സ്വകാര്യ മേഖലയിലെ ജീവനക്കാർ വിരമിച്ചു കഴിയുമ്പോഴേക്കും ശേഷമുള്ള വരുമാന മാർഗം കണ്ടെത്തണം. പിഎഫിൽ നിന്നും ഗ്രാറ്റുവിറ്റി ഇനത്തിലും വിരമിക്കുന്ന സമയത്ത് വലിയ തുക ലഭിക്കുന്നൊരാൾക്ക് ഇവ അനുയോജ്യമായ ഇടത്ത് നിക്ഷേപിച്ചാൽ തന്നെ വരുമാനം ഉണ്ടാക്കാം. ബിസിനസുകളിലേക്ക് നിക്ഷേപിക്കാനും ഓഹരികളിലേക്ക് നിക്ഷേപിക്കാനും വിവിധ പദ്ധതികളിൽ നിക്ഷേപിക്കാനുമായി വിവിധ തരം അഭിപ്രായങ്ങൾ ലഭിക്കാം.
സ്വന്തം റിസ്കും നിക്ഷേപിക്കുന്ന പദ്ധതിയെ കൃത്യമായി മനസിലാക്കിയും മാത്രമെ പണം വിനിയോഗിക്കാൻ പാടുള്ളൂ. അധികം റിസ്കെടുക്കാതെ സുരക്ഷിത വരുമാനം ആഗ്രഹിക്കുമ്പോൾ ഡെബ്റ്റ് നിക്ഷേപങ്ങൾ പരിഗണിക്കണം. റിസ്കില്ലാത്ത കേന്ദ്ര സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെട്ട സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം മുതിർന്ന പൗരന്മാർക്ക് അനുയോജ്യമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 60 വയസ് കഴിഞ്ഞവര്‍ക്കാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേരാന്‍ സാധിക്കുക. വൊളണ്ടറി റിട്ടയര്‍മെന്റ് എടുത്തവര്‍ക്ക് 55-ാം വയസിലും പദ്ധതിയില്‍ ചേരാം. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാനാകും തടസങ്ങളില്ല. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സംയുക്ത അക്കൗണ്ടും ആരംഭിക്കാം.

30 ലക്ഷം വരെ നിക്ഷേപിക്കാം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേരുന്നൊരാള്‍ക്ക് കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. ആയിരത്തിന്റെ ഗുണിതങ്ങളായി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷപിക്കാം. നിക്ഷേപം ഒറ്റത്തവണയായാണ് നടത്തേണ്ടത്.
പോസ്റ്റ് ഓഫീസ് വഴിയോ ദേശസാൽകൃത ബാങ്കുകൾ വഴിയോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നോമിനേഷന് സൗകര്യമുണ്ട്. നിക്ഷേപിച്ച തുക പദ്ധതിയുടെ കാലാവധിയിൽ തിരികെ ലഭിക്കും.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയുടെ ഭാഗമായതിനാൽ ത്രൈമാസത്തിൽ പലിശ അവലോകനം നടക്കും. നിലവിൽ ജൂലായ്- സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം പലിശ ലഭിക്കുന്നുണ്ട്. നിക്ഷേപിക്കുന്ന സമയത്തെ പലിശയാണ് കാലാവധി വരെ ലഭിക്കുക. ത്രൈമാസത്തിലാണ് പദ്ധതിയിൽ നിന്ന് പലിശ വരുമാനം ലഭിക്കുക. വർഷത്തിൽ മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ തീയതികളിൽ പലിശ നൽകും.
കാലാവധി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ കാലാവധി 5 വര്‍ഷമാണ്. 3 വര്‍ഷത്തേക്ക് കാലാവധി നീട്ടാം. കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പിഴ ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് 1 വർഷം പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് പിൻവലിച്ചാൽ പലിശ ലഭിക്കില്ല.
1 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ മുതലിൽ നിന്ന് 1.5 ശതമാനവും 2 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ 1 ശതമാനം തുകയും കുറച്ച് മാത്രമെ അനുവദിക്കുകയുള്ളൂ. കാലാവധി നീട്ടിയ അക്കൗണ്ട് 1 വർഷം പൂർത്തിയായ ശേഷം പിഴയില്ലാതെ പിൻവലിക്കാം.
പലിശ വരുമാനം
പരമാവധി നിക്ഷേപമായ 30 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 5 വര്‍ഷത്തേക്ക് ത്രൈമാസത്തില്‍ (മൂന്ന് മാസത്തിലൊരിക്കല്‍) 61,500 രൂപ ലഭിക്കും. 20 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നതെങ്കില്‍ വരുമാനം ത്രൈമാസത്തില്‍ 41,000 രൂപയാണ്. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 30,750 രൂപ പലിശയായി വാങ്ങാം.
പത്ത് ലക്ഷം നിക്ഷേപിക്കാന്‍ സാധിച്ചാല്‍ ത്രൈമാസത്തില്‍ 20,500 രൂപ ലഭിക്കും. 5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 10,250 രൂപയും 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 2,050 രൂപയും ലഭിക്കും.
നികുതി ഇളവ്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കും. പലിശയ്ക്ക് നികുതി ബാധകമാണ്. സാമ്പത്തിക വര്‍ഷത്തില്‍ പലിശ 50,000 രൂപ കടക്കുകയാണെങ്കില്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. നികുതി ബാധകമായ വരുമാനം ഉള്ളവർ ടാക്സ് സ്ലാബ് അനുസരിച്ച് നികുതി നൽകണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
