ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാൻ നിക്ഷേപങ്ങൾ എപ്പോഴും നല്ലതാണ്. അതിനു എപ്പോഴും മികച്ച ഓപ്ഷൻ എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. അപകട സാധ്യതകൾ വളരെ കുറവുള്ള നിക്ഷേപമായതിനാലാണ് എല്ലാവരും എഫ്.ഡിയിൽ നിക്ഷേപിക്കുന്നത്. മാത്രമല്ല ഓരോ ബാങ്കുകൾ മാറുന്നതനുസരിച്ച് പലിശ നിരക്കിൽ കാര്യമായ മാറ്റം സംഭവിക്കും. അതിനാൽ ഏത് ബാങ്കാണ് മികച്ച പലിശ ഓഫർ ചെയ്യുന്നതെന്ന് പരിശോധിച്ച് നിക്ഷേപം നടത്തുക.
ഇന്ത്യയിലെ മുൻനിര ബാങ്കുകളാണ് എസ്.ബി.ഐ, പഞ്ചാപ് നാഷണൽ ബാങ്ക് (പി.എൻ.ബി) എന്നിവ. ഈ ബാങ്കുകൾ ആകർഷകമായ പലിശ നിരക്കോടെയാണ് എഫ്.ഡി ഓഫർ ചെയ്യുന്നത്. എന്നാൽ ഇതിൽ മികച്ച ഓപ്ഷൻ ഏതെന്ന് ഇപ്പോഴും ചില കൺഫ്യൂഷനുകളുണ്ട്. 400 ദിവസത്തെ എഫ്.ഡി ഈ രണ്ട് ബാങ്കുകളിലുമുണ്ട്. എന്നാൽ ഇതേ നിക്ഷേപം ഈ രണ്ട് ബാങ്കിലും എത്ര പലിശ നിരക്കിൽ ജനങ്ങൾക്ക് നൽകുന്നു എന്നത് ശ്രദ്ധേയമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....
നിങ്ങളൊരു സാധാരണ നിക്ഷേപകനോ അല്ലെങ്കിൽ മുതിർന്ന പൗരനോ ആവട്ടെ, നിങ്ങൾക്ക് ഉയർന്ന റിട്ടേൺ നൽകുന്ന നിക്ഷേപമാണ് ആഗ്രഹമെങ്കിൽ അതിനെ കുറിച്ച് കൃത്യമായി പരിശോധിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളുടെ പോളിസിയിൽ അപകടകരമായ കാര്യങ്ങളില്ലെന്ന് ഉറപ്പ് വരുത്തുക.
എസ്.ബി.ഐയിലും പി.എൻ.ബിയിലുമുള്ള 400 ദിവസത്തെ എഫ്.ഡികൾ താരതമ്യം ചെയ്യുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് രണ്ട് ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളെ കുറിച്ചാണ്. മാത്രമല്ല ഈ ബാങ്കുകൾ ഏതെങ്കിലും മിനിമം നിക്ഷേപ ആവശ്യകതകൾ പറയുന്നുണ്ടോ എന്നും, കാലാവധിക്കു മുന്നേയുള്ള പിൻവലിക്കലുകൾക്ക് പിഴ ഈടാക്കുന്നുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
400 ദിവസത്തെ എഫ്.ഡിക്കുള്ള പലിശ നിരക്ക്
എസ്.ബി.ഐ സാധാരണ ഉപഭോക്താക്കൾക്ക് ഏകദേശം 7.10% ഉം മുതിർന്ന പൗരന്മാർക്ക് 7.60% ഉം പലിശ നിരക്ക് ഉറപ്പ് നൽകുന്നു. 1 വർഷത്തിനും 2 വർഷത്തിൽ താഴെയുള്ള കാലയളവിലേക്കുമാണ് ഈ പലിശ നിരക്ക്. പക്ഷേ നിലവിൽ 400 ദിവസത്തെ പ്രത്യേക എഫ്.ഡി സ്കീമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഈ 400 ദിവസത്തെ പ്രത്യേക കാലാവധിയുള്ള എഫ്.ഡി (അമൃത് കലശ്) സാധാരണ ജനങ്ങൾക്ക് 7.10% പലിശ നിരക്ക് ഈടാക്കുന്നു. മുതിർന്ന പൗരന്മാർക്ക് 7.60% പലിശ നിരക്കും ഉറപ്പാക്കുന്നു. ഈ സ്‌കീമിന് 2025 മാർച്ച് 31 വരെ കാലാവധിയുണ്ട്.

2. പഞ്ചാപ് നാഷണൽ ബാങ്ക് (പി.എൻ.ബി)
400 ദിവസത്തെ എഫ്.ഡിക്കുള്ള പലിശ നിരക്ക്
നിലവിൽ സാധാരണ ജനങ്ങൾക്ക് 7.30% പലിശ നിരക്കിലാണ് പി.എൻ.ബി എഫ്.ഡി ഉറപ്പ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.75% പലിശ നിരക്കും നൽകുന്നു. സൂപ്പർ സീനിയർ പൗരന്മാർക്ക് (80 വയസും അതിനുമുകളിലും പ്രായമുള്ളവർ) 8.05% പലിശ നിരക്കും ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രധാന സവിശേഷതകൾ
മിനിമം ഡെപ്പോസിറ്റ്: ഏറ്റവും കുറഞ്ഞത് 1,000 രൂപയുടെ നിക്ഷേപം എസ്.ബി.ഐ, പി.എൻ.ബി എഫ്.ഡികൾക്ക് ആവശ്യം.
കാലാവധിക്കു മുന്നേ പിൻവലിക്കുന്നു: രണ്ട് ബാങ്കുകളും ഇത്തരം പിൻവലിക്കലുകൾക്ക് പിഴ ഈടാക്കുന്നു, മാത്രമല്ല പലിശ നിരക്കിൽ കുറവുണ്ടാവാൻ സാധ്യതയുണ്ട്.
എഫ്.ഡി ലോൺ: രണ്ട് ബാങ്കുകളിലും എഫ്.ഡിയിലൂടെ വായ്പ എടുക്കാൻ സാധിക്കും.
നികുതി: എഫ്.ഡിയിൽ നിന്ന് ലഭിക്കുന്ന പലിശ ഒരു സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലാണെങ്കിൽ TDS നൽകേണ്ടി വരും. മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ നികുതി ബാധകമാണ്.
ഏതാണ് മികച്ച എഫ്.ഡി?
പലിശ നിരക്ക് പരിശോധിച്ചാൽ പഞ്ചാപ് നാഷണൽ ബാങ്കാണ് എസ്.ബി.ഐ അപേക്ഷിച്ച് കൂടുതൽ പലിശ നൽകുന്നത്. അതിനാൽ മികച്ച റിട്ടേണും ലഭിക്കാം. എന്നാൽ കൂടുതൽ വ്യക്തതയോടെ പറയണമെങ്കിൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications