പെൺമക്കളുടെ ഭാവിക്കായുള്ള സുരക്ഷിത നിക്ഷേപങ്ങളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നൊരാൾ 15 വർഷം നിക്ഷേപിക്കണം. നിക്ഷേപിച്ച തീയതി തൊട്ട് 21 വർഷമാണ് കാലാവധി. 18 വയസിന് ശേഷം പെണ്‍കുട്ടിയുടെ വിവാഹം കഴിയുമ്പോഴും കാലാവധിയെത്തിയതായി കണക്കാക്കും. പദ്ധതിയിൽ വർഷത്തിൽ വ്യത്യസ്ത തുക നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന ആദായം നോക്കാം.
ആർക്കൊക്കെ ചേരാം
10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. ഒരു കുട്ടിയുടെ പേരില്‍ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇളവുണ്ട്.
നിക്ഷേപം
സാമ്പത്തിക വര്‍ഷത്തില്‍ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ തവണകളായും നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് 15 വര്‍ഷക്കാലം നിക്ഷേപം നടത്തണം. വര്‍ഷത്തില്‍ ചുരുങ്ങിയ നിക്ഷേപമെങ്കിലും നടത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അക്കൗണ്ട് അവസാനിപ്പിക്കും. അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിനുള്ളില്‍ പുനനാരംഭിക്കാന്‍ സാധിക്കും. ഇതിനായി 50 രൂപ പിഴയടച്ച് 250 രൂപയില്‍ കുറയാത്ത നിക്ഷേപം നടത്തിയാല്‍ മതി.
പലിശ നിരക്ക്
2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി- മാർച്ച് പാദത്തിലെ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 7.6 ശതമാനമാണ് . സാമ്പത്തിക വര്‍ഷത്തി സുകന്യ സമൃദ്ധി യോജനയില്‍ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി സെക്ഷന്‍ 80സി പ്രകാരം പൂര്‍ണമായും നികുതിയിളവ് ലഭിക്കും. പലിശയ്ക്കും കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി അടയ്ക്കേണ്ടതില്ല.
കാല്‍ക്കുലേറ്റര്‍
2023 ല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുന്ന വ്യക്തിക്ക് 2044ല്‍ കാലാവധിയെത്തും. സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ വര്‍ഷത്തില്‍ 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 4,24,344 രൂപ ലഭിക്കും. വര്‍ഷത്തില്‍ 20,000 രൂപ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 8,48,687 രൂപ ലഭിക്കും.
സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പ്രതിമാസം 50,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന തുക 21,21,718 രൂപയാണ്. വര്‍ഷത്തില്‍ 75,000 രൂപ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലേക്ക് മാറ്റിയാല്‍ 31,82,577 രൂപ കാലാവധിയില്‍ നേടാം. വര്‍ഷത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 42,43,436 രൂപ നേടാം. വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന പരമാവധി നിക്ഷേപ തുകയായ 1.50 ലക്ഷം നിക്ഷേപിച്ചാല്‍ 63,65,155 രൂപ ലഭിക്കും.
ആദായത്തിൽ മാറ്റം വരാം
സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ പരിഷ്കരിക്കാറുണ്ട്. ത്രൈമാസങ്ങളിൽ പലിശ നിരക്ക് അവലോകനം നടത്തിയാണ് പുതുക്കി നിശ്ചയിക്കുന്നത്. അതിനാൽ, ഭാവിയിൽ പലിശ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാം. ഇതിനാൽ മുകളിൽ സൂചിപ്പിച്ചതിനേക്കാൾ ആദായത്തിൽ ഏറ്റകുറച്ചിലുകൾ വന്നേക്കാം. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിനുള്ള പലിശ നിരക്ക് മാർച്ച 31 ഓടെ പ്രഖ്യാപിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
