ഉന്നത പഠനം മുടക്കണ്ട; സർക്കാർ ഉറപ്പിൽ കുറഞ്ഞ പലിശയും ലോൺ
ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് പിഎം വിദ്യാലക്ഷ്മി. രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ ഈ പദ്ധതി വഴി വായ്പ നൽകുന്നു. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി ലഭിക്കും.
200 രൂപ നിക്ഷേപിക്കാനുണ്ടോ? 20 ലക്ഷം കയ്യിൽ കിട്ടും, എൽഐസിയുടെ സ്‌പെഷ്യൽ സ്കീം
എല്ലാ റീജിയണൽ റൂറൽ ബാങ്കുകളിൽനിന്നും (ആർആർബി), ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്നും സഹകരണ ബാങ്കുകളിൽനിന്നും വായ്പ ലഭിക്കും.ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സാമ്പത്തിക തടസ്സങ്ങൾ മറികടക്കാനും യുവാക്കളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കാനും ഈ പദ്ധതി സഹായിക്കും.

ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. 7.5 ലക്ഷം രൂപയ്ക്കു വരെ 75% ക്രെഡിറ്റ് ഗാരന്റി സർക്കാരായിരിക്കും നൽകുക, അതായത് ഈട് ആവശ്യമില്ല. 4.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് പൂർണമായും പലിശ ഇളവുണ്ട്. 8 ലക്ഷം രൂപയ്ക്കു താഴെയാണ് കുടുംബത്തിന്റെ വാർഷിക വരുമാനമെങ്കിൽ 10 ലക്ഷം രൂപയ്ക്ക് വരെ പലിശയിൽ 3% ഇളവ് ലഭിക്കും. അതായത്, 9 ശതമാനമാണ് ബാങ്കിന്റെ പലിശയെങ്കിൽ 3% കേന്ദ്രസർക്കാർ നൽകും, ബാക്കി 6% വഹിച്ചാൽ വിദ്യാർത്ഥികൾ വഹിച്ചാൽ മതി.
പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത
ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻഐആർഎഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ, 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് വായ്പ ലഭിക്കും. എൻഐആർഎഫ് 'ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും (ഉദാഹരണത്തിന് കോളജ്, സർവകലാശാല) മേഖല തിരിച്ചുമുള്ള (ഉദാഹരണത്തിന് എൻജിനീയറിങ്, മെഡിക്കൽ) റാങ്കിങ്ങും ഇതിനായി പരിഗണിക്കും. ഓരോ വർഷവും റാങ്കിങ് അനുസരിച്ച് അർഹമായ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കും.
തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടൻ; രജനീകാന്തോ, പ്രഭാസോ, വിജയ്‌യോ അല്ല
പലിശ ഇളവ്
ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് വർഷം 3% പലിശയിളവ് നൽകും. പലിശ ഇളവിനു തുല്യമായ തുക ഇ–വൗച്ചർ അല്ലെങ്കിൽ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) ആയിട്ടായിരിക്കും നൽകുക. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ടെക്നിക്കൽ/പ്രഫഷനൽ കോഴ്സുകൾ ഓപ്റ്റ് ചെയ്യുന്നവർക്കുമാണ് പലിശ ഇളവിൽ മുൻഗണന.
വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പി.എം വിദ്യാലക്ഷ്മി പോർട്ടലിലൂടെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 'ന്യൂ യൂസര്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം. രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. 'ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ'ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക. കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക. അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക. അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക.
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


