ഓഹരി വിപണിയുടെ സങ്കീർണതകൾ ഓർത്ത് മാറി നിൽക്കുന്നവരാണെങ്കിൽ നിങ്ങൾ പറ്റിയ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. മാസത്തിൽ മാറ്റിവെയ്ക്കാൻ പറ്റുന്ന ചെറിയ തുക മുതൽ വലിയ തുക വരെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനായി നിക്ഷേപിക്കാൻ സാധിക്കുന്ന സൗകര്യവും മ്യൂച്വൽ ഫണ്ടുകൾ നൽകുന്നു. ദീർഘ കാലത്തേക്ക് എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ വലിയ നേട്ടം നൽകുന്നുണ്ട്.
ഇത്തരത്തിൽ നല്ല ആദായം നൽകിയൊരു ഫണ്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം വിഭാഗത്തിൽപ്പെടുന്ന ഫണ്ടാണ് ജെഎം ടാക്സ് ഗേയിന് ഫണ്ട്. 5 വര്‍ഷത്തിനിടെ 12 ശതമാനം വാര്‍ഷിക ആദായമാണ് ഫണ്ട് നല്‍കിയത്. ഇതിനൊപ്പം നിക്ഷേപത്തിന് നികുതിയിളവ് നൽകുന്ന മ്യൂച്വൽ ഫണ്ട് കൂടിയാണിത്. വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം വരെ നികുതിയിളവ് ലഭിക്കും.
ജെഎം ടാക്സ് ഗേയിന് ഫണ്ട്- ആദായം
കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ ജെഎം ടാക്സ് ഗേയിന് മ്യൂച്വല്‍ ഫണ്ട് 27.45 ശതമാനം വാര്‍ഷിക ആദായം നല്കി. 62.45 ശതമാനമായിരുന്നു മൊത്ത ആദായം. മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ നിക്ഷേപത്തിന് 16 ശതമാനം വാര്‍ഷിക ആദായവും 56.20 മൊത്ത ആദായവും ഫണ്ട് നല്കി.
2013 ജനുവരി 2നാണ് ഫണ്ട് ആരംഭിച്ചത്. അന്നു മുതല്‍ 15.46 ശതമാനമാണ് വാര്‍ഷിക ആദായ നിരക്ക്. ശരാശരി കാറ്റഗറി റിട്ടേണ്‍ 14.15 ശതമാനമാണ്.
എസ്ഐപി കാല്‍ക്കുലേറ്റര്‍
ജെഎം ടാക്സ് ഗേയിന് ഫണ്ടില്‍ 10,000 രൂപയുടെ എസ്ഐപി നിക്ഷേപം ആരംഭിച്ചാല്‍ എത്ര ലാഭം നേടാന്‍ സാധിക്കുമെന്ന് നോക്കാം. മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് നിക്ഷേപം 4.57 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. 3.6 ലക്ഷമാണ് മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപകന് അടച്ചത്. 97,000 രൂപ മൂന്ന് വര്‍ഷത്തിനിടെ ആദായം ലഭിച്ചു.
5 വര്‍ഷം മുന്‍പ് 10,000 രൂപ എസ്ഐപി ആരംഭിച്ചൊരാളുടെ നിക്ഷേപം 8.45 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. 2.45 ലക്ഷം രൂപയാണ് 5 വര്‍ഷം കൊണ്ട് നിക്ഷേപകനുണ്ടായ ലാഭം. 7 വര്‍ഷം മുന്‍പ് 10,000 രൂപ എസ്ഐപി ആരംഭിച്ചയാള്ക്ക് നിക്ഷേപം 13.90 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ സാധിക്കും. 8.40 ലക്ഷമാണ് ഇക്കാലയളവിൽ നിക്ഷേപിക്കുന്നത്.
പോര്‍ട്ടഫോളിയോ
ജെഎം ടാക്സ് ഗേയിന് മ്യൂച്വല്‍ ഫണ്ടിന്റെ നിക്ഷേപങ്ങളില്‍ 93.57 ശതമാനം നിക്ഷേപവും ആഭ്യന്തര ഇക്വിറ്റികളിലാണ്. ഇതില്‍ 58.82 ലാര്‍ജ് കാപ് ഓഹരികളിലും 22.58 ശതമാനം മിഡ് കാപ് ഓഹരികളിലുമാണ്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, എംഎം ഫിനാന്‍ഷ്യല്‍ സര്‍വീസ്, മാരുതി സുസൂക്കി എന്നിവയാണ് നിക്ഷേപമുള്ള പ്രധാന കമ്പനികള്‍.
ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകൾ
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം വിഭാഗത്തിൽപ്പെടുന്ന മറ്റ് മ്യൂച്വൽ ഫണ്ടുകളാണ് മിറേ അസറ്റ് ടാക്സ് സേവർ ഫണ്ട് - ഡയറക്ട് പ്ലാൻ, ഡിഎസ്പി ടാക്സ് സേവർ ഫണ്ട് - ഡയറക്ട് പ്ലാൻ, കാനറ റോബെക്കോ ഇക്വിറ്റി ടാക്സ് സേവർ ഫണ്ട് - ഡയറക്ട് പ്ലാൻ, ഐഡിഎഫ്സി ടാക്സ് അഡ്വാന്റേജ് (ഇഎൽഎസ്എസ്) ഫണ്ട് - ഡയറക്ട് പ്ലാൻ എന്നിവ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
