സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയെന്നതാണ് ഏതൊരു നിക്ഷേപത്തിന്റെയും അടിസ്ഥാനപരമായ ലക്ഷ്യം. അതുകൊണ്ട് തന്നെ മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുകയെന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയാണ്.
ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ ജനപ്രിയമാക്കുന്നത്. അതോടൊപ്പം തന്നെ നികുതി ഇളവുകളും എടുത്തുപറയേണ്ട സവിശേഷതയാണ്. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ നിങ്ങൾക്കും വിവിധ പദ്ധതികളിൽ നിക്ഷേപിച്ച മികച്ച റിട്ടേൺസ് നേടാം. അത്തരത്തിലുള്ള പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളും അവയുടെ പ്രധാനപ്പെട്ട സവിശേഷതകളുമാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: വ്യക്തിഗതമായും ജോയിന്റായും അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന ഈ നിക്ഷേപ പദ്ധതിയിൽ പ്രതിവർഷം 4 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സമ്പാദ്യ നിക്ഷേപം ലക്ഷ്യംവെക്കുന്നവർക്കുള്ള ശരിയായ തിരഞ്ഞെടുപ്പായിരിക്കും ഇത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. ഓര സാമ്പത്തിക വർഷത്തിന്റെയും അവസാനത്തിൽ പലിശ മുഴുവനായും അക്കൗണ്ടിലെത്തുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പലിശയിനത്തിൽ 10000 രൂപ വരെ ആദായ നികുതി നിയമം 80ടിടിഎ പ്രകാരം നികുതി ഇളവുകൾക്ക് വിധേയമാണ്.
അഞ്ച് വർഷ ആർഡി: നിക്ഷേപങ്ങളിൽ അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേൺസ് ഉറപ്പുതരുന്നതുമായ രീതികളിൽ ജനപ്രിയമാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപകന് 6.7 ശതമാനം പലിശയാണ് നിലവിൽ ലഭിക്കുന്നത്. എല്ലാ പാദത്തിലും പലിശതുക നിക്ഷേപകന് ലഭിക്കുന്നു. പരമാവധി പരിധിയില്ലാതെ കുറഞ്ഞത് 100/- രൂപ മുതൽ അല്ലെങ്കിൽ 10/- രൂപയുടെ ഗുണിതങ്ങളിലുള്ള ഏതെങ്കിലും തുകയിൽ നിന്ന് ആരംഭിക്കുന്ന ഫ്ലെക്സിബിൾ പ്രതിമാസ നിക്ഷേപങ്ങൾ ആർഡിയിൽ സാധ്യമാണ്. പിഴവുകളില്ലാതെ 12 തവണകൾ പൂർത്തിയാക്കിയ ശേഷം, അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടിൽ ലഭ്യമായ ഡെപ്പോസിറ്റ് തുകയുടെ 50 ശതമാനം വരെ ലോണിനും അവകാശമുണ്ട്.
ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്, അദാനി ഓഹരി വാങ്ങിയാൽ നേട്ടം 27 ശതമാനം, കൂടെക്കൂട്ടുന്നോ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്: ആകർഷകമായ പലിശ നിരക്കുകളോടെ സുരക്ഷിത നിക്ഷേപ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പോസ്റ്റ് ഓഫീസ് സ്കീമാണ് ടൈം ഡെപ്പോസ്റ്റ് അക്കൗണ്ട്. കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചാൽ ഈ അക്കൗണ്ട് തുറക്കാൻ സാധിക്കും. 100ന്റെ ഗുണിതങ്ങളായി പരിധിയില്ലാത്ത നിക്ഷേപമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിവയുൾപ്പെടെ നിക്ഷേപ കാലാവധിയെ അടിസ്ഥാനമാക്കി വ്യത്യസ്ത അക്കൗണ്ട് തരങ്ങൾ ലഭ്യമാണ്. നിലവിൽ 7.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. ഇത് നിശ്ചിത കാലയളവിൽ നിക്ഷേപത്തിന് സ്ഥിരവും ഉറപ്പുള്ളതുമായ വരുമാനം നൽകുന്നു.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് മന്ത്ലി ഇൻകം സ്കീം. 1000 രൂപയടച്ച് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. ഇത്തരത്തിൽ 1000ന്റെ ഗുണിതങ്ങളായി സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാൻ സാധിക്കും. ഇത് നിക്ഷേപകരെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും ആവശ്യകതകളും അടിസ്ഥാനമാക്കി നിക്ഷേപം ക്രമീകരിക്കാൻ അനുവദിക്കുന്നു. 7.4 ശതമാനം എന്ന മികച്ച പലിശ നിരക്കാണ് പദ്ധതിയിൽ നിക്ഷേപകന് ലഭിക്കുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: മുതിർന്ന പൗരന്മാർക്ക് മികച്ച സമ്പാദ്യം ഉറപ്പാക്കാനും സാമ്പത്തിക സുരക്ഷിതത്വം അടിവരയിടുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. മികച്ച പലിശയ്ക്കും റിട്ടേൺസിനുമൊപ്പം നികുതി ഇളവുകളും പദ്ധതിയുടെ പ്രധാന ആകർഷണമാണ്. 8.2 ശതമാനം പലിശ ലഭിക്കുന്ന പദ്ധതി, രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന സ്കീമുകളിൽ ഒന്നുകൂടിയാണ്. 1000ന്റെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും. ആദായ നികുതി നിയമം 1961, 80 സി അനുസരിച്ച നികുതി ഇളവുകൾക്കും വിധേയമാണ് പദ്ധതി.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications