ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്സ്റ്റ്മെന്റ് പ്ലാൻ അഥവ എസ്പിഐ. മ്യൂച്വൽ ഫണ്ടുകളിൽ താരതമ്യേന കുറഞ്ഞ അപകട സാധ്യതയിൽ നിക്ഷേപിക്കാൻ സാധിക്കുന്നുവെന്നതാണ് ഈ രീതി. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും കൂട്ടുപലിശയുടെ അഥവാ കോമ്പൗണ്ടിംഗ് ഇഫക്ടിന്റെ കരുത്തുകൊണ്ട് മികച്ച സാമ്പത്തിക വളർച്ച നേടുവാനും കഴിയും. നിക്ഷേപ കാലാവധി കൂടുംതോറും കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്ന റിട്ടേൺസും വർദ്ധിക്കുന്നു. ഇത് കൂടുതൽ ലാഭമുണ്ടാക്കുന്നതാണ്.
200 രൂപ നിക്ഷേപിക്കാനുണ്ടോ? 20 ലക്ഷം കയ്യിൽ കിട്ടും, എൽഐസിയുടെ സ്‌പെഷ്യൽ സ്കീം
പ്രതിമാസം 10,000 രൂ എസ്പിഐ നിക്ഷേപിച്ചാൽ 15, 25, 35 വർഷത്തിന് ശേഷം എത്ര രൂപ ലഭിക്കും?
എന്താണ് എസ്ഐപി?
ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. നിക്ഷേപകരുടെ വരുമാനത്തിന് അനുസരിച്ച് തുകയും നിക്ഷേപ ചക്രവും തിരഞ്ഞെടുക്കാമെന്നത് മാറ്റാൻ അനുവദിക്കുന്നത് എസ്ഐപിയെ കൂടുതൽ ജനപ്രിയമാക്കുന്നു. എസ്ഐപി ഒരു ആവർത്തന നിക്ഷേപ രീതിയാണ്. നിങ്ങൾക്ക് നിശ്ചിത തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന ദിവസത്തെ നെറ്റ് അസറ്റ് വാല്യൂവിന്റെ (എൻഎവി) അടിസ്ഥാനത്തിൽ യൂണിറ്റുകൾ ലഭിക്കും.

എസ്ഐപി നിക്ഷേപത്തിന്റെ നേട്ടങ്ങൾ?
ചിട്ടയായുള്ള നിക്ഷേപം സാമ്പത്തിക സ്ഥിരത നൽകുന്നു. കുറഞ്ഞ തുകയിൽ മ്യൂച്വൽ ഫണ്ടുകൾ ആരംഭിക്കാം എന്നത് സാമ്പത്തിക കാര്യക്ഷമത നൽകുന്നു. കോമ്പൗണ്ടിങ്ങിന്റെ കരുത്ത് പ്രാരംഭ നിക്ഷേപത്തിലും പിന്നീട് ലഭ്യമായ റിട്ടേൺസിൽ വീണ്ടും ലാഭമുണ്ടാക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നിക്ഷേപം ആരംഭിക്കാനും, ഇടക്ക് നിർത്താനും, തുക മാറ്റുവരുത്താനും സധിക്കുന്നു. വൈവിധ്യവൽകരണം നിങ്ങൾക്ക് വിവിധ ധനകാര്യ കാര്യങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നത് കൊണ്ട് റിസ്ക് കുറയ്ക്കാൻ സഹായിക്കുന്നു.
എസ്പിഐ vs ലംപ് സം
മ്യൂച്വൽ ഫണ്ടുകളിൽ ചിട്ടയായി നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയെങ്കിൽ ലംപ് സം ഒറ്റ തവണയായി വലിയ തുക നിക്ഷേപിക്കുന്ന രീതിയാണ്. എസ്പിഐ വിപണിയിലെ വിലയിടിവുകളെ ചെറുക്കാൻ സഹായിക്കുമ്പോൾ, ലംപ് സം നിക്ഷേപം വിപണിയുടെ സമയത്തിനനുസരിച്ചാണ് ലാഭം നിർണയിക്കുന്നത്.
എസ്പിഐ തുടങ്ങേണ്ടത് എപ്പോൾ?
നിങ്ങളുടെ 20-കളിലോ 30-കളിലോ ആരംഭിക്കുമ്പോൾ കോമ്പൗണ്ടിംഗ് കരുത്തുമൂലം പരമാവധി നേട്ടം ലഭിക്കും. നിങ്ങൾക്ക് സ്ഥിരമായ വരുമാനം ഉണ്ടെങ്കിൽ, സാമ്പത്തിക ഭാരം കൂടാതെ നിരന്തരമായ നിക്ഷേപം തുടരാൻ കഴിയും.
ഉന്നത പഠനം മുടക്കണ്ട; സർക്കാർ ഉറപ്പിൽ കുറഞ്ഞ പലിശയും ലോൺ
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിന് ശേഷം എത്ര ലഭിക്കും?
15 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപത്തിന് പ്രതീക്ഷിക്കുന്ന വാർഷിക റിട്ടേൺസ് ശരാശരി 12 ശതമാനം കണക്കാക്കിയാൽ;
നിക്ഷേപ തുക: 18,00,000 രൂപ
റിട്ടേൺസ്: 32,45,760 രൂപ
ആകെ റിട്ടേൺസ്: 50,45,760 രൂപ
(ഓർമ്മിക്കുക; യഥാർത്ഥ ഫലങ്ങൾ വിപണി വ്യത്യാസം അനുസരിച്ച് മാറാം.)
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 25 വർഷത്തിന് ശേഷം എത്ര ലഭിക്കും?
25 വർഷത്തേക്ക് പ്രതിമാസം ₹10,000 നിക്ഷേപത്തിനും പ്രതീക്ഷിക്കുന്ന വാർഷിക റിട്ടേൺസ് 12 ശതമാനം കണക്കാക്കിയാൽ;
നിക്ഷേപ തുക: 30,00,000 രൂപ
റിട്ടേൺസ്: 1,59,76,351 രൂപ
ആകെ റിട്ടേൺസ്: ഏകദേശം 1,89,76,351 രൂപ
(ഓർമ്മിക്കുക; യഥാർത്ഥ ഫലങ്ങൾ വിപണി വ്യത്യാസം അനുസരിച്ച് മാറാം.)
പ്രതിമാസം ₹10,000 നിക്ഷേപിച്ചാൽ 35 വർഷത്തിന് ശേഷം എത്ര ലഭിക്കും?
35 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപം നടത്തുകയും വാർഷിക റിട്ടേൺസ് ശരാശരി 12 ശതമാനം ലാഭ നിരക്ക് കണക്കുകൂട്ടിയാൽ;
നിക്ഷേപിച്ച തുക: 42,00,000 രൂപ
റിട്ടേൺസ്: 6,07,52,691 രൂപ
ആകെ റിട്ടേൺസ്: 6,49,52,691 രൂപ
(ഓർമ്മിക്കുക; യഥാർത്ഥ ഫലങ്ങൾ വിപണി വ്യത്യാസം അനുസരിച്ച് മാറാം.)
Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Greynium Information Technologies should be held liable for any losses. Please consult a professional advisor.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications