മ്യൂച്വല്‍ ഫണ്ട് നിക്ഷേപമെന്നാൽ പണം നഷ്ടപ്പെടുന്ന, സുരക്ഷിതമല്ലാത്ത നിക്ഷേപമാണെന്ന ധാരണയുണ്ട്. വിപണിയിലെ നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളെ ബാധിക്കുമെന്നതാണ് ഇതിനുള്ളൊരു കാരണം. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നഷ്ട സാധ്യതകളുടെ തോത് കുറയും. ഇക്കാര്യങ്ങൾ മനസിലാക്കി നിക്ഷേപിക്കുന്നവർക്ക് മികച്ച ആദായം നൽകുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. ഒരു സ്വപ്നത്തിന് പിന്നാലെ പോകുന്നയാൾക്ക് ലക്ഷ്യം നിറവേറ്റാൻ സാഹായിക്കുന്ന വിവിധ മ്യൂച്വൽ ഫണ്ടുകളുണ്ട്. ഇതിന് അനുയോജ്യമായ നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ( എസ്ഐപി). ചെറിയ തുക കൂട്ടിവെച്ച് വലിയ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുന്ന രീതിയാണ് മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി നിറവേറ്റുന്നത്. നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് ആശ്വാസമാണ് എസ്ഐപി രീതി. ഇത് വഴി മാസങ്ങളിലോ ത്രൈമാസത്തിലോ നിക്ഷേപകന്റെ ഇഷ്ട്ത്തിന് അനുസരിച്ച് നിക്ഷേപം നടത്താം. ഇടക്കാല, ദീര്‍ഘകാല ആവശ്യങ്ങളായ മക്കളുടെ ഉന്നത വിദ്യാഭ്യാസം, യാത്രകള്‍ എന്നിവയ്ക്ക് പണം കണ്ടെത്താൻ എസ്ഐപി രീതിയിൽ സാധിക്കുന്നു.
ഇത്തരത്തില്‍ എസ്ഐപി വഴി നിക്ഷേപം നടത്തി പത്ത് വര്‍ഷം കൊണ്ട് 50 ലക്ഷത്തിലേക്ക് നിക്ഷേപം എത്തിക്കാന്‍ സാധിക്കുമോയെന്നാണ് ഇവിടെ നോക്കുന്നത്. പത്ത് വർഷത്തിന് ശേഷം മക്കളുടെ വിദ്യാഭ്യാസം , വിവാഹ ചെലവുകൾക്കായി പണം കണ്ടെത്തേണ്ടി വരുന്നവർക്ക് ഇതിനായി എസ്ഐപി രീതിയിൽ ഇപ്പോൾ നിക്ഷേപിച്ചു തുടങ്ങാം. ശമ്പളം ഉയരുന്നതിന് അനുസരിച്ച് എസ്ഐപി നിക്ഷേപത്തില്‍ വര്‍ധനവ് വരുത്തിയാൽ പത്ത് വർഷം കൊണ്ട് 50 ലക്ഷം രൂപ നേടാൻ സാധിക്കുമെന്നാണ് നിക്ഷേപക വിദഗ്ധര്‍ പറയുന്നത്. മാസത്തില്‍ പറ്റാവുന്ന തുക എസ്ഐപിക്കായി മാറ്റിവെയ്ക്കുന്നൊരാള് വര്‍ഷത്തില്‍ വരുമാനം ഉയരുന്നതിന് അനുസരിച്ച് എസ്ഐപി തുകയും ഉയര്‍ത്തണമെന്ന് സാരം. ഇതോടൊപ്പം അച്ചടക്കമുള്ള നിക്ഷേപം നടത്തണം. മാസത്തിലുള്ള എസ്ഐപി മുടക്കമില്ലാതെ അടച്ച് മുന്നേട്ട് കൊണ്ടു പോകണം.
എസ്ഐപി നിക്ഷേപം എങ്ങനെ ക്രമീകരിക്കാം
സാധാരണ ഗതിയിൽ 10 ശതമാനം വാര്‍ഷിക വര്‍ധനവാണ് എസ്ഐപി തുകയില്‍ വരുത്താരുള്ളത്. പത്ത് വര്‍ഷത്തേക്ക് എസ്ഐപി വഴി 50 ലക്ഷം നേടാനൊരുങ്ങുന്നയാള് 15 ശതമാനം വര്‍ധനവ് വരുത്തണം. ഇതോടൊപ്പം 12 ശതമാനത്തിനുള്ളലുള്ള ആദായമാണ് ഫണ്ടില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. അതായത് 12 ശതമാനം ആദായം തരുന്ന ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തണം. ഈ സഹാചര്യത്തില്‍ എത്ര തുക മാസം എസ്ഐപി ചെയ്യണമെന്നതാണ് പ്രധാനം. 12 ശതമാനം ആദായം തരുന്ന ഫണ്ടില്‍ 15 ശതമാനം തുക വാര്‍ഷിക വര്‍ധനവ് നടത്താന്‍ ഉദ്യേശിക്കുന്ന നിക്ഷേപകന് മാസത്തില്‍ 12,500 രൂപ നിക്ഷേപിക്കേണ്ടി വരും. 10 വര്‍ഷം കൊണ്ട് ഇത്തരത്തില്‍ നിക്ഷേപിക്കുക 30,45,558 രൂപയാണ്. ഇതിന് 12 ശതമാനം ആദായം കണക്കാക്കിയാല്‍ 19,69,877 രൂപ 10 വര്‍ഷംകൊണ്ട് നേടാനാകും. ഇത്തരത്തില്‍ ആകെ ഫണ്ടില്‍ നിന്നും ആകെ 50,15,435 രൂപ ലഭിക്കും. മറ്റൊരു രീതിയില്‍ , മാസത്തില്‍ 12,500 നിക്ഷേപിക്കാന്‍ സാധിക്കാത്തൊരാള് വര്‍ഷത്തില്‍ 20 ശതമാനം എസ്ഐപി തുക വർധിപ്പിക്കേണ്ടി വരും. അതായത് 10,500 രൂപ നിക്ഷേപിക്കുമ്പോള്‍ വര്‍ഷത്തില്‍ 20 ശതമാനം എസ്ഐപി വര്‍ധിപ്പിക്കണം.
50 ലക്ഷം രൂപ എന്ന ലക്ഷ്യവുമായി പത്ത് വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ പറ്റിയ മ്യൂച്വല്‍ ഫണ്ടുകൾ താഴെ കൊടുക്കുന്നുണ്ട്.
സ്മോൾ കാപ് വിഭാഗത്തിൽ എസ്ബിഐ സ്മോള്‍ കാപ് റെഗുലര്‍ ഗ്രോത്ത്. ഫണ്ട് തിരഞ്ഞെടുക്കാം. മിഡ് കാപ് വിഭാഗത്തിൽ ആദിത്യ ബിര്‍ല സണ്‍ലൈഫ് മിഡ് ഫണ്ട്- റെഗുലര്പ്ലാന്, ലാര്‍ജ് കാപ് വിഭാഗത്തിൽ എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് റെഗുലര്‍ പ്ലാന്‍ എന്നിവ ഇത്തരത്തിൽ ഉയർന്ന ആദായം നൽകുന്നവയാണ്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications