രാജ്യത്തെ സാധാരണക്കാര്‍ക്ക് നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ പണത്തിന്മേലുള്ള ഉറപ്പും താരതമ്യേന ഉയര്‍ന്ന പലിശയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് സ്വീകാര്യത നൽകുന്നുണ്ട്. ഇവയില്‍ ജനകീയമായ ഒരു നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം അക്കൗണ്ട്. കയ്യിൽ സമ്പാദ്യമായി ചെറിയൊരു തുകയുണ്ട്, ഇതിൽ നിന്ന് മാസം വരുമാനം നേടണം എന്നാഗ്രഹിക്കുന്നവർക്ക് നിക്ഷേപിക്കാൻ പറ്റിയ ഇടമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം അക്കൗണ്ട്.
6.6 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കിം നിലവിൽ നല്‍കുന്നത്. പല ബാങ്കുകളുടെയും സ്ഥിര നിക്ഷേപത്തെക്കാൾ ഉയര്‍ന്ന നിരക്കാണിത്. ഒറ്റത്തവണ നിക്ഷേപമാണ് പദ്ധതിയില്‍ നടത്താന്‍ സാധിക്കുക. നിക്ഷേപത്തിന്റെ നേട്ടം എളുപ്പത്തിൽ ലഭിക്കുമെന്നതും മാസത്തില്‍ നല്ലൊരു തുക കയ്യിലെത്തുന്നതുമാണ് പദ്ധതിയുടെ ഗുണം. മാസത്തിൽ 5000 രൂപ വരെ പദ്ധതിയിൽ നിന്ന് ലഭിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.
ആര്‍ക്കൊക്കെ ചേരാം
പദ്ധതിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകളില്ലെന്നതാണ് പ്രത്യേകത. പ്രായപൂര്‍ത്തിയായവര്‍ക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ അനുവദിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് ജോയിന്റ് അക്കൗണ്ടിനുള്ള സൗകര്യവുമുണ്ട്. മൂന്ന് പേർക്ക് ജോയിന്റ് അക്കൗണ്ടിൽ അംഗമാം. പത്ത് വയസിന് താഴെ പ്രായമുള്ളവരുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാം.
നിക്ഷേപവും പലിശയും
ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 4.5ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപയും നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ അംഗങ്ങള്‍ക്ക് നിക്ഷേപത്തിന് മേല്‍ തുല്യ അവാകാശമുണ്ടായിരിക്കും. നിക്ഷേപം ആരംഭിച്ച് ഒരു മാസം പൂര്ത്തിയായല് പലിശ ലഭിച്ചു തുടങ്ങും.
നിക്ഷേപകന് മാസത്തില്‍ പലിശ പിൻവലിക്കുന്നില്ലെങ്കിൽ ഈ തുകയ്ക്ക് പലിശ ലഭിക്കില്ല. പരിധിയിൽ കവിഞ്ഞ് നിക്ഷേപം നടത്തിയാല്‍ അധികമുള്ള തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റും. ഈ തുകയ്ക്ക് സേവിംഗ്സ് അക്കൗണ്ടിലെ പലിശയാണ് ലഭിക്കുക.
എങ്ങനെ മാസത്തിൽ വരുമാനം നേടാം
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ നിലവില്‍ 6.6 ശതമാനമാണ് പലിശ നിരക്ക്. വ്യക്തിഗത അക്കൗണ്ടില്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 1,100 രൂപ ലഭിക്കും. 3.50 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 1,925 രൂപയാണ് ലഭിക്കുക.
വ്യക്തിഗത അക്കൗണ്ടിലെ പരമാവധി നിക്ഷേപമായ 4.5 ലക്ഷം നിക്ഷേപിച്ചാല്‍ 2,475 രൂപയാണ് മാസത്തില്‍ ലഭിക്കുക. ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇതുവഴി മാസത്തിൽ 4950 രൂപ ലഭിക്കും.
കാലാവധി
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. കാലവധിക്ക് മുന്‍പെ അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അക്കൗണ്ട് അവസാനിപ്പിച്ച് അവകാശിക്ക് പണം തിരികെ നല്‍കും. അതേസമയം കാലാവധിക്ക് മുൻപുള്ള പിൻവലിക്കലിന് നിബന്ധനകളുണ്ട്. 1 വര്‍ഷം കഴിയാതെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല.
1 വര്‍ഷം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിനുള്ളിൽ പിന്‍വലിച്ചാല്‍ മുതലിന്റെ 2 ശതമാനം കിഴിച്ചാണ് അനുവദിക്കുക. 3 വര്‍ഷത്തിനും 5വര്‍ഷത്തിനും ഇടയില്‍ അക്കൗണ്ട് അവസാനിപ്പിച്ചാല്‍ 1 ശതമാനം മുതലില്‍ നിന്ന് കിഴിക്കും
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
