നിങ്ങളുടെ പണം സുരക്ഷിതവും സ്ഥിരമായ വരുമാനവും ലഭിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം (പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം 2024) നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതിയായിരിക്കും. ഈ പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, നിങ്ങൾ എത്ര രൂപ നിക്ഷേപിച്ചാലും അത് പൂർണമായും സുരക്ഷിതമായി തുടരുന്നു എന്നതാണ്. അതോടൊപ്പം നിങ്ങൾക്ക് എല്ലാ മാസവും നിക്ഷേപത്തിന് പലിശ നേടുകയും ചെയ്യുന്നു.
15,000 രൂപ അടിസ്ഥാന ശമ്പളത്തിൽ 60,52,650 രൂപ വരെ പെൻഷൻ നേടാം
പോസ്റ്റ് ഓഫീസ് എം.ഐ.എസ് അക്കൗണ്ട് സിംഗിൾ അല്ലെങ്കിൽ ജോയിന്റായോ തുറക്കാം. നിങ്ങളുടെ ഭാര്യ, സഹോദരൻ അല്ലെങ്കിൽ മറ്റേതെങ്കിലും കുടുംബാംഗങ്ങൾക്കൊപ്പമാണ് നിങ്ങൾ ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കുന്നതെങ്കിൽ, നിങ്ങളുടെ നിക്ഷേപ പരിധിയും വർധിക്കുന്നതാണ്. മാത്രമല്ല, പദ്ധതി നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 5 വർഷത്തിന് ശേഷം നിങ്ങൾക്ക് നിക്ഷേപിച്ച തുക പിൻവലിക്കാൻ സാധിക്കും.

പോസ്റ്റ് ഓഫീസ് എം.ഐ.എസ് പദ്ധതിയിൽ രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ച് ജോയിന്റ് അക്കൗണ്ട് തുറക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപം കൂടുന്നതിനനുസരിച്ച് വരുമാനവും വർധിക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളും നിങ്ങളുടെ ഭാര്യയും ഒരുമിച്ച് ഈ പദ്ധതിയിൽ ഒരു ജോയിന്റ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 5 ലക്ഷത്തിലധികം രൂപ ലഭിക്കും.
എൻ.പി.എസ് നികുതി ആനുകൂല്യങ്ങൾ; ശമ്പളമുള്ള വ്യക്തികൾക്ക് എത്രത്തോളം ലാഭിക്കാൻ സാധിക്കും?
എങ്ങനെയെന്നാൽ, നിലവിൽ പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം 7.4 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട്. നിങ്ങളുടെ ഭാര്യക്കൊപ്പമുള്ള ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ 9,250 രൂപ എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കും. അങ്ങനെ ഒരു വർഷത്തിൽ 1,11,000 രൂപ ഉറപ്പുള്ള വരുമാനം ഉണ്ടാകും. അപ്പോൾ 5 വർഷത്തിലെ പലിശ തുക കണക്കുകൂട്ടുമ്പോൾ, നിങ്ങൾക്ക് 5,55,000 രൂപ ലഭിക്കും. ഇനി നിങ്ങൾ ഈ അക്കൗണ്ട് സിംഗിൾ ആയാണ് തുറക്കുന്നതെങ്കിൽ, നിങ്ങൾക്ക് പരമാവധി 9 ലക്ഷം രൂപ നിക്ഷേപിക്കാം. അപ്പോൾ നിങ്ങൾക്ക് പ്രതിമാസം 5,550 രൂപ പലിശ ലഭിക്കും. അങ്ങനെ ഒരു വർഷം 66,600 രൂപ പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കും. അങ്ങനെ പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് 5 വർഷം കൊണ്ട് 3,33,000 രൂപ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
