രാവിലെ ഓഫീസിലേക്ക് പോയി വൈകിട്ട് മടങ്ങുന്ന ഈ ശൈലിയോട് മടുപ്പ് തോന്നി തുടങ്ങിയോ. ജോലിയിൽ നിന്ന് വിരമിക്കുക എന്നത് ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. അതിനാൽ തന്നെ പെട്ടന്നൊരു സുപ്രഭാതത്തിൽ ഇക്കാര്യം തീരുമാനിക്കാൻ സാധിക്കുകയില്ല. ഇത്തരം ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. നമ്മുടെ രാജ്യത്ത് ഇത്തരം ചിന്തകള്‍ക്ക് പൊതുവേ സ്വീകാര്യത കുറവാണ്. മുപ്പത് വയസ് എന്ന ചെലവുകൾ ഏറെയുള്ള ഈ സമയത്ത് വിരമിക്കലിനെ പറ്റി ചിന്തിക്കാമോ?. 30 കാരന് 55ാം വയസിൽ വിരമിക്കാൻ തീരുമാനിച്ചാൽ വലിയൊരു തുക കയ്യിൽ കരുതേണ്ടതുണ്ട്. മുന്നോട്ടുള്ള ജീവിതത്തിന് വേണ്ട ചെലവുകളെ മറികടക്കാനുള്ള തുകയാണിത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം അടക്കമുള്ള ചെലവുകൾ കടന്നു വരുന്ന പ്രായമാണ്. ഇക്കാലയളവിലെ ചെലവുകളെ മറികടക്കാൻ കയ്യിൽ വലിയൊരു വരുമാനം കൊണ്ടു വരുന്ന മ്യൂച്വൽ ഫണ്ട് രീതി മനസിലാക്കാം.
എങ്ങനെ നിക്ഷേപിക്കാം
ഒരു ഉദാഹരണ സഹിതം ഇക്കാര്യത്തെ വിശദീകരിക്കാം. സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ രതീഷ്ന് ശ്രീകുമാറിന് ഇപ്പോള്‍ 30 വയസുണ്ട്. 55 വയസില്‍ വിരമിക്കാൻ ആഗ്രഹിക്കുന്ന ഇദ്ദേഹത്തിന് വിരമിക്കല്‍ കാലത്തിന് ശേഷം അടുത്ത 30 വർഷത്തേക്ക് മാസത്തില്‍ 5 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള താൽപര്യമില്ലാത്ത ഇദ്ദേഹത്തിന് മ്യൂച്വല്‍ ഫണ്ട് വഴി പണം സമാഹരിക്കാനാണ് താൽപര്യം. ഇത്തരത്തില്‍ വിരമിക്കൽ കാലത്തിന് ശേഷം 30 വർഷത്തേക്ക് 5 ലക്ഷം രൂപ മാസത്തില്‍ ലഭിക്കാന്‍ മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ല തീരുമാനം. 30 വര്‍ഷത്തിൽ മാസം 5 ലക്ഷം രൂപ വീതം എസ്ഡബ്ലുപി വഴി പിൻവലിക്കാൻ 7 കോടി രൂപയ്ക്ക് അടുത്ത് നിക്ഷേപിക്കണം.
എസ്ഐപി വർധനവ്
നേരിട്ട് ഓഹരി വിപണിയിലേക്ക് കടക്കാതെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് ഇത്തരത്തിലുള്ള നിക്ഷേപത്തിന് നല്ലതെന്നാണ് സാമ്പത്തിക വിദ്ഗ്ധരുടെ അഭിപ്രായം. 30ാം വയസ് മുതല്‍ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) രീതിയില്‍ നിക്ഷേപിക്കണം. 7 കോടി രൂപ ആവശ്യമുള്ള ഒരാൾ മാസത്തില്‍ എസ്‌ഐപി തുക 8,000-10,000ത്തിനും ഇടയില്‍ ക്രമീകരിക്കണം. 25 വർഷത്തിനുള്ളിൽ ഈ തുക ഉപയോഗിച്ച് 7 കോടി രൂപ എന്ന ലക്ഷ്യത്തുക ബുദ്ധിമുട്ടാണ്. ഇതിനാല്‍ മാസത്തിൽ എസ്‌ഐപി ചെയ്യുന്നതിനൊപ്പം വര്‍ഷത്തില്‍ എസ്ഐപി തുക ഉയർത്താൻ ശ്രമിക്കണം. വരുമാനം ഉയരുന്നതിനൊപ്പം എസ്‌ഐപി തുകയിലും വർധനവ് വേണം.
60 വയസിലാണ് വിരമിക്കാൻ തീരുമാനിക്കുന്നതെങ്കിൽ വർഷത്തിൽ എസ്ഐപി തുക 10 ശതമാനം അധികമാക്കിയാൽ മതി. എന്നാൽ 55ാം വയസില്‍ വിരമിക്കാന്‍ തീരുമാനിച്ച ഒരാൾക്ക് വർഷത്തിൽ എസ്ഐപി തുകയിൽ 15 ശതമാനം വർധനവാണ് വരുത്തേണ്ടത്. 15 ശതമാനം എസ്‌ഐപി തുക ഉയര്‍ത്തി 25 വർഷത്തേക്ക് നിക്ഷേപം നടത്തുന്ന ഒരാൾക്ക് 15 ശതമാനം ലാഭം ലഭിച്ചാൽ ഏഴ് കോടി രൂപ ലഭിക്കും. 25 വർഷത്തേക്ക് 7.45 കോടി രൂപയാണ് ലഭിക്കുക. ഇത്തരത്തിൽ നിക്ഷേപം നടത്താവുന്ന ചില മ്യൂച്വൽ ഫണ്ടുകളാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട്, ആക്‌സിസ് ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട് എന്നിവ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
