ചിട്ടിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അതൊരു വായപ പദ്ധതി എന്നാണ് മനസിലാവുക. എന്നാൽ ചിട്ടിയിൽ നിക്ഷേപത്തിന്റെ സാധ്യതകൾ തള്ളികളയാനും സാധിക്കില്ല. ചിട്ടിയിൽ ചേരുന്നൊരാളുടെ തന്ത്രങ്ങളിലൂടെയാണ് ചിട്ടി ലാഭകരമാക്കി മാറ്റാൻ സാധിക്കുന്നത്. ഇതിന് ചിട്ടി തുക നിക്ഷേപിക്കുകയാണ് വേണ്ടത്. ചിട്ടി കാലാവധിയോളം തുടർന്നാലും ലഭിക്കുന്ന തുകയേക്കാൾ ലാഭകരമായി ഉപയോഗിക്കാൻ നിക്ഷേപങ്ങൾ വഴി സാധിക്കും. അധികം റിസ്കെടുക്കാൻ താൽപര്യമില്ലാത്തൊരാൾക്ക് എങ്ങന നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നതാണ് ചുവടെ വിശദമാക്കുന്നത്.
ലാഭത്തിൽ ചിട്ടി വിളിക്കുക
ലാഭകരമായി ഏറ്റവും കുറഞ്ഞ ലേല കിഴിവില്‍ ചിട്ടി സ്വന്തമാക്കുക എന്നതാണ് ആദ്യ വഴി. ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്. ജാമ്യം നൽകാൻ ഇല്ലാത്തവരാണെങ്കിൽ കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ച് ലാഭമുണ്ടാക്കാവുന്നതാണ്. ജാമ്യം നൽകി തുക പിൻവലിച്ചാൽ മാസ വരുമാനം ലഭിക്കുന്ന ഏതെങ്കിലും നിക്ഷേപങ്ങളിലേക്ക് മാറ്റി വരുമാനം നേടണം.
കേരള ട്രഷറി നിക്ഷേപം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി, സഹകരണ ബാങ്കുകളിലെ നിക്ഷേപം എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പലിശ മാസ അടവുള്ള മറ്റൊരു നിക്ഷേപത്തിലേക്ക് റീഇൻവെസ്റ്റ് ചെയ്താൽ കാലാവധിയിൽ 3 തരത്തിലുള്ള ലാഭം കയ്യിലെത്തും. മറ്റൊരു നിക്ഷേപത്തിലേക്ക് പോകുന്നതിന് പകരം ചിട്ടി ചേരുന്നതും പരിഗണിക്കാവുന്നതാണ്.
ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ
ഒരു ചിട്ടി ഉദാഹരണമാക്കി വിശദമാക്കാം. 10,000 രൂപ മാസ അടവുള്ള 100 മാസം കാലാവധിയുള്ള 10ലക്ഷത്തിന്റെ റെഗുലർ ചിട്ടി ഉദാഹരണമായെടുക്കാം. ഇതിൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. 20 ശതമാനം ലേല കിഴിവിൽ 8ലക്ഷം രൂപയ്ക്ക് ചിട്ടി പിടിച്ചൊരാൾക്ക് ലഭിക്കുന്ന ആദായം കണക്കാക്കാം. 8 ലക്ഷം രൂപ ലഭിച്ചാൽ 18 ശതമാനം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയായ 9,236 രൂപ കിഴിച്ച് 7,90,764 രൂപ ലഭിക്കും.
പലിശ വരുമാനം
ചിട്ടി പണം സ്ഥിര നിക്ഷേപത്തിന് 7-7.5 ശതമാനം വരെ പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. 7 ശതമാനം പലിശ കണക്കാക്കിയാൽ 7.90 ലക്ഷത്തിന് ലഭിക്കുന്ന പലിശ വരുമാനം എത്ര വരുമെന്ന് നോക്കാം. വർഷത്തിൽ 55,353 രൂപ പലിശയായി ലഭിക്കും. ഇത് മാസത്തിൽ 4,612 രൂപ മാസത്തിൽ ലഭിക്കും. ഈ തുക ഉപയോഗിച്ചാണ് ഇനി മറ്റു നിക്ഷേപങ്ങൾ നടത്തേണ്ടത്.
എസ്ഐപി/ ആവർത്തന നിക്ഷേപം
ഈ തുക കെഎസ്എഫ്ഇ സുഗമ അക്കൗണ്ട് വഴി പിൻവലിക്കാൻ സാധിക്കും. ഈ തുക ആവർത്തന നിക്ഷേപമായോ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാം. 5 വർഷത്തേക്ക് 6 ശതമാനം പലിശ നൽകുന്നൊരു ആവർത്തന നിക്ഷേപം പരിശോധിക്കാം.
2,76,000 രൂപയുടെ നിക്ഷേപത്തിലൂടെ 45,444 രൂപ പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം 3,21,444 രൂപ ലഭിക്കും.
ഇതേ നിക്ഷേപം 10 ശതമാനം ആദായം ലഭിക്കുന്ന ഇക്വിറ്റി മ്യച്വല്‍ ഫണ്ടില്‍ നടത്തിയാല്‍ 3,59,179 രൂപ ലഭിക്കും. 83,179 രൂപ ലാഭമുണ്ടാക്കാം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ റിസ്‌കുള്ള നിക്ഷേപമാണ്.
മൂന്ന് തരം ആദായം
ചിട്ടി കാലാവധി 100 മാസമായതിനാൽ 8 വർഷത്തോളം പലിശ വരുമാനം ലഭിക്കും. കാലാവധിയെത്തുമ്പോൾ ചിട്ടി വിളിച്ചെടുത്ത 7.90 ലക്ഷം രൂപ പിൻവലിക്കാം. ചിട്ടിയിിൽ നിന്നുള്ള പലിശ നിക്ഷേപിച്ച ആവർത്തന നിക്ഷേപം കാലാവധിയെത്തുമ്പോൾ ആ തുക കൂടി ലഭിക്കും. ഇത്തരത്തിൽ ഒരു ചിട്ടി വഴി ചിട്ടി പണം, പലിശ, റീഇന്‍വെസ്റ്റ് ചെയ്ത് ലഭിക്കുന്ന ആദായം എന്നിങ്ങനെ 3 തരത്തിലാണ് ലാഭമുണ്ടാക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
