ഇന്ന് സാധാരണക്കാരനും ലക്ഷക്കാരനോ കോടിപതിയോ ആകാം. നിക്ഷേപം അത്രയും സിംപിളായ കാലത്ത് അതിന് തുനിഞ്ഞിറങ്ങാത്തതാണ് സാധാരണക്കാരെ എന്നും സാധാരണക്കാരാക്കി മാറ്റുന്നത്. മിഡിൽ ക്ലാസിന് മാസവരുമാനത്തിൽ നിന്ന് ചെറിയ തുകകൾ മാറ്റിവെച്ചാൽ തന്നെ മികച്ച സാമ്പത്തിക നിലവാരത്തിലേക്ക് എത്താം. പരമ്പരാഗത നിക്ഷേപങ്ങളിൽ തന്നെ തുടരുന്നതും മികച്ച റിട്ടേൺ സാധ്യതയുള്ള നിക്ഷേപങ്ങളെ പറ്റിയുള്ള അറിവില്ലായ്മയുമാണ് പലർക്കുമുള്ള തടസം.
മിഡിൽ ക്ലാസ് കുടുംബങ്ങളിൽ സമ്പത്ത് വളർത്താനുള്ള ഏറ്റവും അനുയോജ്യമായ മാർഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്ഐപി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലുള്ള നിക്ഷേപമാണ്. ഇക്വിറ്റികളിലുള്ള നിക്ഷേപം ചെറിയതോതിലുള്ള റിസ്ക് നിലനിർത്തുമെങ്കിലും ദീർഘകാല നിക്ഷേപത്തിലൂടെ സമ്പന്നനാകാൻ ആഗ്രഹിക്കുന്നൊരാൾക്ക് കാലയളവ് ഈ റിസ്കിനെ മറികടക്കാൻ സഹായിക്കും. ശമ്പളത്തിൽ നിന്ന് മാസത്തിൽ ചെറിയ തുക മാറ്റിവെയ്ക്കുകയും മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുകയും ചെയ്യാം.

ദീർഘകാല നിക്ഷേപകർക്ക് ഇക്വിറ്റിയിൽ നിന്ന് സാധാരണഗതിയിൽ ശരാശരി 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാവുന്നതാണ്. റിട്ടേണുകൾ വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാമെങ്കിലും എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ട് പ്ലാനിൽ ദീർഘകാലത്തേക്ക് പണം നിക്ഷേപിക്കുകയാണെങ്കിൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കും. ദിവസം 100 രൂപ മാറ്റിവെയ്ക്കുന്ന മാസത്തിൽ 3,000 രൂപ നിക്ഷേപിക്കാൻ സാധിക്കുന്നൊരാൾക്ക് വിവിധ കാലയളവിൽ എത്ര ലക്ഷം രൂപ സമ്പാദിക്കാന‍്‍ സാധിക്കുമെന്ന് നോക്കാം.
10 വർഷത്തേക്കുള്ള നിക്ഷേപം
ദിവസവും 100 രൂപ മാറ്റിവെയ്ക്കുന്ന മാസത്തിൽ 3,000 രൂപ നിക്ഷേപിക്കുന്നൊരാൾ 10 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിക്കുകയാണെങ്കിൽ എസ്ഐപി കാൽക്കുലേറ്റർ കാണിക്കുന്ന റിട്ടേൺ പരിശോധിക്കാം. 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ 6,97,017 രൂപയാണ് 10 വർഷം കൊണ്ട് കയ്യിലെത്തുക. 3.60 ലക്ഷം രൂപ നിക്ഷേപിക്കുകയും 3,37,017 രൂപയുടെ റിട്ടേണും ചേർന്നാണ് ഈ സമ്പാദ്യം ലഭിക്കുന്നത്.
20 വർഷത്തേക്കുള്ള നിക്ഷേപം
എത്രനാൾ കൂടുതൽ നിക്ഷേപിക്കുന്നോ വരുമാനം അത്രയും ഉയരുമെന്നതാണ് നിക്ഷേപത്തിലെ സമവാക്യം. ദിവസവും 100 രൂപ മാറ്റിവെയ്ക്കുന്ന മാസത്തിൽ 3,000 രൂപ നിക്ഷേപിക്കുന്നൊരാൾ 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ ഏകദേശം 30 ലക്ഷം രൂപ കയ്യിലെത്തും. 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ 7.20 ലക്ഷത്തിന്റെ നിക്ഷേപത്തിന് 22,77,444 രൂപ റിട്ടേൺ ലഭിക്കും. ആകെ 29,97,444 രൂപ ലഭിക്കും.
25 വർഷത്തേക്കുള്ള നിക്ഷേപം
ഇതേ എസ്ഐപി നിക്ഷേപം 25 വർഷത്തേക്ക് നടത്തിയാൽ റിട്ടേൺ എങ്ങനെ എന്ന് നോക്കാം. പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുന്ന വ്യക്തി 25 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 9 ലക്ഷമാണ് നിക്ഷേപമായി വരുന്നത്. ഇതിൽ നിന്നുള്ള റിട്ടേൺ 47,92,905 രൂപയാണ്. ആകെ സമ്പാദ്യം 56,92,905 രൂപയായി വളരും.
30 വർഷക്കുള്ള നിക്ഷേപം
എസ്‌ഐപി വഴി പ്രതിമാസം 3,000 രൂപ തുടർച്ചയായി 30 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 10,80,000 രൂപ മാത്രമാണ് നിക്ഷേപിക്കേണ്ടത്. 12 ശതമാനം റിട്ടേൺ ലഭിക്കുമ്പോൾ ലാഭം 95,09,741 രൂപ വരും. ഈ സാഹചര്യത്തിൽ 30 വർഷത്തിനുശേഷം നിക്ഷേപത്തിൽ നിന്ന് 1,05,89,741 രൂപ സ്വന്തമാക്കാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications