മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവുമാണ് പോസ്റ്റ് ഓഫീസ് സേവിംങ്‌സ് സ്കീമുകളെ ജനപ്രിയമാക്കുന്നത്. കുട്ടികൾക്ക് മുതൽ വയോധികർക്ക് വരെയുള്ള നിരവധി സമ്പാദ്യ പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രത്യേക സ്കീമുകളിലൊന്ന് നിക്ഷേപകരെ പലിശയിലൂടെ മാത്രം തന്നെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ അഞ്ച് വർഷത്തെ സ്കീമിൽ, പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനൊപ്പം, വരുമാനവും ഉറപ്പാണ്. ഇക്കാരണംകൊണ്ട് തന്നെ ഇത് ജനപ്രിയ റിട്ടേൺ സ്കീമുകളിൽ ഒന്നാണ്.
ഹോം ലോൺ ഒരു മികച്ച സാമ്പത്തിക തീരുമാനമാണോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എല്ലാവരും അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ലാഭിക്കാനും ആ പണം സുരക്ഷിതമായ ഒരു സ്ഥലത്ത് നിക്ഷേപിക്കാനും അത് വഴി ഭാവിയിൽ മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ, പോസ്റ്റ് ഓഫീസ് നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ ഇപ്പോൾ വളരെ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് പറഞ്ഞാൽ, ഇത് ഉയർന്ന പലിശയും മികച്ച നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിൽ, നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും.

കഴിഞ്ഞ വർഷം, 2023 ഏപ്രിൽ 1 തൊട്ട് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ പുതുക്കി. അഞ്ച് വർഷത്തേക്ക് ലഭ്യമായ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 7.5 ശതമാനമായി ഉയർത്തി. ഈ പലിശ നിരക്കിലുള്ള പോസ്റ്റ് ഓഫീസ് സ്കീം മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ്. നിക്ഷേപകർക്ക് ഈ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിൽ വിവിധ കാലയളവുകളിലായ് പണം നിക്ഷേപിക്കാം.
സ്കീം പ്രകാരം 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിൽ നിക്ഷേപിക്കാം. നിങ്ങൾ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശയും, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പണം നിക്ഷേപിച്ചാൽ 7 ശതമാനം പലിശയും, ഇനി 5 വർഷത്തേക്ക് ആണ് നിക്ഷേപിക്കുന്നതെങ്കിൽ അതിനു 7.5 ശതമാനം പലിശയും ലഭിക്കും. എന്നിരുന്നാലും, ഒരു ഉപഭോക്താവിന്റെ നിക്ഷേപം ഇരട്ടിയാകാൻ അഞ്ച് വർഷത്തിലധികം എടുക്കും.
ഉദാഹരണത്തിന് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നതിന്റെ കണക്ക് നോക്കുകയാണെങ്കിൽ, ഒരു ഉപഭോക്താവ് അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുകയും 7.5 ശതമാനം നിരക്കിൽ അയാൾക്ക് പലിശ ലഭിക്കുകയും ചെയ്യുന്നുവെന്ന് കരുതിയാൽ, ഈ കാലയളവിൽ അയാൾക്ക് 2 ലക്ഷം രൂപ പലിശയായി ലഭിക്കും. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പാക്കാം.
ഓൺലൈൻ തട്ടിപ്പ്: ഇരകളാകാതിരിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ടൈം ഡെപ്പോസിറ്റ് സ്കീമിൽ, 1961 ലെ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80C പ്രകാരം ഉപഭോക്താവിന് നികുതി ഇളവിന്റെ ആനുകൂല്യവും നൽകിയിട്ടുണ്ട്. ഈ സേവിംഗ്സ് സ്കീമിൽ സിംഗിൾ അക്കൗണ്ടോ, ജോയിൻ്റ് അക്കൗണ്ടോ തുറക്കാവുന്നതാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടിയുടെ അക്കൗണ്ട് ഒരു കുടുംബാംഗം മുഖേന തുടങ്ങാം. ഏറ്റവും കുറഞ്ഞത് 1000 രൂപയിൽ അക്കൗണ്ട് തുറക്കാം. ഇതിൽ പലിശ ചേർക്കുന്നത് വാർഷികാടിസ്ഥാനത്തിലാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications