ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) കുട്ടികൾ മുതൽ പ്രായവർക്ക് വരെ പുതിയ പദ്ധതികൾ പരിചയപ്പെടുത്തുന്നുണ്ട്. ഈ പദ്ധതികളൊക്കെയും മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതാണ്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എൽ.ഐ.സി ജീവൻ പ്രഗതി പോളിസി. നിങ്ങളൊരു പോളിസിയെടുക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ, ജീവൻ പ്രഗതി പോളിസി മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.
പലിശയിനത്തിൽ മാത്രം 5 ലക്ഷത്തിലധികം രൂപ; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ എങ്ങനെ നിക്ഷേപിക്കണം?
ഈ പദ്ധതിയനുസരിച്ച്, നിക്ഷേപകർക്ക് നിരവധി നേട്ടങ്ങളുണ്ട്. അതായത്, ഓരോദിവസവും 200 രൂപ മാറ്റിവെക്കുന്നതിലൂടെ നിങ്ങൾക്ക് 28 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടാവും. മാത്രമല്ല, ഈ പദ്ധതിയിലെ നിക്ഷേപങ്ങൾ അപകടസാധ്യതയില്ലാത്തതുമാണ്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ പ്രായപരിധി 12 വയസും പരമാവധി പ്രായം 45 വയസുമാണ്. ദിവസം 200 രൂപ നിക്ഷേപിച്ചാൽ 28 ലക്ഷം രൂപയുടെ സമ്പാദ്യം എങ്ങനെയുണ്ടാവുമെന്ന് നോക്കാം.

ഒരു വ്യക്തി ജീവൻ പ്രഗതി പോളിസിക്ക് കീഴിൽ ദിവസം 200 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, അയാൾ ഒരു മാസത്തിൽ ആകെ നിക്ഷേപിക്കുന്ന തുക 6000 രൂപയായിരിക്കും. അപ്പോൾ അയാളുടെ ഒരു വർഷത്തിലെ നിക്ഷേപ തുക 72,000 രൂപയാവും. അങ്ങനെ, നിങ്ങൾ 20 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 14,40,000 രൂപയാകുന്നതാണ്. മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും കൂടി ചേരുമ്പോൾ ഈ തുക 28 ലക്ഷം രൂപയായി മാറും.
ആദായനികുതി റീഫണ്ട് ലഭിക്കാൻ എത്ര കാലതാമസമുണ്ട്? അതിന് പലിശ ലഭിക്കുമോ?
ഓരോ അഞ്ച് വർഷത്തിലും നിക്ഷേപകരുടെ റിസ്ക് കവർ വര്ധിക്കുന്നു എന്നതാണ് എൽ.ഐ.സി ജീവൻ പ്രഗതി പോളിസിയുടെ മറ്റൊരു പ്രത്യേകത. അതായത്, നിങ്ങൾക്ക് ലഭിക്കുന്ന തുക അഞ്ച് വർഷത്തിനുള്ളിൽ വർധിക്കുന്നു. നിങ്ങൾക്ക് ഈ പോളിസിയുടെ നിക്ഷേപതുക ത്രൈമാസമായോ അർദ്ധ വാർഷികമായോ വാർഷിക അടിസ്ഥാനത്തിലോ അടക്കാൻ സാധിക്കും. ഈ പോളിസിയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1.5 ലക്ഷം രൂപയാണെങ്കിലും പരമാവധി പരിധിയില്ല. ആരെങ്കിലും 2 ലക്ഷം രൂപയുടെ പോളിസി എടുക്കുന്നുവെന്ന് കരുതുക. അതിലെ മരണ ആനുകൂല്യം ആദ്യത്തെ അഞ്ച് വർഷത്തേക്ക് സാധാരണ നിലയിലായിരിക്കും. ഇതിനുശേഷം 6 മുതൽ 10 വർഷം വരെ കവറേജ് 2.5 ലക്ഷം രൂപയാകും. അപ്പോൾ 10 മുതൽ 15 വർഷത്തിനുള്ളിൽ ഇൻഷുറൻസ് കവറേജ് 3 ലക്ഷം രൂപയായി ഉയരും. അങ്ങനെ പോളിസി ഉടമയുടെ ഇൻഷുറൻസ് കവറേജ് വർധിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
