കെഎസ്എഫ്ഇ ചിട്ടി ചേർന്നവരിൽ ലാഭമുണ്ടാക്കാനുള്ളൊരു വഴിയാണ് ചിട്ടി സ്ഥിര നിക്ഷേപമിടുക എന്നത്. ചിട്ടി ലേലത്തിൽ പിടിച്ചോ നറുക്കിലൂടെ സ്വന്തമാക്കിയോ ചിട്ടി കാലാവധിയോളം സ്ഥിര നിക്ഷേപമിടാൻ കെഎസ്എഫ്ഇയിൽ സാധിക്കും. ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ലേല കിഴിവിനോടൊപ്പം പലിശ വരുമാനവും ചിട്ടി സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് ലഭിക്കും. ചിട്ടിയെ നിക്ഷേപമായി കാണുന്നവർക്കും ചിട്ടി തുക പിൻവലിക്കാൻ ജാമ്യം ലഭിക്കാത്തവർക്കും സ്ഥിര നിക്ഷേപമിടാവുന്നതാണ്. എങ്ങനെ സ്ഥിര നിക്ഷേപമാടാം എന്ന് പരിശോധിക്കാം.
ചിട്ടി സ്ഥിര നിക്ഷേപം
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി ലേലത്തിലൂടെയോ നറുക്കിലൂടെയോ സ്വന്തമാക്കി കഴിഞ്ഞാൽ അടുത്ത ചിട്ടി തീയതിക്ക് മുന്‍പ് ചിട്ടി സ്ഥിര നിക്ഷേപമിടണം. ഇതിന് പാസ്ബുക്ക്, ആധാർ എന്നിവയുമായി ചിട്ടിയുള്ള കെഎസ്എഫ്ഇ ശാഖയിലെത്തണം. ഫോം പൂരിപ്പിച്ച് ചിട്ടി സ്ഥിര നിക്ഷേപമിടാം. ചിട്ടിയുടെ ലേല കിഴിവിനൊപ്പം 5 ശതമാനം ഫോര്‍മാന്‍ കമ്മീഷനും ചേർന്നാണ് ചിട്ടി വിളിച്ചെടുക്കുന്നത്.
ഫോർമാൻ കമ്മീഷന്റെ 18 ശതമാനം ചരക്ക് സേവന നികുതിയും 230 രൂപ ഡോക്യുമെന്റേഷന്‍ ചാര്‍ജും ചിട്ടി വിളിച്ച തുകയിൽ നിന്ന് കുറയ്ക്കും. താഴ്ത്തി വിളിക്കുന്ന തുകയില്‍ ഫോര്‍മാന്‍ കമ്മീഷനും ഉള്‍പ്പെടും. ഈ തുകയാണ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നത്.
സ്ഥിര നിക്ഷേപം പലിശ
2 തരത്തിലാണ് ചിട്ടി വിളിച്ചെടുത്ത തുക സ്ഥിര നിക്ഷേപമിടുന്നത്. ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക് തുല്യമായ തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് നിക്ഷേപത്തിലേക്കും ചിട്ടിയിലേക്ക് അടച്ച തുക ചിട്ടി പ്രൈസ് മണി നിക്ഷേപത്തിലേക്കും മാറ്റും. ഇതിന് രണ്ടിനും വ്യത്യസ്ത നിരക്കാണ് ലഭിക്കുന്നത്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് നിക്ഷേപത്തിന് 8 ശതമാനം പലിശയും ചിട്ടി പ്രൈസ് മണി നിക്ഷേപത്തിന് 7.10 ശതമാനം പലിശയും ലഭിക്കും.
നിക്ഷേപം ഇങ്ങനെ
ഉദാഹരണമായി 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടി 10-ാം മാസത്തിൽ 15,000 രൂപ ലേല കിഴിവിൽ വിളിച്ചെടുത്ത വ്യക്തിക്ക് എല്ലാ കിഴിവുകൾക്കും ശേഷം 84124 രൂപ സ്ഥിര നിക്ഷേപമിടാൻ ലഭിക്കും.
40 മാസ ചിട്ടിയിൽ 30 മാസം അടയ്ക്കാനുള്ള തുകയാണ് മേൽ ബാധ്യത. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റിലേക്ക് മേൽ ബാധ്യതയായ 75,000 രൂപ (30*2,500) നിക്ഷേപിക്കും. ബാക്കിയുള്ള 9,124 രൂപ ചിട്ടി പ്രൈസ് മണി നിക്ഷേപത്തിലേക്കും മാറ്റും.
ചിട്ടിയിലേക്ക് അടച്ച തുക, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റിലേക്ക് മാറ്റുന്ന തുക ഉപാധികളില്ലാതെ പിൻവലിക്കാൻ സാധിക്കും. സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം സുഗമ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റി ചിട്ടിയുടെ മാസ അടവ് നടത്താനോ മറ്റൊരു ചിട്ടി ചേരാനോ സാധിക്കും.
സ്ഥിര നിക്ഷേപമിടാൻ എപ്പോൾ ചിട്ടി പിടിക്കണം
ചിട്ടിയില്‍ നിന്ന് പണത്തിന് അത്യാവശ്യമില്ലാത്തവര്‍ ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നത് ഗുണകരമാകില്ല. മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് നറുക്കില്‍ ലഭിക്കുന്ന ചിട്ടി തുക സ്ഥിര നിക്ഷേപമിട്ടാൽ വലിയ ലാഭം നേടാം.
ആദ്യ മാസങ്ങളിൽ നറുക്ക് ലഭിച്ച ചിട്ടി കാലാവധിയോളം തുടരുകയാണെങ്കില്‍ അടയ്ക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ലഭം കിട്ടും. ചിട്ടി ലേലം വിളിക്കുകയാണെങ്കിൽ ലേല കിഴിവ് കുറയുന്ന സമയം നോക്കി വിളിച്ചെടുക്കുത്ത് സ്ഥിര നിക്ഷേപമിട്ടാൽ ലാഭമുണ്ടാക്കാം.
കാൽക്കുലേറ്റർ
6 ലക്ഷത്തിന്റെ ചിട്ടി 30,000 രൂപ ഫോർമാൻസ് കമ്മീഷൻ ഉൾപ്പെട 1 ലക്ഷം രൂപ കുറച്ച് ലേലത്തിൽ പിടിച്ചാൽ കയ്യിൽ കിട്ടുന്ന തുകയിൽ നിന്ന് ജിഎസ്ടും ഡോക്യുമെന്റേഷൻ ചാർജും കിഴിക്കും. 4,94,374 രൂപയോളം ചിട്ടി വരിക്കാരന് സ്ഥിര നിക്ഷേപമിടാൻ ലഭിക്കും. ഇതിന് 8 ശതമാനം പലിശ കണക്കാക്കിയാൽ വർഷത്തിൽ 39,520 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 3,293 രൂപ പലിശ ലഭിക്കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications