മാസ വരുമാനം തേടി വലിയൊരു സംഖ്യ നിക്ഷേപിക്കുന്നവരാണ് മിക്കവരും. ജനപ്രിയമായ പോസ്റ്റ്ഓഫീസ് മാസ വരുമാന പദ്ധതിയിൽ മാസത്തിൽ 2.500 രൂപയോളം ലഭിക്കാൻ നിക്ഷേപിക്കേണ്ടത് 4.50 ലക്ഷം രൂപയാണ്. ചെറിയൊരു ചിട്ടിയിൽ ചേർന്നാൽ ജീവിത കാലത്തോളം മാസ വരുമാനം ലഭിക്കുന്നൊരു നിക്ഷേപ തന്ത്രമാണ് ചുവടെ വിശദമാക്കുന്നത്. നിക്ഷേപം ആരംഭിക്കുന്നയാൾക്ക് ആവശ്യമുള്ള സമയത്ത് പണം പിൻവലിക്കാമെന്നതും ഇതിന്റെ ഗുണമാണ്.
മാസ വരുമാനം
ചിട്ടിയില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ വരുമാനം ലഭിക്കാന്‍ സാധിക്കും. ഇതിനായി മാസ അടവ് സാധ്യമായൊരു ചിട്ടി തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി സാധാരണ ചിട്ടിയോ മൾട്ടിഡിവിഷൻ ചിട്ടിയോ തിരഞ്ഞെടുക്കാം. സാധാരണ ചിട്ടിയാണെങ്കിൽ മാസത്തിൽ ലേലം വഴിയാണ് ചിട്ടി ലഭിക്കുന്നത്. ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കാനായി ചിട്ടി കാലാവധിയോളം കാത്തിരിക്കണം.
എന്നാൽ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിൽ മാസത്തിൽ നറുക്കായി ഒരാൾക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുകയും മൂന്ന് പേർക്ക് ലേലം വിളിയിലൂടെയും ചിട്ടി ലഭിക്കും. ഇതിനാൽ മൾട്ടി ഡിവിഷൻ ചിട്ടിയാണ് അനുയോജ്യം.
ചിട്ടി തിരഞ്ഞെടുക്കുമ്പോൾ
എത്ര രൂപ മാസത്തില്‍ ലഭിക്കണം എന്നതിന് അനുസരിച്ച് വേണം ചിട്ടി തിരഞ്ഞെടുക്കാൻ 5 ലക്ഷത്തിന്റെ ചിട്ടിയില്‍ നിന്ന് 2300- 2700 രൂപ വരെ മാസ വരുമാനം ലഭിക്കും. 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 4600- 5400 രൂപ വരെ മാസ വരുമാനം ലഭിക്കും. ഇതിനൊപ്പം ചിട്ടിയുടെ കാലാവധിയും പരിശോധിക്കണം.
ചിട്ടിതുക തുല്യമായ വ്യത്യസ്ത മാസ തവണകളുള്ള ചിട്ടികൾ ലഭ്യമാണ്. ഉദാഹരണമായി 25,000 രൂപ മാസ അടവുള്ള 40 മാസ ചിട്ടിയിൽ നിന്നും 20,000 രൂപ മാസ അടവുള്ള 50 മാസ ചിട്ടിയിൽ നിന്നും ലഭിക്കുന്നത്. 10 ലക്ഷം രൂപയാണ്. ഇവിടെ കാലാവധിയോളം മുടക്കമില്ലാതെ അടച്ചു തീർക്കാൻ സാധിക്കുന്ന ചിട്ടിയാണ് തിരഞ്ഞെടുക്കേണ്ടത്.
എങ്ങനെ മാസ വരുമാനം ലഭിക്കും
ചിട്ടിയിൽ ചേർന്നൊരാൾ ചിട്ടി ലഭിച്ചയുടനെ ചിട്ടി സ്ഥിര നിക്ഷേപമാക്കിയാൽ മാസ വരുമാനം ഉറപ്പിക്കാം. മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ നറുക്ക് ലഭിക്കുന്നൊരാൾക്ക് ചിട്ടിയിൽ നിന്ന് പരമാവധി ലാഭം ലഭിക്കും. 10 ലക്ഷത്തിന്റെ ചിട്ടി ആദ്യ മാസത്തിൽ നറുക്ക് ലഭിച്ചാൽ 9.50 ലക്ഷം
തൊട്ടടുത്ത മാസം മുതൽ ചിട്ടി സ്ഥിര നിക്ഷേപമിടാം.
ഇവിടെ ചുരുങ്ങിയത് 5,000 രൂപയോളം മാസത്തിൽ ലഭിക്കും ഇവിടെ 2 തരത്തിലാണ് പണം സ്ഥിര നിക്ഷേപമിടുക. ഭാവി ബാധ്യതയ്ക്കുള്ള തുകയ്ക്ക ഒരു പലിശയും ഇതുവരെ അടച്ച തുകയ്ക്ക് മറ്റൊരു പലിശയുമാണ് ലഭിക്കുക.
പലിശ നിരക്ക്
കെഎസ്എഫ്ഇയുടെ പുതുക്കിയ പലിശ നിരക്ക് പ്രകാരം ഭാവി ബാധ്യതയ്ക്ക് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിൽ 7.5 ശതമാനവും ചിട്ടി പ്രൈസ് മണി നിക്ഷേപത്തിന് 7 ശതമാനവും പലിശ ലഭിക്കും. ചിട്ടി സ്ഥിര നിക്ഷേപമിട്ടൊരാൾ ഇതിനൊപ്പം സുഗമ അക്കൗണ്ട് കൂടി ആരംഭിക്കണം.
സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനം മാസത്തിൽ സുഗമ അക്കൗണ്ടിലേക്ക് മാറ്റാൻ അപേക്ഷ നൽകുകയുിം വേണം, സുഗമ അക്കൗണ്ടിന് നോമിനിയെ വെയ്ക്കാൻ സാധിക്കും. ചിട്ടി കാലാവധിക്ക് ശേഷവും സ്ഥിര നിക്ഷേപം തുടരുകയാണെങ്കിൽ മാസ വരുമാനം മുടങ്ങാതെ ലഭിക്കും.
നികുതി ശ്രദ്ധിക്കാം
ചിട്ടി നറുക്കിൽ ലഭിക്കാത്തൊരാൾ അനുയോജ്യമായ തുകയ്ക്ക് ചിട്ടി ലേലം വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നതും അനുയോജ്യമാണ്. പരമാവധി ലേല കിഴിവിലേക്ക് പോകാതെ ലാഭത്തിൽ ലഭിക്കുന്ന സമയം നോക്കി ലേലം വിളിച്ചെടുക്കുന്നതാണ് സ്ഥിര നിക്ഷേപത്തിന് അനുയോജ്യം.
ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ നികുതി ബാധ്യത വരാതെ സൂക്ഷിക്കണം. വർഷത്തിൽ പലിശ വരുമാനം 5,000 രൂപയിൽ കൂടിയാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ചിട്ടിയിൽ ചേരുന്നൊരാൾ നികുതിദായകനല്ലെങ്കിൽ 15ജി, 15എച്ച് ഫോമുകൾ സമർപ്പിക്കാൻ മറക്കരുത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications