ചെറിയ തുകകളിലൂടെ നിക്ഷേപം ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മാര്‍ഗങ്ങളിലൊന്നാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പദ്ധതികള്‍. ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ലഭിക്കുന്ന നിരവധി പോളിസികള്‍ എല്‍ഐസിയിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനമായതിനാല്‍ നിക്ഷേപകര്‍ക്ക് സ്വന്തം പണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക വേണ്ടതില്ല.
ഇതോടൊപ്പം കാലാവധിയില്‍ അടച്ച തുകയും ബോണസും ചേര്‍ത്ത് തിരികെ ലഭിക്കുമെന്നതിനാല്‍ റിസ്ക് ഫ്രീ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് എല്‍ഐസിയില്‍ ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്. എല്‍ഐസി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അവതരിപ്പിച്ചൊരു പോളിസിയാണ ആധാര്‍ ശില. മാര്‍ക്കറ്റുമായി ലിങ്ക് ചെയ്യാത്ത നോണ്‍ ലിങ്ക്ഡ്, വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണിത്. ദിവസം 58 രൂപ മാറ്റിവെയ്ക്കുന്നൊരാള്ക്ക് കാലാവധിയില്‍ 8 ലക്ഷം രൂപ ലഭിക്കും. വിശദാംശങ്ങള്‍ നോക്കാം.
പോളിസി വിശദാംശങ്ങൾ
പദ്ധതിയില്‍ ചേരാനുള്ള പ്രായ പരിധി 8 വയസ് മുതല്‍ 55 വയസു വരെയാണ്. അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ കണക്കാക്കിയാണ് വാര്‍ഷിക പ്രീമിയം കണക്കാക്കുന്നത്.പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല. ചുരുങ്ങിയ സം അഷ്വേഡുള്ള പോളിസായാണ് എല്‍ഐസി ആധാര്‍ ശില.
കുറഞ്ഞ സം അഷ്വേഡ് 75,000 രൂപയും പരമാവധി സം അഷ്വേഡ് 3 ലക്ഷം രൂപയുമാണ്. അതായത് പരമാവധി 3 ലക്ഷം രൂപയ്ക്ക് മാത്രമെ എല്‍ഐസി ആധാര്‍ ശില പോളിസി വാങ്ങാന്‍ സാധിക്കുകയുള്ളൂ. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ പോളിസി കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. മാസത്തിലോ ത്രൈമാസത്തിലോ ആറു മാസത്തിലൊരിക്കലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാന്‍ സൗകര്യമുണ്ട.
പോളിസുടെ പ്രീമിയം അടവിനും കാലാവധിയിൽ തിരികെ ലഭിക്കുന്ന തുകയ്ക്കും മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്ക് നികുതിയിളവുണ്ട്. പ്രീമിയം അടവിന് സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കും.
മരണാനുകൂല്യം
പോളിസി ഉടമ മരണപ്പെട്ടാല്‍ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ അഷ്വേഡ് തുകയോ മരണ ശേഷം നല്‍കും. പോളിസി എടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയല്‍റ്റി അഡിഷനും ലഭിക്കും. അഞ്ച്. പത്ത്, പതിനഞ്ച് വര്‍ഷത്തില്‍ പോളിസി സെറ്റില്‍മെന്റ് നടത്താന്‍ സാധിക്കും.
തുടര്‍ച്ചയായ രണ്ട് വര്‍ഷം പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടര്‍ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂര്‍ണമായും അടച്ച ശേഷം അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം സറണ്ടര്‍ ചെയ്താല്‍ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവന്‍ പ്രീമിയവും അടച്ചാല്‍ മാത്രമെ കാലാവധിയെത്തുമ്പോള്‍ തുക ലഭിക്കുകയുള്ളൂ.
പോളിസി കാൽക്കുലേറ്റർ
ദിവസത്തില്‍ 58 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 21,918 രൂപ പോളിസിയിലേക്ക് അടയ്ക്കാന്‍ സാധിക്കും ഇതുപ്രകാരം 30-ാം വയസില്‍ 20 വര്‍ഷ പോളിസി തിരഞ്ഞെടുത്തൊരാള് കാലാവധി വരെ 4,29,392 രൂപ പോളിസിയിലേക്ക് അടച്ചിട്ടുണ്ടാകും. ഇതിനോടൊപ്പം ബോണസും ചേര്‍ത്ത് കാലാവധിയില്‍ പോളിസിയില്‍ നിന്ന് 7,94,000 രൂപ ലഭിക്കും.
എവിടെ നിന്ന് വാങ്ങാം
എൽഐസി പോളിസികൾ ഓൺലൈൻ, ഓഫ്ലൈൻ വഴികളിലൂടെ വാങ്ങാനാകും. എൽഐസിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ആധാർ ശില പോളിസി ഓൺലൈനായി വാങ്ങാൻ സാധിക്കും. എൽഐസി ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ ഓഫ്ലൈനായും പോളിസിയുടെ ഭാഗമാകാവുന്നതാണ്.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications