധാരണക്കാരായവര്‍ക്ക് നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണിത്. സാധാരണക്കാർക്ക് എളുപ്പത്തിൽ പോസ്റ്റ് ഓഫീസ് വഴിയോ പൊതുമേഖലാ ബാങ്കുകൾ വഴിയും ചില സ്വകാര്യ ബാങ്കുകൾ വഴിയും. നിക്ഷേപം നടത്താൻ സാധിക്കും. മറ്റു വിശദാംശങ്ങൾ നോക്കാം.
സുരക്ഷിതത്വം
കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയുള്ള പദ്ധതിയെന്നതിനാല്‍ പിപിഎഫില്‍ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള സുരക്ഷിതത്വം വളരെ വലുതാണ്. നികുതിയുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ പൂര്‍ണമായും നികുതി മുക്തമായ നിക്ഷേപും കൂടിയാണ്. വര്‍ഷത്തില്‍ നിക്ഷേപക്കാന്‍ സാധിക്കുന്ന 1.50 ലക്ഷം രൂപയ്ക്ക് പൂര്‍ണമായും നികുതി ഇളവുണ്ട്. പലിശ വരുമാനത്തിനും കാലാവധിയില്‍ പിന്‍വലിക്കുമ്പോളും നികുതി നല്‍കേണ്ടതില്ല.
കാലാവധി
15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 15 വര്‍ഷവും നിക്ഷേപം നടത്തണം. വര്‍ഷത്തില്‍ ഒറ്റത്തവണയോ മാസതവണകളായോ നിക്ഷേപകന്റെ താല്പര്യം അനുസരിച്ച് പണം നിക്ഷേപിക്കാം. പരമാവധി 1.50 ലക്ഷമാണ് സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 500രൂപയുമാണ്. 15 വര്‍ഷമാണ് കാലാവധിയെങ്കിലും നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി ഉയര്‍ത്താം.
പലിശ നിരക്ക്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പ്രത്യേകത പലിശ നിരക്കാണ്. സാമ്പത്തിക വര്‍ഷത്തിന്റെ പാദങ്ങളില്‍ പിപിഎഫ് ഉള്‍പ്പെടുന്ന ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വിലയിരുത്തും. ഇത് അനുസരിച്ച് നിരക്കുയര്‍ത്താന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന നിരക്ക് നിലവിലെ നിക്ഷേപകര്‍ക്ക് ലഭിക്കും. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫിന് ഇപ്പോള്‍ ലഭിക്കുന്നത്. കൂട്ടുപലിശ രീതിയില്‍ വര്‍ഷത്തിലാണ് പലിശ കണക്കാക്കുന്നത്.
ലിക്വിഡിറ്റി
പെട്ടന്ന് പണം ആവശ്യമുള്ളവര്‍ക്ക് പറ്റിയ നിക്ഷേപമല്ല പിപിഎഫ്. കൂട്ടുപലിശയുടെ ഗുണം ലഭിക്കാന്‍ ദീര്‍ഘകാല നിക്ഷേപം നടത്തണം. 15 വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപം കൂടിയാണിത്. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വര്‍ഷം മുതല്‍ വായ്പ ലഭിക്കും. 7-ാം വര്‍ഷം വരെ മാത്രമെ വായ്പ അനുവദിക്കുകയുള്ളൂ.
പിപിഎഫ് കാല്‍ക്കുലേറ്റര്‍
കരിയറിന്റെ തുടക്കത്തില്‍ 25-ാം വയസില്‍ പിപിഎഫില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള് മാസം 5,000 രൂപ നിക്ഷേപിക്കണം. വര്‍ഷത്തില്‍ 60,000 രൂപ പിപിഎഫ് അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിക്കും. ഈ രീതിയില്‍ 15 വര്‍ഷ കാലാവധിയിലേക്ക് നിക്ഷേപം തുടര്‍ന്നാല്‍ 7.1 ശതമാനം പലിശ നിരക്കില്‍ 7,27,284 രൂപ പലിശ വരുമാനം സ്വന്തമാക്കാം. ആകെ 9 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടാകും. ആകെ 16.27.284 രൂപ ലഭിക്കും.
നിക്ഷേപം 22 വര്‍ഷത്തേക്ക് കൂടി നീട്ടിയാല്‍ പലിശ വരുമാനം 83,27,232 രൂപയായിരിക്കും. 22.20 ലക്ഷം നിക്ഷേപിക്കുന്നിടത്ത് നിന്ന് കാലാവധിയില്‍ 1.05,47,232 രൂപ നേടാനാകും. 25 വയസില്‍ നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 62-ാം വയസില്‍ വിരമിക്കല്‍ കാല സമ്പത്തായി ഉപയോഗിക്കാം.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications