രാജ്യത്ത് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് തള്ളികയറ്റമുണ്ടെന്നൊന്നും കരുതേണ്ട. അധികം കോടീശ്വരന്മാരില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ റവന്യു മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വാർഷിക വരുമാനം 1 കോടി കടന്നവർ 2020-21ൽ വെറും 1,31,390 പേരായിരുന്നു, തൊട്ട് മുന്നിലുള്ള വർ കോടീശ്വരന്മാർ അതിലും കുറവായിരുന്നു, 1,25,023 പേർ.
പറഞ്ഞു വരുന്നത് പട്ടിക വളരെ വലുതൊന്നുമല്ല, കയ്യിലെ പണത്തെ കൃത്യമായി മാനേജ് ചെയ്താൽ നിങ്ങൾക്കും കോടീശ്വരനാകാം. ഇതിന് വേണ്ടത് മാസത്തിൽ മാസം 7,500 രൂപ തുടർച്ചയായ 25 വർഷത്തേക്ക് നിക്ഷേപിക്കുകയെന്നതാണ്. വിരമിക്കൽ കാലത്തെക്കോ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ചെലവുകൾക്കോ ഉപകരിക്കാവുന്ന തരത്തിലുള്ള നിക്ഷേപമാണിത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപം
മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തെ പറ്റി എല്ലാവർക്കും ധാരണയുണ്ടാകും. രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപത്തില്‍ ജൂലായ് മാസത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇതൊന്നും മ്യൂച്വൽ ഫണ്ടുകളെ ബാധിക്കില്ല.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും ദേശിയ പതാക ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ചുവട് പിടിച്ച് ഓരോ വീട്ടിലും എസ്‌ഐപി എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. വളരുന്ന മേഖലയാണ് മ്യൂച്വൽ ഫണ്ടുകൾ.
നിക്ഷേപം തുടങ്ങാം
7,500 രൂപയുടെ മാസ എസ്‌ഐപി ചെയ്യുന്നൊരാൾക്ക് 25 വർഷമെടുത്താണ് കോടിപതിയാകാൻ സാധിക്കുക. ഇതിന് ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കണം. അതായത് സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ എസ്ഐപി ആരംഭിച്ചാൽ സ്വാതന്ത്ര്യത്തിന്റെ 100ാം വർഷത്തില്‍ കോടിപതിയാകാം. ഇത്രയും കാലത്തിനിടെ 22.5 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇക്വിറ്റി നിക്ഷേപം 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാൽ 25 വര്‍ഷത്തിന് ശേഷം കോര്‍പ്പസ് 1.27 കോടിയായിട്ടുണ്ടാകും. 15 ശതമാനം ആദായം ലഭിച്ചാൽ 2.07 കോടി രൂപ കയ്യിലെത്തും.
7,500 രൂപ താങ്ങുമോ
7,500 രൂപ മാസത്തില്‍ എങ്ങനെ നിക്ഷേപത്തിനായി കണ്ടെത്തുമെന്നാണ് പലരുടെയും മനസിലുണ്ടാവുക. മാസ ചെലവുകളെ ബജറ്റ് തയ്യാറാക്കി നേരിട്ടാൽ സാധിക്കുന്ന കാര്യമാണിത്. ഇതിന് 30-30-30 എന്ന റൂൾ പിന്തുടരാം. മാസ വരുമാനം ഏത് രീതിയിൽ ഉപയോഗിക്കണമെന്നാണ് ഈ റൂൾ പറയുന്നത്.
വരുമാനത്തിന്റെ 30 ശതമാനത്തിലേക്ക് മാസ ചെലവുകളെ ചുരുക്കണം. ഇഎംഐ മാസ വരുമാനത്തിന്റെ 30 ശതമാനത്തില്‍ താഴെ വരുന്ന രീതിയിൽ തിരഞ്ഞെടുക്കണം. 30 ശതമാന നിക്ഷേപത്തിലേക്ക് മാറ്റാം. 10 ശതമാനം ആവശ്യങ്ങള്‍ക്ക് കയ്യിൽ കരുതുകയും വേണം. ഈ രീതിയിൽ ചെലവുകൾ നിയന്ത്രിച്ചാൽ മാസത്തിൽ നിക്ഷേപിക്കാനുള്ള തുക ലഭിക്കും.
ആദായം പ്രതീക്ഷിക്കമോ
ഒരു നീണ്ട കാലയളവില്‍ 12 ശതമാനം ശതമാനം ആദായം ഇക്വിറ്റി ഫണ്ടുകളിൽ നിന്ന് പ്രതീക്ഷിക്കാം. ചില വര്‍ഷങ്ങളില്‍ ഇക്വിറ്റി റിട്ടേണുകള്‍ 12 ശതമാനത്തെ മറികടക്കും. ഉദാഹരണത്തിന്, 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ഇക്വിറ്റി ഫണ്ടുകള്‍ 20.5 ശതമാനം വരുമാനം നേടി, എന്നാൽ ഇതിൽ ഇടിവ് രേഖപ്പെടുത്തുന്ന സമയങ്ങളും ഉണ്ടാകും.
ഈ സമയത്ത് നിക്ഷേപം പിൻവലിക്കുന്നത് ശരിയായ രീതിയല്ല. എന്നാല്‍ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടില്‍ ദീര്‍ഘകാല നിക്ഷേപത്തിന് താല്‍പര്യപ്പെടുന്നില്ലെന്നതാണ് കണക്കുകള്‍. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍
ഫണ്ട് ഇന്ത്യയുടെ കണക്ക് പ്രകാരം 33 ശതമാനം ഇക്വിറ്റി നിക്ഷേപങ്ങളും 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുകയാണ്. 44 ശതമാനം മാത്രമാണ് 2 വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications