ഒരു കൂട്ടം ആളുകളിൽ നിന്ന് പണം സ്വീകരിച്ച് കൂട്ടത്തിൽ ഉൾപ്പെട്ടവരിൽ ആവശ്യക്കാർക്ക് മുൻകൂറായി പണം നൽകി ഇതിലെ ലാഭം വിഹിതം മറ്റുള്ളർ പങ്കിട്ടെടുക്കുന്നതാണ് ചിട്ടികളുടെ രീതി. ഇതിനാൽ ചിട്ടി നിക്ഷേപത്തിന് അനുയോജ്യമല്ലെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ പണം അറിഞ്ഞ് ഉപയോഗിക്കാൻ സാധിക്കുന്നൊരാൾക്ക് ചിട്ടിയെ നിക്ഷേപമായി ഉപയോഗിച്ച് ലാഭമുണ്ടാക്കനാകും. ചിട്ടികളിൽ സാധാരണ ചിട്ടി, മൾട്ടിഡിവിഷൻ ചിട്ടി എന്നിങ്ങനെ രണ്ട് തരം ചിട്ടികളുണ്ട്. ഉയർന്ന ലാഭം നേടാൻ മൾട്ടി ഡിവിഷൻ ചിട്ടികളാണ് ആവശ്യം.
മൾട്ടി ഡിവിഷൻ ചിട്ടി
സാധാരണ ചിട്ടിയുടെ നാല് ഡിവിഷനുകൾ ചേരുന്ന മൾട്ടി ഡിവിഷൻ ചിട്ടിയാണ് പൊതുവെ കെഎസ്എഫ്ഇ നടക്കുന്നത്. 60 മാസത്തിന് മുകളില്‍ കാലാവധിയുള്ള 100 മാസം, 120 മാസം കാലവധിയുള്ള മള്‍ട്ടിഡിവിഷന്‍ ചിട്ടികളാണ് കൂടുതല്‍ നടത്തപ്പെടുന്നത്. കുറഞ്ഞ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന് ചിട്ടികളില്‍ ലാഭ വിഹിതം കുറവാണെങ്കിലും വേഗത്തില്‍ വിളിച്ചെടുക്കാന്‍ സാധിക്കുമെന്നതും പെട്ടന്ന് കാലാവധിയെത്തുമെന്നും ഹ്രസ്വകാല മള്‍ട്ടി ഡിവിഷന് ചിട്ടികളിലേക്ക് ആൾക്കാരെ എത്തിക്കുന്നു.
1 നറുക്കും 3 ലേലവും
മൾട്ടി ഡിവിഷൻ ചിട്ടിയുടെ വലിയ ഗുണം മാസത്തിൽ ചിട്ടി ലഭിക്കാൻ 4 അവസരങ്ങൾ ലഭിക്കുമെന്നതാണ്. ഓരോ മാസവും ചിട്ടി വിളിച്ചെടുക്കാത്തവരെയും തവണ മുടക്കമില്ലാതെ അടച്ചവരെയും ഉള്‍പ്പെടുത്തി ഇതില്‍ നിന്നുള്ള ഒരാൾക്ക് ചിട്ടി നറുക്ക് ലഭിക്കുന്നതാണ് നറുക്കിലെ രീതി. നറുക്ക് ലഭിക്കുന്നയാള്‍ക്ക് 5 ശതമാനം ഫോര്മാന് കമ്മീഷന് കിഴിച്ച് മുഴുവന്‍ തുകയും ലഭിക്കും.
സാധാരണ ചിട്ടിയിൽ ഈ തുക ലഭിക്കാന്‍ ചിട്ടി കാലാവധി വരെ കാത്തിരിക്കണം. ഓരോ മാസവും ഭാഗ്യശാലിക്ക് നറുക്ക് ലഭിക്കും. നറുക്ക് ലഭിച്ച തുക കൈപറ്റാൻ ഭാവി ബാധ്യതയ്ക്ക് അനുസൃതമായി ജാമ്യം നല്‍കണം. അല്ലെങ്കിൽ കെഎസ്എഫ്ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിടാനുള്ള സൗകര്യമുണ്ട്.
