ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ മേൽ ബാധ്യതയ്ക്ക് ജാമ്യം നൽകേണ്ടതുണ്ട്. വ്യക്തിഗത ജാമ്യം, സാമ്പത്തിക രേഖകൾ, സ്വർണം, വസ്തു ജാമ്യം തുടങ്ങി വിവിധ ജാമ്യങ്ങൾ ഉപയോഗിച്ച് ചിട്ടി തുക പിൻവലിക്കാൻ സാധിക്കും. എന്നാൽ കൃത്യ സമയത്ത് ജാമ്യം കണ്ടെത്താൻ സാധിക്കാത്തവരോ ചിട്ടി പണം പെട്ടന്ന് ആവശ്യമില്ലാത്തവർക്കോ ചിട്ടി സ്ഥിര നിക്ഷേപമിടാവുന്നതാണ്. ചിട്ടിയെ നിക്ഷേപമായി കാണക്കാക്കുന്നൊരാൾക്കും ചിട്ടി സ്ഥിര നിക്ഷേപമാണ് ഏറ്റവും ഉചിതമായ വഴി.
ചിട്ടി ലേലം പിടിക്കുകയോ നറുക്ക് ലഭിക്കുകയോ ചെയ്യുന്നൊരാൾക്ക് സ്വന്തം കയ്യിലുള്ള, അടച്ച തുകയേക്കാൾ കൂടുതൽ പണം സ്ഥിര നിക്ഷേപമിടൻ ലഭിക്കുകയും ഇതിൽ നിന്ന് ഉയർന്ന പലിശയും ലഭിക്കും. 4 വർഷത്തിന് ശേഷമുള്ള ആവശ്യത്തിനായി മാസം 10,000 രൂപ അടവുള്ള 60 മാസത്തെ 6 ലക്ഷം രൂപയുടെ ചിട്ടി ചേർന്നൊരാൾ ലാഭകരമായ തുകയ്ക്ക് ഒന്നര വർഷത്തിന് ശേഷം ചിട്ടി ലേലത്തിൽ പിടിച്ചു.
എന്നാൽ പെട്ടന്ന ആവശ്യമില്ലാത്തതിനാലും ജാമ്യങ്ങൾ തയ്യാറല്ലാത്തതിനാലും ചിട്ടി സ്ഥിര നിക്ഷേപമിടാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നടപടികൾ
ചിട്ടി ലേലത്തിൽ ലഭിച്ചാൽ തൊട്ടടുത്ത ലേല തീയതിക്ക് മുൻപായി ചിട്ടി സ്ഥിര നിക്ഷേപമിടാൻ സാധിക്കും. ഇതിനായി ആധാർ കാർഡും ചിട്ടി പാസ് ബുക്കുമായി ചിട്ടിയുള്ള ശാഖയിൽ നേരിട്ടെത്തണം. ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിനുള്ള അപേക്ഷയും ആധാറും സമർപ്പിച്ചാൽ ചിട്ടി സ്ഥിര നിക്ഷേപമിടാം. നടപടികൾ പൂർത്തിയാക്കിയാൽ തൊട്ടടുത്ത മാസം അടവ് തുടങ്ങുമ്പോള്‍ സ്ഥിര നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
എത്ര തുക ചിട്ടിയിൽ സ്ഥിര നിക്ഷേപമിടാം
ചിട്ടി വിളിച്ചെടുക്കുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്ന് വിവിധ കിഴിവുകൾക്ക് ശേഷമാണ് തുക അനുവദിക്കുക. ഫോർമാൻ കമ്മീഷനും ചരക്കു സേവന നികുതിയും ഡോക്യുമെന്റേഷൻ ചാർജുമാണ് ചിട്ടി തുകയിൽ നിന്ന് കുറയ്ക്കുക. ഫോർമാൻ കമ്മീഷൻ ഉൾപ്പെടയുള്ള തുക കുറച്ചാണ് ചിട്ടി ലേലം ആരംഭിക്കുക. എല്ലാ ചിട്ടികളിലും 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ.
ഫോര്‍മാന്‍സ് കമ്മീഷന്റെ 18 ശതമാനം ചരക്കു സേവന നികുതി അടയ്ക്കണം. ഇതിനൊപ്പം ഡോക്യുമെന്റേഷന്‍ ചാര്‍ജായി 226 രൂപയും കെഎസ്എഫ്ഇ കുറയ്ക്കും. ബാക്കി തുകയാണ് സ്ഥിര നിക്ഷേപമിടാൻ ലഭിക്കുക.
6 ലക്ഷത്തിന്റെ ചിട്ടി 1 ലക്ഷം രൂപ കുറച്ച് ലേലത്തിൽ പിടിച്ചാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 30,000 രൂപയാണ് ഇവിടെ ഫോർമാൻസ് കമ്മീഷൻ. ഇതിന്റെ 18 ശതമാനമായ 5,400 രൂപയാണ് ജിഎസ്ടി വരുന്നത്. ഇതിനൊപ്പം 226 രൂപയും ചേർത്താൽ 5,626 രൂപ കുറയും. 5 ലക്ഷത്തിൽ നിന്ന് 4,94,374 രൂപയോളം ലഭിക്കും.
രണ്ട് തരം നിക്ഷേപങ്ങൾ
ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റുന്നത്. രണ്ട് അക്കൗണ്ടിനും വ്യത്യസ്ത പലിശ നിരക്കാണ് ലഭിക്കുന്നത്. ചിട്ടിയുടെ ഭാവി ബാധ്യത ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഇതിന് 7.50 ശതമാനം പലിശ ലഭിക്കും. ചിട്ടിയിലേക്ക് അടച്ച പണം ചിട്ടി സ്ഥിര നിക്ഷേപമായാണ് കണക്കാക്കുന്നത്. ഇതിന് 7 ശതമാനം പലിശ ലഭിക്കും.
60 മാസത്തെ ചിട്ടി 18-ാം മാസത്തിൽ ലേലം പിടിച്ചൊരാൾക്ക് ലഭിക്കുന്ന പലിശ നോക്കാം. 18 മാസത്തെ അടച്ച തുകയ്ക്ക് 7 ശതമാനം പലിശയാണ് നൽകുക. ഈ തുക ആവശ്യമെങ്കിൽ ജാമ്യമില്ലാതെ പിൻവലിക്കാവുന്നതാണ്. 42 മാസത്തേക്ക് അടയ്ക്കാനുള്ള തുകയാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications