നിക്ഷേപമൊക്കെ പണക്കാർക്ക് മാത്രം ഉള്ളതാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഏതൊരാൾക്കും പണം ഉണ്ടാക്കാനുള്ള വഴിയാണിത്. കയ്യിൽ 100 രൂപയോ 500 രൂപയോ മാത്രമെ മാസത്തിൽ നിക്ഷേപിക്കാനായി മാറ്റാൻ സാധിക്കുന്നുള്ളൂവെങ്കിലും ഈ തുക വളരാൻ സാധിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തണം. മാസത്തിൽ മിച്ചം പിടിക്കുന്ന തുക അനുസരിച്ച് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യാം. ഇത്തരത്തിൽ ചെറിയ പടികളിലൂടെ തന്നെയാണ് വലിയ സമ്പത്ത് ഉണ്ടാക്കുന്നത്.
അധ്വാനിച്ചുണ്ടാക്കുന്ന പണത്തെ മോഹിപ്പിക്കുന്ന ആദായം പ്രതീക്ഷിച്ച് എവിടെയങ്കിലും നിക്ഷേപിക്കാൻ പാടില്ല. സുരക്ഷിതത്വം നൽകുന്ന മാന്യമായ പലിശ നൽകുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഇതിനായി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തിരഞ്ഞെടുക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൂട്ടുപലിശയുടെ ഗുണം ലഭിക്കുന്ന നിക്ഷേപമാണിത്. സർക്കാർ നിക്ഷേപ പദ്ധതിയായതിനാൽ ഇതിന്റെ ഗുണവും ലഭിക്കും.
ചെറിയ തുക തൊട്ട് നിക്ഷേപിക്കാം
കോളേജ് പഠന കാലത്ത് തന്നെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ആരംഭിക്കാം. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. പോക്കറ്റ് മണിയായി ലഭിക്കുന്ന സംഖ്യയില്‍ നിന്ന് 100 രൂപയോ 150 രൂപയോ 200 രൂപയോ നിക്ഷേപിക്കാന്‍ സാധിക്കും. മാസത്തില്‍ 42 രൂപ മുതല്‍ പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപം 500 രൂപയും കൂടിയ നിക്ഷേപം 1.50 ലക്ഷം രൂപയുമാണ്. തുടക്കത്തില്‍ ചെറിയ തുക മാസം നിക്ഷേപിക്കുന്നൊരാള്‍ക്ക് ജോലി കിട്ടിയ ശേഷം മാസ വിഹിതം ഉയര്‍ത്താം. എന്നാല്‍ വര്‍ഷത്തില്‍ 1.50 ലക്ഷത്തില്‍ കൂടാന്‍ പാടില്ല.
പലിശ നിരക്കും കാലാവധിയും
പിപിഎഫ് ലഘു സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെട്ട നിക്ഷേപമാണ്. ഇതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷത്തില്‍ നാല് തവണ നിക്ഷേപത്തിന്റെ പലിശ നിരക്ക് പുനഃപരിശോധിക്കും. അവസാനമായി ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നിശ്ചയിച്ച പലിശ നിരക്ക് 7.1 ശതമാനമാണ്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. നിക്ഷേപകന്റെ താല്പര്യം അനുസരിച്ച് കാലാവധി 5 വര്‍ഷത്തിന്റെ ബ്ലോക്കുകളാക്കി ഉയര്‍ത്താനാകും.
മറ്റു സവിശേഷതകൾ
* വളരെ എളുപ്പത്തില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാകും. ഓണ്‍ലൈന്‍ മുഖേനയും അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ പോസ്റ്റ് ഓഫിസിലോ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം.
* പിപിഎഫ് നിക്ഷേപം പൂർണമായും നികുതി മുക്തമാണ്. നിക്ഷേപിക്കുന്ന തുകയും പലിശയും കാലാവധിയിൽ പിൻവലിക്കുന്ന തുകയും നികുതി മുക്തമാണ്.
* 7 വര്‍ഷത്തിന് ശേഷം ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ 5 വര്‍ഷത്തിന് ശേഷം പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാം. പിപിഫ് നിക്ഷേപത്തിന് മുകളിൽ വായ്പ ലഭിക്കുകയും ചെയ്യും.
കാൽക്കുലേറ്റർ
18-ാം വയസില്‍ മാസത്തില്‍ പിപിഎഫിലേക്ക് നിക്ഷേപിക്കുന്നൊരാള്‍ ഈ നിക്ഷേപം 40 വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ 58ാം വയസിൽ വിരമിക്കൽ കാലത്ത് നിക്ഷേപം പിൻവലിക്കാം. ഇത്തരത്തിൽ എത്ര രൂപ നേടാനാകുമെന്ന് നോക്കാം. മാസം 100 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 2,63,277 രൂപ ലഭിക്കും. മാസത്തില്‍ 1,000 രൂപ നിക്ഷേപിക്കാന്‍ സാധിച്ചുവെങ്കില്‍ 26,32,773 രൂപ ലഭിക്കും.
മാസത്തില്‍ 150 രൂപ നിക്ഷേപിക്കാന്‍ തുടങ്ങിയ 18 വയസുകാരന് 58ാം വയസില്‍ 3.95 ലക്ഷം രൂപ ലഭിക്കും. 1,500 രൂപ നിക്ഷേപിച്ചാല്‍ 39.49 ലക്ഷം രൂപ സ്വന്തമാക്കാം. മാസത്തില്‍ 200 രൂപ നിക്ഷേപിച്ചാല്‍ 5,26,555 രൂപയാണ് നേടാനാവുക. 2,000 രൂപ നിക്ഷേപിക്കുമ്പോള്‍ 52,65,546 രൂപ ലഭിക്കും. മാസം 3,000 രൂപ നിക്ഷേപിക്കുമ്പോള്‍ 78,98,318 രൂപ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications