മക്കളുടെ ഭാവിക്കായി നിക്ഷേപിക്കുക എന്നത് വലിയ പ്രാധാന്യം നൽകേണ്ട കാര്യമാണ്. വളരുന്നതിന് അനുസരിച്ച് ജീവിത ചെലവുയരുന്ന കാലത്ത് മക്കൾക്കായി പ്രത്യേക സമ്പാദ്യം ഉണ്ടാകുന്നത് രക്ഷിതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് ഉപയോഗിക്കാനായി ചെറുപ്പം തൊട്ട് തുടങ്ങാവുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഇത്തരത്തിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺകിട്ടികൾക്കായി 2015 ലാണ് കേന്ദ്രസർക്കാർ പദ്ധതി ആരംഭിക്കുന്നത്. വിശദാംശങ്ങൾ നോക്കാം.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട്
10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. രക്ഷിതാക്കള്‍ക്കാണ് അക്കൗണ്ടിന്റെ ചുമതല. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് പെണ്‍കുട്ടിയുടെ പേരിലാകും. ഒരു കുടുംബത്തിലെ 2 പെണ്‍കുട്ടികളുടെ പേരില്‍ മാത്രമെ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. പോസ്റ്റ് ഓഫീസിൽ നിന്നോ പൊതുമേഖലാ ബാങ്കുകളിൽ നിന്നോ നിക്ഷേപം ആരംഭിക്കാം.
സുകന്യ സമൃദ്ധി യോജന- പലിശ, കാലാവധി
സുകന്യ സമൃദ്ധി യോജനയ്ക്ക് നിലവിൽ 7.60 ശതമാനം പലിശയാണ് നൽകുന്നത്. സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കേണ്ടത് 15 വർഷവും കാലാവധി നിക്ഷേപം തുടങ്ങിയത് തൊട്ട് 21 വർഷവുമാണ്. കാലാവധിയോളം പലിശ നിരക്ക് വ്യത്യാസപ്പെടും. സാമ്പത്തിക വർഷത്തിന്റെ ഓരോ തൈമാസത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും. ഇതനുസരിച്ച് ലഭിക്കുന്ന പലിശയണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ബാധകമാകുക.
നിക്ഷേപം
സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപയാണ്. വര്‍ഷത്തില്‍ നിക്ഷേപം നടത്താരിരുന്നാല് 50 രൂപ പിഴ ഈടാക്കും. നിക്ഷേപം മുടങ്ങിയ അക്കൗണ്ട് 15 വർഷത്തിനുള്ളിൽ തിരഞ്ഞെടുക്കാം. . 50 രൂപ പിഴയടച്ച് കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.
സുകന്യ സമൃദ്ധി യോജന- നികുതി ഇളവ്
വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന തുക മുഴുവനും നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവാണ് ലഭിക്കുന്നത്. EEE കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിക്ഷേപിക്കുന്ന തുകയോടൊപ്പം പലിശ, കാലവധിയില്‍ പിന്‍വലിക്കുന്ന തുക എന്നിവയ്ക്കും നികുതി നല്‍കേണ്ടതില്ല.
പണം പിന്‍വലിക്കല്‍
സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന്റെ കാലാവധി നിക്ഷേപം ആരംഭിച്ച സമയം തൊട്ട് 21 ദിവസമാണ്. 18 വയസ് പൂര്‍ത്തിയായി വിവാഹം നടന്നാല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അവസാനിപ്പിക്കാം. വായ്പ സൗകര്യം സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിന്ന് ലഭിക്കില്ല.
10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പിൻവലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിൻവലിക്കാം.
കാല്‍ക്കുലേറ്റര്‍
സുകന്യ സമൃദ്ധി യോജനയില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.6 ശതമാനമാണ്. നിക്ഷേപ കാലാവധിയോളം പലിശ നിരക്ക് വ്യത്യാസപ്പെടും. വര്‍ഷത്തിൽ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷമാണ് നിക്ഷേപിക്കേണ്ടത്. ഇതു പ്രകാരം സുകന്യ സമൃദ്ധി യോജനയിലേക്ക് ആകെ നിക്ഷേപിക്കുന്ന തുക 22.50 ലക്ഷം രൂപയാണ്. പലിശയായി ലഭിക്കുന്ന 43.43 ലക്ഷം രൂപയും ചേര്‍ത്ത് 65.93 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
