സമ്പാദ്യം സൃഷ്ടിക്കുന്നതിന് നിക്ഷേപം അനിവാര്യമാണ്. എന്നാൽ നിക്ഷേപവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. വലിയ തുകയിൽ മാത്രമേ നിക്ഷേപം നടത്താവൂ എന്നും അതുകൊണ്ടാണ് ഇതുവരെ നിക്ഷേപം നടത്താതെന്നും ചിന്തിക്കുന്ന നിരവധിയാളുകളുണ്ട്. ഇത് തെറ്റാണ്, നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിങ്ങൾക്ക് എന്ത് നിക്ഷേപം ആരംഭിക്കാം. നിക്ഷേപത്തിന് മാത്രമേ നിങ്ങളുടെ പണം വർധിപ്പിക്കാനും സമ്പാദ്യം കെട്ടിപടുക്കാനും സാധിക്കുവെന്ന് മനസിലാക്കുക. നിങ്ങൾ പണം ലാഭിക്കുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്താൽ, അത് ചില സാഹചര്യങ്ങളിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിക്ക് ചെലവാക്കാനുള്ള സാധ്യത കൂടുതലാണ്.
ഇരട്ടി റിട്ടേൺസ്, ഇരട്ടി നേട്ടം... പോസ്റ്റ് ഓഫീസിന്റെ കിടിലൻ നിക്ഷേപ പദ്ധതികളെക്കുറിച്ചറിയാം
മികച്ച റിട്ടേൺസും അപകട സാധ്യതയുമാണ് നിങ്ങളെ നിക്ഷേപത്തിൽ നിന്ന് തടയുന്നതെങ്കിൽ അതിനും പരിഹാരമായി നിരവധി നിക്ഷേപ രീതികൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ അത്തരത്തിൽ നിങ്ങൾക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും. സർക്കാർ പിന്തുണയോടെ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഇത്തരം നിക്ഷേപ പദ്ധതികൾ ഉറപ്പായ റിട്ടേൺസും ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ നിക്ഷേപം എത്ര ചെറിയ തുകയാണെങ്കിലും അതിനുള്ള റിട്ടേൺസ് ലഭ്യമാക്കുകയാണ് ഈ പദ്ധതികൾ. ഒരു ചെറിയ തുകയിൽ ആരംഭിക്കുക, നിങ്ങളുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് നിക്ഷേപവും വർധിപ്പിക്കുക. നിങ്ങൾക്ക് 500 രൂപയിൽ താഴെ നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന ചില പോസ്റ്റ് ഓഫീസ് സ്കീമുകളും അവയുടെ വിശദ വിവരങ്ങളും പരിശോധിക്കാം.
പി.പി.എഫ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഈ സ്കീമിൽ, കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കുകയും 15 വർഷത്തേക്ക് നിക്ഷേപം നടത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ, 5 വർഷത്തേക്ക് ഒരു ബ്ലോക്കിൽ അക്കൗണ്ട് നീട്ടാനും കഴിയും. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപയെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ പ്രതിവർഷം 6,000 രൂപ നിക്ഷേപിക്കും. നിലവിൽ 7.1 ശതമാനം നിരക്കിലാണ് പിപിഎഫിന് പലിശ നൽകുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ സ്കീമിൽ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് 7.1 ശതമാനം പലിശയ്ക്ക് 15 വർഷത്തിനുള്ളിൽ 1,62,728 രൂപ ചേർക്കാം. 5.5 വർഷത്തേക്ക് നീട്ടിയാൽ 20 വർഷത്തിൽ 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപയും റിട്ടേൺസ് നേടാം.
എസ്.എസ്.വൈ: നിങ്ങൾ ഒരു പെൺകുട്ടിയുടെ പിതാവാണെങ്കിൽ, നിങ്ങളുടെ മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം തുടങ്ങാം. ഈ സർക്കാർ പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ 8.2 ശതമാനം പലിശയാണ് പദ്ധതിയിലെ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ ഈ സ്കീമിൽ 15 വർഷത്തേക്ക് നിക്ഷേപിക്കണം, 21 വർഷത്തിന് ശേഷം സ്കീം കാലാവധി പൂർത്തിയാകും. പ്രതിമാസം 500 രൂപയെങ്കിലും ഇതിൽ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപിക്കും, 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും.
ആർ.ഡി: പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി സ്കീം ഒരു പിഗ്ഗി ബാങ്ക് പോലെയാണ്, അതിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. ഈ പദ്ധതി ചെറുകിട നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുന്നു. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം.നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനം ആണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിനുള്ളിൽ നിങ്ങൾ 30,000 രൂപ നിക്ഷേപിക്കും, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം നിരക്കിൽ 35,681 രൂപ ലഭിക്കും, അതായത് പലിശയായി 5,681 രൂപ.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
