വരുമാനത്തിന്റെ ഒരു ഭാ​ഗം മക്കളുടെ ഭാവിക്ക്; 60 ലക്ഷം രൂപ വരെ സമ്പാദിക്കാം; നിക്ഷേപിക്കാൻ 5 മാർ​ഗങ്ങൾ

മക്കളുടെ ഭാവിയെ പറ്റി ചിന്തിക്കുന്നവരാണെങ്കിൽ നിക്ഷേപങ്ങളായിരിക്കും അവർക്കായുള്ള മികച്ച സമ്മാനങ്ങൾ. ജീവിതം സാമ്പത്തിക ഭാരമില്ലാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഭാവി മുന്നിൽ കണ്ടുള്ള നിക്ഷേപങ്ങളാണ് ആവശ്യം. ബാങ്ക് അക്കൗണ്ടിൽ പണം സമ്പാദിക്കുന്നത് മാത്രമാണ് കുട്ടിയുടെ ഭാവിക്കായി കാണുന്ന തുകയെങ്കിൽ അത് ചെലവുകൾക്ക് പര്യാപ്തമായേക്കില്ല. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ കയ്യിലുള്ള പണത്തിന്റെ മൂല്യം ക്രമേണ കുറയ്ക്കും ചെലവുകൾ ഉയരുകയും ചെയ്യും. ഈ ഘട്ടത്തിൽ മികച്ച റിട്ടേൺ നൽകുന്ന ദീർഘകാല നിക്ഷേപങ്ങളെ പരിചയപ്പെടണം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

ഏറ്റവും റിസ്‌ക് കുറഞ്ഞൊരു ദീര്‍ഘകാല നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തിരഞ്ഞെടുക്കാം. 18 വയസിന് താഴെ പ്രായമുള്ള മക്കളുടെ പേരിലും നിക്ഷേപം ആരംഭിക്കാം.

കുറഞ്ഞത് 500 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ നിക്ഷേപിക്കാം. 7.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. 15 വര്‍ഷ കാലയളവുള്ള നിക്ഷേപത്തിലെ റിട്ടേണ്‍ പൂര്‍ണമായും നികുതി മുക്തമാണ്. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വീതം 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 40.68 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കും.

വരുമാനത്തിന്റെ ഒരു ഭാ​ഗം മക്കളുടെ ഭാവിക്ക്; 60 ലക്ഷം രൂപ വരെ സമ്പാദിക്കാം; നിക്ഷേപിക്കാൻ 5 മാർ​ഗങ്ങൾ

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2011 ല്‍ ബേട്ടി ബഛാവോ ബേട്ടി ബഠാവോ പദ്ധതിയുടെ ഭാഗമായാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. 10 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. ഒരു കുടുംബത്തിലെ 2 പെണ്‍മക്കളുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കാം. 250 രൂപയ്ക്കും 1.50 ലക്ഷത്തിനും ഇടയിലാണ് വാര്‍ഷിക നിക്ഷേപം ആവശ്യമുള്ളത്.

8 ശതമാനമാണ് നിലവില്‍ സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക്. 21 വര്‍ഷമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. 18 വയസ് പൂര്‍ത്തിയായാല്‍ വിവാഹ സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം. 2023 ല്‍ 5 വയസുള്ള കുട്ടിയുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിച്ച് വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 2044 ല്‍ നിക്ഷേപം കാലാവധിയെത്തുമ്പോള്‍ 67.34 ലക്ഷം രൂപ സമ്പാദിക്കാം.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍സ്

നിക്ഷേപത്തിന്റെ സാധ്യതയോടെയുള്ള ഇന്‍ഷൂറന്‍സ് ഉത്പ്പന്നങ്ങളാണ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍സ്. പ്രീമിയത്തിന്റെ ഒരു ഭാഗം മാര്‍ക്കറ്റ് ലിങ്ക്ഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഈ ഫണ്ടുകളുടെ പ്രകടനം അനുസരിച്ചുള്ള റിട്ടേണ്‍ നിക്ഷേപകന് ലഭിക്കും. 5-10 വര്‍ഷത്തേക്ക് ലോക്-ഇന്‍ പിരിയഡുള്ള നിക്ഷേപമാണിവ. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍സ് പ്രീമിയം അടയ്ക്കുമ്പോള്‍ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.

മ്യൂച്വല്‍ ഫണ്ട്

സമാന താല്‍പര്യക്കാരായ നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് വിവിധ സെക്യൂരിറ്റികളില്‍ ഫണ്ട് മാനേജര്‍മാരുടെ സഹായത്തോടെ നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ രീതി. ഓരോരുത്തരുടെയും റിസ്‌ക് അനുസരിച്ച് വിവിധ കാറ്റഗറി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. എസ്‌ഐപി വഴി മാസത്തില്‍ നിക്ഷേപിക്കുകയും കാലക്രമേണ പണം വളരാനും സഹായിക്കും.

ഓഹരികള്‍, ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍ എന്നിങ്ങനെ വിവിധ ആസ്തികളിലുടനീളം മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. മികച്ച വൈവിധ്യവത്കരണമുള്ളതിനാല്‍ ഒരു നിക്ഷേപത്തിന്റെ മോശം പ്രകടനവുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള മറ്റൊരു നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. സെക്ഷന്‍ 80സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 7.7 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. 5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഒറ്റതവണ നിക്ഷേപമാണ് അനുവദിക്കുക. 1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1,44,903 രൂപ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X