സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് സമൂഹത്തിൽ കൂടുതലും. ഇത്തരക്കാർക്ക് പ്രത്യേക പെൻഷൻ ആനുകൂല്യങ്ങളില്ലാത്തതിനാൽ തന്നെ വിരമിക്കൽ കാലത്തേക്കുള്ള വരുമാന സ്രോതസ് കണ്ടെത്തണം. രാജ്യത്തെ പണപ്പെരുപ്പം കണക്കിലെടുത്ത് മികച്ചൊരു തുക പെൻഷൻ ലഭിക്കാൻ വലിയ സമ്പാദ്യം വളർത്തിയെടുക്കേണ്ടതുണ്ട്. ഇതിനായി ഇന്ന് ലഭ്യമായ മികച്ച പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം അഥവ എൻപിഎസ്. പദ്ധതിയിൽ നിന്ന് എങ്ങനെ മികച്ച വിരമിക്കൽ കാല വരുമാനം നേടിയെടുക്കാം എന്നാണ് പരിശോധിക്കുന്നത്.
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം
വിരമിക്കല്‍ കാലത്തേക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എൻപിഎസ് കൈകാര്യം ചെയ്യുന്നത്. 70 വയസിന് വരെ പ്രായമുള്ള ഏതൊരാള്‍ക്കും വിരമിക്കല്‍ ഫണ്ട് സ്വരൂപിക്കാന്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ചേരാം. കുറഞ്ഞ പ്രായ പരിധി 18 വയസാണ്. 65-നും 70-നും ഇടയില്‍ എന്‍പിഎസില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ പദ്ധതിയില്‍ തുടരാനും സാധിക്കും
എൻപിഎസിൽ ടെയർ1, ടെയർ2 എന്നിങ്ങനെ 2 അക്കൗണ്ടുകളുണ്ട്. പെൻഷൻ അക്കൗണ്ടായി ആരംഭിക്കേണ്ടത് ടെയർ1 അക്കൗണ്ടാണ്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ടെയർ1 അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപയും ടെയർ2 അക്കൗണ്ടിൽ 1,000 രൂപയും ആവശ്യമാണ്. ശേഷം വർഷത്തിൽ കുറഞ്ഞത് 1,000 രൂപ ടെയർ1 അക്കൗണ്ടിൽ നിക്ഷേപിക്കണം. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് പരിധിയില്ലാതെ നിക്ഷേപിക്കാം. ടെയർ1 അക്കൗണ്ടിലെ നിക്ഷേപം 60-ാം വയസിൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

അസറ്റ് അലോക്കേഷൻ
എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല, ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക. ആക്ടീവ്, ഓട്ടോ ചോയിസ് പ്രകാരം അസറ്റ് അലോക്കേഷൻ തിരഞ്ഞെടുക്കാം. ആക്ടീവ് ചോയിസിൽ 75 ശതമാനം വരെ ഇക്വിറ്റി നിക്ഷേപം അനുവദിക്കും. ഓട്ടോ ചോയിസിൽ പ്രായത്തിന് അനുസരിച്ച് ഇക്വിറ്റിയിലെ നിക്ഷേപം കുറയ്ക്കും.
പെൻഷൻ ലഭിക്കുന്നത് എങ്ങനെ
നിലവിലെ റൂള്‍ പ്രകാരം കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.
പെൻഷൻ കാൽക്കുലേറ്റർ
എൻപിഎസ് കാൽക്കുലേറ്റർ പ്രകാരം, 25 വയസ് പ്രായമുള്ളൊരാൾ മാസം 12,500 രൂപ വീതം 60 വർഷത്തേക്ക് എൻപിഎസിൽ നിക്ഷേപിച്ചാല്‍ വിരമിക്കല്‍ കാലമെത്തുമ്പോഴേക്കും 2.94 ലക്ഷം രൂപ മാസ പെന്‍ഷന്‍ ലഭിക്കും. അതേസമയം 3,000 രൂപ നിക്ഷേപിച്ചാലുള്ള കണക്ക് നോക്കാം. 34 വയസുകാരൻ എൻപിഎസിൽ ചേർന്നാൽ 26 വർഷമാണ് നിക്ഷേപിക്കാൻ മുന്നിലുള്ളത്. മാസം 3,000 രൂപ നിക്ഷേപിക്കുമ്പോൾ ആകെ 9,36,000 രൂപയാണ് നിക്ഷേപിക്കുന്നത്.
10 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 44,71,966 രൂപയാണ് എൻപിഎസ് കോർപ്പസുണ്ടാകുന്നത്. ഇതിൽ 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റുകയും 6 ശതമാനം റിട്ടേണ്‍ ലഭിക്കുകയും ചെയ്യുമ്പോൾ മാസത്തില്‍ 8,944 രൂപ ലഭിക്കും. ബാക്കി 60 ശതമാനമായ 17,88,786 രൂപ 60-ാം വയസിൽകയ്യിൽ ലഭിക്കും. ഉയര്‍ന്ന പെന്‍ഷന്‍ ആവശ്യമുണ്ടെങ്കില്‍ പണം മുഴുവൻ തുകയും ആന്യുറ്റിയിലേക്ക് മാറ്റാം. 22,360 രൂപ മാസത്തിൽ പെന്‍ഷന്‍ ലഭിക്കും.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications