നാളേക്ക് കരുതുക എന്നാൽ ഭാവിയിൽ ജോലിയൊക്കെ അവസാനിച്ചാലുള്ള വിരമിക്കൽ ജീവിതത്തിനുള്ള നിക്ഷേപം എന്നു കൂടി അർഥമുണ്ട്. അതിനായി നിരവധി വിരമിക്കൽ കാല പദ്ധതികൾ ഇന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്രസർക്കാർ പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ലാണ് എൻപിഎസ് അവതരിപ്പിച്ചത്. 2009 ല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എൻപിഎസിൽ ചേരാവുന്ന രീതിയിൽ ഘടന മാറ്റി. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി എന്ന കേന്ദ്രസർക്കാർ അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. എൻപിഎസിൽ നേരത്തെ ചേരുന്നതിലൂടെ മികച്ച തുക സമ്പാദിക്കാനും നല്ലൊരു തുക മാസ വരുമാനമായി കയ്യിലെത്താനും സഹായിക്കും.
എൻപിഎസ്
18നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ എൻപിഎസിൽ ചേരാനാവുക. എൻപിഎസിൽ രണ്ട് തരം അക്കൗണ്ടുകളുണ്ട്. 500 രൂപയുടെയോ 1000 രൂപയ്ക്കോ ടെയര്‍-1 അക്കൗണ്ടില്‍ നിക്ഷേപം തുടങ്ങാം. ഈ അക്കൗണ്ടിന് 2 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. വിരമിക്കല്‍ കാലം വരെ അക്കൗണ്ടിലെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല എന്നത് ടെയർ-1 അക്കൗണ്ടിൻെറ പ്രത്യേകതയാണ്. എന്‍പിഎസില്‍ അംഗമാകുന്നവര്‍ നിര്‍ബന്ധമായും ടെയര്‍-1 അക്കൗണ്ട എടുക്കണം. അതേസമയം ടെയര്‍-2 അക്കൗണ്ട് ആരംഭിക്കണമെന്ന് നിര്‍ബന്ധമില്ല. 250 രൂപയ്ക്ക് നിക്ഷേപം ആരംഭിക്കാം. ടെയർ-2 അക്കൗണ്ട് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1.5 ലക്ഷം വരെ നികുതിയിളവ് ലഭിക്കും. മറ്റ് നിക്ഷേപകര്‍ക്ക് ടെയര്‍-2 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവില്ല. അതേസമയം നിക്ഷേപം ഏത് സമയവും പിന്‍വലിക്കാന്‍ സാധിക്കും. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണ എൻപിഎസിൽ നിക്ഷേപം നടത്തേണ്ടതുണ്ട്.
മറ്റു പ്രത്യേകതകൾ
എന്‍പിഎസിലെ ആദായം വിപണിയുമായി ബന്ധപ്പെട്ടതാണ്. നിക്ഷേപം ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടി്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ആള്‍ട്ടര്‍നേറ്റീവ് ആസ്തികള്‍ എന്നിങ്ങനെ ഏത് മേഖലയിലാണ് വേണ്ടതെന്ന് നിക്ഷേപകന് തീരുമാനിക്കാം. വ്യത്യസ്ത അനുപാതത്തില്‍ പണം നിക്ഷേപിക്കാം. ഇക്വിറ്റിയില്‍ പരമാവധി 75 ശതമാനം വരെ നിക്ഷേപിക്കാം. ഇതിന് പ്രായം കൂടി കണക്കിലെടുക്കും.ആക്ടീവ് ചോയിസ്, ഓട്ടോ ചോയിസ് എന്നിങ്ങനെ രണ്ട് രീതിയില്‍ നിക്ഷേപം ക്രമീകരിക്കാം. ആക്ടീവ് ചോയിസില്‍ നിക്ഷേപകന് നഷ്ട സാധ്യത വിലയിരുത്തി നിക്ഷേപം ക്രമീകരിക്കാം. ഓട്ടോ ചോയിസിവല് പ്രായവും റിസ്ക് പ്രൊഫൈലും അടിസ്ഥാനമാക്കി നിക്ഷേപം നടത്തും.
നിക്ഷേപം എങ്ങനെ ക്രമീകരിക്കണം
35 വയസില്‍ എന്‍പിഎസില്‍ ചേര്‍ന്നൊരാള്‍ മാസത്തില്‍ 15,000 നിക്ഷേപിക്കാന്‍ തയ്യാറായാല്‍ വിരമിക്കല്‍ കാലത്ത് 50,000 രൂപ പെന്ഷന് നേടാം. 60 വയസ് വരെ നിക്ഷേപം തുടരേണ്ടതുണ്ട്. അതായത് 25 വര്‍ഷം മാസം 15,000 രൂപ അടയ്ക്കുന്നൊരാളുടെ വിഹിതം 45 ലക്ഷമായി ഉയരും. ഇതിന് 10 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ കാലാവധിയില്‍ നിക്ഷേപം 2 കോടിയിലെത്തും. 50 ആന്വിറ്റി പര്‍ച്ചേസ് നടത്തി 6 ശതമാനം ആന്വിറ്റി നിരക്ക് പ്രതീക്ഷിച്ചാല്‍ മാസത്തില്‍ 50,171 രൂപ മാസത്തില്‍ ലഭിക്കും. നിക്ഷേപത്തിന്റെ ചുരുങ്ങിയത് 40 ശതമാനം ആന്വിറ്റി പര്‍ച്ചേസ് എന്‍പിഎസില്‍ നിര്‍ബന്ധമാണ്. 50 ശതമാനം ആന്വിറ്റി പര്‍ച്ചേസ് നടത്തിയാല്‍ ബാക്കി 50 ശതമാനം തുക ഒറ്റത്തവണയായി പിന്‍വലിക്കാം. ഇതോടെ കൈയ്യില്‍ 1 കോടി രൂപ ലഭിക്കും. ആന്വിറ്റി തുക ഉയര്‍ത്തുന്നത് ലഭിക്കുന്ന പെന്‍ഷനിലും വര്‍ധനവ് വരുത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
