മക്കളുടെ ഭാവിയെ പറ്റി ചിന്തിക്കുന്നവരാണെങ്കിൽ അവരുടെ ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുക എന്നതാണ് അനുയോജ്യമായ മാർഗം. നിക്ഷേപത്തിന് വലിയ തുക എടുക്കാനില്ലാത്തവരാണെങ്കിൽ മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികൾ ചേരാം. ശമ്പളത്തിൽ നിന്ന് ചെറിയ തുക മാറ്റിവെച്ച് സമ്പാദ്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇത്തരക്കാർക്കുള്ള അനുയോജ്യമായ മാർഗം. ഇതിന് പറ്റിയൊരു പദ്ധതിയാണ് കേന്ദ്ര സർക്കാറിന്റെ സുകന്യ സമൃദ്ധി യോജന. പദ്ധതിയിലൂടെ 50 ലക്ഷം രൂപ സമ്പാദിക്കാൻ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം.
സുകന്യ സമൃദ്ധി യോജന
പ്രധാനമന്ത്രി ബേട്ടിബഛാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും പണം കണ്ടെത്തുക എന്ന ആവശ്യത്തോടെയാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. 250 രൂപയുടെ നിക്ഷേപം മുതല്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കാം. 1.50 ലക്ഷം രൂപ വരെ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാം.
അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം നിക്ഷേപം നടത്തണം എന്ന നിര്‍ബന്ധമുണ്ട്. വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപം പോലും നടത്താത്ത അക്കൗണ്ടുകള്‍ ഡിഫോള്‍ട്ടായി കണക്കാക്കും. 50 രൂപ അടച്ച് അക്കൗണ്ടുകള്‍ പുനരാരംഭിക്കാം. 15 വര്‍ഷമാണ് നിക്ഷേപമെങ്കിലും അക്കൗണ്ട് കാലാവധിയെത്താന്‍ 21 വര്‍ഷം പൂര്‍ത്തിയാകണം. 21 വര്‍ഷം വരെ നിക്ഷേപത്തിന് പലിശ ലഭിക്കും.

പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്ന നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ മറ്റു ലഘു സമ്പാദ്യ പദ്ധതികൾ പോലെ പലിശ നിരക്ക് അവലോകനം ചെയ്യും. ഒക്ടോബർ- ഡിസംബർ പാദത്തിൽ 8 ശതമാനം പലിശ ലഭിക്കും.
പ്രായ പരിധി പരിഗണിക്കണം
ഒരു കുടുംബത്തിലെ 2 പെണ്‍കുട്ടികൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളാണ് ആരംഭിക്കാന്‍ സാധിക്കുക. 1 വയസ് മുതല്‍ 10 വയസ് വരെയുള്ള പ്രായത്തിനിടെയില് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കണം. ഇരട്ടകുട്ടികളുള്ള കുടുംബങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ അക്കൗണ്ട് ആരംഭിക്കാം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് പെണ്‍കുട്ടിയുടെ പേരിലാകും.
50 ലക്ഷം നേടാം
സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് 50 ലക്ഷം രൂപ ലഭിക്കാന്‍ വര്‍ഷത്തില്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. 5 വയസുള്ള കുട്ടിയുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുമ്പോള്‍ നിലവിലെ 8 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ 1,11,400 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. മാസത്തില്‍ കണക്കാക്കുമ്പോള്‍ 9,283 രൂപ നിക്ഷേപിക്കണം. 5 വയസുള്ള കുട്ടിയുടെ പേരില്‍ നിക്ഷേപം ആരംഭിച്ചാല്‍ 2024 ല്‍ കാലാവധി പൂര്‍ത്തിയാകും.
മൂന്ന് തരം നികുതി ഇളവ്
സുകന്യ സമൃദ്ധി യോജനയുടെ പ്രധാന ആകര്‍ഷണം നികുതി ഇളവുകളാണ്. നിക്ഷേപിക്കുന്ന തുക 1.50 ലക്ഷം രൂപ വരെയാണ്. ഇതിന് സെക്ഷന്‍ 80സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. അതോടൊപ്പം പലിശ വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. അതിനാല്‍ തന്നെ കാലാവധിയില്‍ പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്.
നേരത്തെ പിൻവലിക്കാം
15 വര്‍ഷം നീണ്ട നിക്ഷേപവും 21 വര്‍ഷത്തെ കാലാവധിയും നിക്ഷേപത്തിനുണ്ട്. അതേസമയം കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ 5 വര്‍ഷം പൂര്‍ത്തിയാകണം. 21 വര്‍ഷമാണ് കാലാവധിയെങ്കിലും 18 വയസ് പൂര്‍ത്തിയായി വിവാഹം നടന്നാല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അവസാനിപ്പിക്കാം.
പത്താം തരം പഠനം പൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാക്കിയാല്‍ അക്കൗണ്ടിലെ 50 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications