ജോലിക്കാലത്ത് ശമ്പളം കയ്യിൽ കിട്ടിയാൽ പ്രധാന ചെലവുകൾ തീർത്ത് ആഘോഷിക്കുന്നവരാണോ. എങ്കിൽ അല്പം ചിന്തിക്കാനുണ്ട്. പെൻഷൻ ആനുകൂല്യമില്ലാത്ത ജോലിയാണെങ്കിൽ വിരമിക്കൽ കാലത്തെ ജീവിതം പ്രയാസമാകും. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ നല്ലൊരു തുക വിരമിക്കൽ കാലത്തും കയ്യിൽ കിട്ടേണ്ടത് ആവശ്യമാണ്. എവിടെ എങ്ങനെ നിക്ഷേപിക്കുമെന്നത് ഇതിൽ പ്രധാനമാണ്. പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുമ്പോൾ അതിനെ മറികടക്കുന്ന ആദായം ലഭിക്കുന്ന നിക്ഷേപം ലഭിക്കണം. ഇത്തരത്തിൽ നിക്ഷേപിക്കുന്നതിന് ചില സാമ്പത്തിക നിയമങ്ങൾ അറിഞ്ഞിരിക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം.
10 % റൂൾ
ഇരുപത് വയസിന്റെ പകുതിയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിഭാഗവും വിരമിക്കല്‍ കാലത്തെ പറ്റിയുള്ള ചിന്തിക്കുന്നത് വളരെ കാലം കഴിഞ്ഞാണ്. ചെറിയ ശമ്പളമാണെങ്കിലും അതിലൊരു ഭാഗം വിരമിക്കല്‍ കാലത്തേക്ക് മാറ്റിവെച്ചാല്‍ വലിയൊരു തുകയാക്കി മാറ്റാന്‍ പറ്റും. സാധാരണ ശമ്പളത്തിന്റെ 10 ശതമാനമാണ് മാറ്റിവെക്കേണ്ടത്. ശമ്പള വര്‍ധനവ് ലഭിക്കുമ്പോള്‍ ഈ തുകയ്‌ക്കൊപ്പം 10 ശതമാനം വര്‍ഷത്തില്‍ വര്‍ധിപ്പിക്കുകയും വേണം, ഉദാഹരണമായി 25 വയസില്‍ 15,000 രൂപ ശമ്പളം വാങ്ങുന്നൊരാള്‍ക്ക് 10 ശതമാനം ശമ്പളം നീക്കിവെയ്ക്കാനായാല്‍ 1,500 രൂപ മാസം കണ്ടെത്താം. വര്‍ഷത്തില്‍ ഇത് 10 ശതമാനം വര്‍ധനവ് വരുത്തി 10 ശതമാനം ആദായം ലഭിക്കുന്ന നിക്ഷേപത്തിലേക്ക് മാറ്റണം. ഇത്തരത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 60 വയസിൽ വിരമിക്കുമ്പോൾ ആകെ 1,69,94,061 രൂപയാകും ആകെ സമ്പാദ്യം. 48,78,439 രൂപയുടെ നിക്ഷേപത്തിൽ നിന്ന് 1,21,15,622രൂപ ആദായമായി ലഭിക്കും.
4% റൂൾ
നിക്ഷേപം നടത്തിയാല്‍ പിന്‍വലിക്കാനും ചില നിയമങ്ങളുണ്ട്. 4% എന്ന റൂള്‍ പിന്തുടരണം. കയ്യില്‍ ചെലവിനുള്ള പണം മാസം കരുതുന്നതിനൊപ്പം ബാങ്കില്‍ നിശ്ചിത തുക ബാലന്‍സ് ഉണ്ടാവുകയും വേണം. നിക്ഷേപത്തിലെ 1 കോടി അക്കൗണ്ടിലുണ്ടെങ്കില്‍ വര്‍ഷം 4 ലക്ഷം പിന്‍വലിച്ചാല്‍ 33,000 രൂപ മാസം ലഭിക്കും. അതേസമയം പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് പിന്‍വലിക്കല്‍ ക്രമീകരിക്കണം. 1 കോടി രൂപ നിക്ഷേപമായി കയ്യിലുണ്ടെങ്കില്‍ പണപ്പെരുപ്പ നിരക്ക് 5 ശതമാനം ആണെങ്കിൽ എല്ലാവര്‍ഷത്തിലും പണപ്പെരുപ്പ നിരക്കിന് അനുസൃതമായ ശതമാനം തുക ഉയര്‍ത്തി പിന്‍വലിക്കണം. ആദ്യ വര്‍ഷം 4 ശതമാനം പിന്‍വലിച്ചയാള്‍ തൊട്ടടുത്ത വര്‍ഷം 5 ശതമാനം ഉയർത്തി 4.20 ലക്ഷം രൂപ പിൻവലിക്കണം. മൂന്നാം വർഷത്തിൽ 4.41 ലക്ഷം രൂപയാകണം പിൻവലിക്കേണ്ടത്.
ഇരട്ടിയാകാൻ എത്രകാലമെടുക്കും
മറ്റൊരു സാമ്പത്തിക നിയമമാണ് റൂൾ 72. നിക്ഷേപിച്ച തുക ഇരട്ടിയാകാന്‍ വളരാന്‍ എത്ര കാലമെടുക്കുമെന്നാണ് ഈ റൂള്‍ പറയുന്നത്. ഇതിനായി 72 നെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കിനെ ഹരിച്ചാല്‍ മതിയാകാും. 5 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തില്‍ നിന്ന് 1 ലക്ഷം രൂപ 2 ലക്ഷമാകാന്‍ 14.4 വര്‍ഷം കാത്തിരിക്കണം. 72/5 എന്ന ഫോര്‍മുല ഉപയോഗിച്ചാല്‍ 14.4 വര്‍ഷം ലഭിക്കും. 9 ശതമാനം പലിശ ലഭിക്കുമെങ്കില്‍ 8 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. ബാങ്ക് സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കാം. 6 ശതമാനം പലിശ ലഭിക്കുന്ന ബാങ്കില്‍ സ്ഥിര നിക്ഷേപമായി 5 ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് നിക്ഷേപം 10 ലക്ഷമായി ഉയരാൻ 12 വര്‍ഷം കാത്തിരിക്കും. 76/6 എന്ന് കണക്കാക്കിയാൽ 12 വർഷം എന്ന് ലഭിക്കും, മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കണമെങ്കില്‍ 24 ശതമാനം ആദായം നല്‍കുന്ന ഫണ്ടിൽ നിക്ഷേപിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
