റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപം. എഫ്.ഡിയിൽ നിക്ഷേപിച്ചാൽ ഉയർന്ന പലിശയോടെ മികച്ച വരുമാനവും ഉറപ്പാക്കാം. രാജ്യത്തെ വിവിധ ബാങ്കുകൾ നിരവധി എഫ്.ഡി സ്കീമുകളാണ് ഉറപ്പാക്കുന്നത്. ഓരോ കാലാവധിക്കനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസം വരും. നിലവിൽ കുറഞ്ഞ കാലാവധിയുള്ള പ്രത്യേക എഫ്.ഡികൾക്ക് ബാങ്കുകൾ മികച്ച ഓഫറുകളാണ് നൽകുന്നത്.
ഈ പ്രത്യേക എഫ്.ഡികൾ കോളബിൾ, നോൺ കോളബിൾ എന്നീ വിഭാഗങ്ങളായി തരംതിരിഞ്ഞിരിക്കുന്നു. സാധാരണ എഫ്.ഡി പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ നിരക്ക് പ്രത്യേക എഫ്.ഡികൾക്ക് ലഭിക്കുന്നു. ഇത്തരം പ്രത്യേക എഫ്.ഡികൾ 1000 രൂപ നിക്ഷേപിച്ച് ആരംഭിക്കാം. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് ഈ എഫ്.ഡികളുടെ കാലാവധി ബാങ്കുകൾക്ക് നീട്ടാം. ഇത്തരം പ്രത്യേക എഫ്.ഡികൾ കൊടുക്കുന്ന ബാങ്കുകളിൽ ഒന്നാണ് എസ്.ബി.ഐ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പ്രത്യേക എഫ്.ഡിയാണ് എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്. ഈ എഫ്.ഡിയ്ക്ക് 3 സ്കീമുകളുണ്ട്. അവ ഏതെല്ലാമെന്ന് ഇനി പരിശോധിക്കാം.
എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്: വിവിധ തരം എഫ്.ഡികൾ
എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് പ്രത്യേക എഫ്ഡി നൽകുന്നു. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയുള്ള സ്കീമുകളാണ് എസ്.ബി.ഐ ഉറപ്പാക്കുന്നത്.

ഈ കാലാവധിയിലേക്കുള്ള പലിശ നിരക്ക്....
ഈ പ്രത്യേക എഫ്.ഡിയുടെ 1111 ദിവസത്തെയും 1777 ദിവസത്തെയും എഫ്.ഡികളിലെ പലിശ നിരക്ക് 6.65 ശതമാനമാണ്. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് 7.15% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇനി 2222 ദിവസത്തെ എഫ്.ഡിയ്ക്ക് സാധാരണ പൗരൻമാർക്ക് 6.40 ശതമാനമാണ് പലിശ നൽകുന്നത്. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് 7.40% പലിശയും ലഭിക്കുന്നു.
ഈ മൂന്ന് കാലാവധിയിൽ 1777 ദിവസത്തെ എഫ്.ഡി കാലാവധിയെ കുറിച്ച് വിശദമായി നോക്കാം. ഈ കാലാവധിയിൽ സാധാരണ പൗരൻമാർക്കും മുതിർന്ന പൗരൻമാർക്കും 11 ലക്ഷം രൂപയും, 21 ലക്ഷം രൂപയും നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര റിട്ടേൺ ലഭിക്കുമെന്ന് നോക്കാം.
1777 ദിവസത്തെ എഫ്.ഡി- 11 ലക്ഷം രൂപയുടെ നിക്ഷേപം
എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് പ്രകാരം 1777 ദിവസത്തെ പ്രത്യേക എഫ്.ഡിയ്ക്ക് സാധാരണ പൗരൻമാർക്ക് 41,6497 രൂപ പലിശ മാത്രം ഉറപ്പാക്കാം. അത്തരത്തിൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 15,16,497 രൂപ ലഭിക്കുന്നു. എന്നാൽ ഇതേ കാലാവധിയുള്ള പ്രത്യേക എഫ്.ഡി മുതിർന്ന പൗരൻമാർക്ക് കൂടുതൽ പലിശ നൽകുന്നു. 11 ലക്ഷം നിക്ഷേപത്തിലൂടെ പലിശ മാത്രം 4,53,224 രൂപ നേടാം. ഇനി നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 15,53,224.21 രൂപയും ആയിരിക്കും.
1777 ദിവസത്തെ എഫ്.ഡി- 21 ലക്ഷം രൂപയുടെ നിക്ഷേപം
സാധാരണ പൗരന്മാർ എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ 1777 ദിവസത്തേക്ക് 21 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൊത്തം പലിശ 7,95,131 രൂപ ഉറപ്പാണ്. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം നിക്ഷേപ തുകയായി 28,95,131 രൂപയും ലഭിക്കും. എന്നാൽ ഇത് കാലാവധിയുള്ള പ്രത്യേക എഫ്.ഡിയ്ക്ക് മുതിർന്ന പൗരൻമാർക്ക് 8,65,246 രൂപ പലിശയായി ലഭിക്കുന്നു. അതായത് കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരൻമാർക്ക് 29,65,246 രൂപ മൊത്തം തുകയായി ലഭിക്കുന്നു.
ഈ പ്രത്യേക എഫ്.ഡി നൽകുന്ന മറ്റു സൗകര്യങ്ങൾ...
- കാലാവധിക്കു മുന്നേ പിൻവലിക്കാം
- എഫ്.ഡിയ്ക്ക് വായ്പാ സൗകര്യം ലഭിക്കും
- നോമിനേഷൻ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