4 ലക്ഷത്തിന്റെ ചിട്ടി, 4.50 ലക്ഷം നേടാം
40 മാസം 10,000 രൂപ വീതം അടവുള്ള 4 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന് ചിട്ടിയിൽ നിന്ന് എങ്ങനെ 4.50 ലക്ഷം രൂപ നേടാമെന്ന് നോക്കാം. ചിട്ടിയിൽ നറുക്ക് ലഭിക്കുന്നയാള്‍ക്ക് 20,000 ഫോര്മാന് കമ്മീഷന് കിഴിച്ച് 3.80 ലക്ഷം രൂപയാണ് ലഭിക്കുക.
ഫോര്മാന് കമ്മീഷന്റെ 18 ശതമാനം, 3,600 രൂപ ജിഎസ്ടിയും 224 രൂപയോളം ഡോക്യുമന്റേഷന്‍ ചാര്‍ജും കിഴിച്ച് 3,76,176 രൂപയാണ് ചിട്ടി സ്ഥിര നിക്ഷേപമിടാന്‍ സാധിക്കുക. ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോൾ 6.5 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ കെഎസ്എഫ്ഇ നല്‍കുന്നുണ്ട്.
6.5 ശതമാനം പലിശ പ്രകാരം 3.76 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ വര്‍ഷത്തില്‍ 24,451 രൂപ ലഭിക്കും. മാസത്തില്‍ 2,037 രൂപ ലഭിക്കും. ആദ്യ മാസം വിളിച്ചെടുത്ത വ്യക്തിക്ക് 38 മാസത്തോളം നിഷേപിക്കാം. 2037*38 കണക്കാക്കിയാല്‍ കാലവധിയില്‍ 77,406 രൂപ പലിശയായി ലഭിക്കും.3,76,176 നിക്ഷേപിച്ച് പലിശയും ചേര്‍ത്ത് കാലാവധിയില്‍ 4,53 582 രൂപ കയ്യിലെത്തും. രണ്ടാം മാസത്തിൽ ചിട്ടി നറുക്ക് ലഭിക്കുന്നയാൾ ഇതുപോലെ നിക്ഷേപിക്കുമ്പോൾ 2,037 രൂപയുടെ വ്യത്യാസമാണ് ഉണ്ടാകുന്നത്.
മൾട്ടിഡിവിഷൻ ചിട്ടി പ്രത്യേകതകൾ
നറുക്ക് കൂടാതെ മൂന്ന് ലേലം മൾട്ടി ഡിവിഷൻ ചിട്ടിയിൽ നടക്കും. ഒന്നാമത്തെ ലേലത്തില്‍ പങ്കെടുത്ത് വിളിച്ചു കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത രണ്ട് ലേലത്തില്‍ പങ്കെടുക്കാം. സാധാരണ ചിട്ടിയില്‍ ചേര്‍ന്നാല്‍ മാസത്തിൽ ഇത് ലഭിക്കില്ല. ഒന്നിൽ കൂടുതല്‍ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് എല്ലാ ചിട്ടികളും ഓരോ മാസം തന്നെ വിളിച്ചെടുക്കാനും സാധിക്കും.
മുകളിൽ വിവരിച്ച ചിട്ടിയിലെ മാസ തവണ സംഖ്യ 10,000 രൂപയാണ്. ആദ്യമാസം 10,000 രൂപ തന്നെ അടയ്ക്കണം. 3 ലേലങ്ങളും പരമാവധി ലേല കിഴിവായ 30 ശതമാനത്തിലാണ് പോകുന്നെങ്കില്‍ 1,875 രൂപ കിഴില്‍ ലഭിക്കും. രണ്ടാമത്തെ മാസം മുതല്‍ 8,125 രൂപയാണ് അടയ്ക്കേണ്ടി വരിക.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?



Click it and Unblock the Notifications