റിട്ടയർമെന്റ് പ്ലാൻ പലപ്പോഴും നമ്മുടെ സാമ്പത്തിക ആസൂത്രണത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതോ ഒഴിവാക്കപ്പെടുന്നതോ ആയ ഒന്നാണ്. ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നതും ഇന്ത്യയിൽ 70 ശതമാനത്തിലധികം ആളുകളും ജോലിയിൽ നിന്ന് വിരമിച്ച ശേഷം മക്കളെയോ പരമ്പരാഗത സ്വത്തിനയോ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ്. ഇത് മറ്റൊരാളുടെ ബാധ്യത കൂട്ടുകയും സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വരുമാനം വന്ന് തുടങ്ങുമ്പോൾ മുതൽ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിക്കുകയും അതിനായി നിക്ഷേപം മാറ്റിവെക്കുകയും വേണം. നിങ്ങൾ മികച്ച വരുമാനമുള്ള ഒരാളാണെങ്കിൽ വിശ്രമ ജീവിതം അടിച്ചുപൊളിക്കാനും വലിയൊരു സമ്പാദ്യം കെട്ടിപടുക്കാനും എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ നിങ്ങളെ സഹായിക്കും.
പ്രതിമാസ നിക്ഷേപം 500 രൂപയിൽ താഴെ, റിട്ടേൺസ് 4 ലക്ഷം വരെ; ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ ഉപകാരപ്പെട്ടേക്കാം...
സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അച്ചടക്കമുള്ളതും തന്ത്രപരവുമായ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെറ് പ്ലാൻ. ഒരു നിശ്ചിത സാമ്പത്തിക ലക്ഷ്യത്തിനായി എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ഇവിടെ മ്യൂച്വൽ ഫണ്ടുകളാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 50,000 രൂപയുടെ എസ്ഐപി വഴി 5 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഒരു യാത്ര നിങ്ങൾക്ക് എങ്ങനെ ആരംഭിക്കാമെന്ന് നോക്കാം. 17 വർഷത്തെ തുടർച്ചയായ നിക്ഷേപം നിങ്ങൾക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കുകയും സുഖമായി ജീവിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും.

കോമ്പൗണ്ടിംഗാണ് ഇവിടെ നിങ്ങൾക്ക് സഹായകമാകുന്നത്. പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിന് പിന്നിലെ ആശയം, വിവിധ മാർക്കറ്റ് സൈക്കിളുകളിലുടനീളം യൂണിറ്റുകൾ വാങ്ങുന്നത് ഉറപ്പാക്കുക എന്നതാണ്. അങ്ങനെ, കോമ്പൗണ്ടിംഗ് നിങ്ങളുടെ പണം കാലക്രമേണ ഗണ്യമായി വളരാൻ സഹായിക്കുന്നു. അതായത്, നിക്ഷേപത്തിന്റെ ഓരോ സൈക്കിളും പൂർത്തിയാകുമ്പോൾ അതുവരെയുള്ള റിട്ടേൺസും നിക്ഷേപ തുകയോടൊപ്പം കണക്കാക്കപ്പെടുന്നു. അതിനുംകൂടെ ചേർത്തുള്ള റിട്ടേൺസായിരിക്കും അടുത്ത തവണ നിങ്ങൾക്ക് ലഭിക്കുക.
ഫണ്ട്സ്ഇന്ത്യ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, നിക്ഷേപത്തിൽ പ്രതിവർഷം 10 ശതമാനം വർധനയോടെ 50,000 രൂപ നിക്ഷേപിച്ച് തുടങ്ങിയാൽ 17 വർഷംകൊണ്ട് നിങ്ങളുടെ റിട്ടേൺസ് 5 കോടിയാകും. നിലവിലത്തെ സാഹചര്യത്തിൽ 12 ശതമാനം റിട്ടേൺസാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള ഒരു നിക്ഷേപത്തിൽ 7 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ആദ്യത്തെ 80 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതിശയകരമെന്നു പറയട്ടെ, രണ്ടാമത്തെ 80 ലക്ഷം രൂപയ്ക്ക് 3 വർഷം മാത്രമേ എടുക്കൂ, മൂന്നാമത്തെ 80 ലക്ഷം വെറും 2 വർഷം കൊണ്ടും നേടിയെടുക്കുന്നു. ആദ്യത്തെ 10 വർഷത്തിനുള്ളിൽ നിങ്ങളുടെ സമ്പാദ്യം 1.6 കോടി രൂപയാകും. 13 വർഷമാകുമ്പോഴേക്കും ഇത് 3.2 കോടി രൂപയിലെത്തും. 17 വർഷത്തിലെത്തുമ്പോൾ സമ്പാദ്യം 5.6 കോടിയായി മാറും.
17 വർഷത്തിനുള്ളിൽ 5.6 കോടി രൂപ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാത പ്രാഥമികമായി മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: അച്ചടക്കത്തോടെയുള്ള നിക്ഷേപം, പ്രതിവർഷ വർർധനവ്, കോമ്പൗണ്ടിംഗ്. അച്ചടക്കത്തോടെയുള്ള നിക്ഷേപം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായി ഒരു എസ്ഐപി പാലിക്കുന്നതാണ്. അതേസമയം, കോമ്പൗണ്ടിംഗിൻ്റെ ശക്തിയിൽ നിങ്ങളുടെ നിക്ഷേപ വരുമാനം വീണ്ടും നിക്ഷേപിക്കുന്നത് ഉൾപ്പെടുന്നു. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ നിക്ഷേപത്തിൽ അപകട സാധ്യതകളുണ്ടായേക്കാം. ഒരു എസ്ഐപി വിദഗ്ധന്റെ ഉപദേശം തേടി, സ്വന്തം തീരുമാനങ്ങൾക്കനുസരിച്ചുവേണം നിക്ഷേപം നടത്താൻ.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
