കുറഞ്ഞ മാസ അടവ്, ലെെഫ് ഇൻഷൂറൻസ് പരിരക്ഷ, ഒപ്പം ലക്ഷങ്ങളുടെ സമ്പാദ്യവും. ഒരൊറ്റ പദ്ധതിയിൽ നിന്ന് ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിൽ അതൊരു ലോട്ടറിയാണ്. ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെതായിട്ടുണ്ട്. ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ആകസ്മിക സംഭവങ്ങളെ നേരിടാൻ കുടുംബത്തെ സഹായിക്കുന്ന ലൈഫ് ഇൻഷൂറൻസ് പരിരക്ഷയ്ക്കൊപ്പം കാലാവധിയിൽ ലക്ഷങ്ങൾ നേടാൻ സാധിക്കുന്നൊരു പദ്ധതിയാണ് എൽഐസി ജീവൻ ആനന്ദ്. കുറഞ്ഞ മാസ അടവ് തന്നെയാണ് പോളിസിയുടെ പ്രത്യേകത. വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ആനന്ദ് പോളിസി
ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, എന്‍ഡൗമെന്റ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ് എൽഐസി ജീവൻ ആനന്ദ്. ലൈഫ് ഇന്ഷൂറന്സിനോടൊപ്പം കാലാവധിയിൽ പ്രീമിയവും ബോണസും ചേർന്ന തുക തിരികെ ലഭിക്കുന്നതിനാൽ സമ്പാദ്യത്തിന്റെയും ഗുണവും പോളിസിയിലൂടെ ലഭിക്കും. പോളിസില്‍ ചേരുന്ന വ്യക്തി കാലാവധി പൂർത്തിയാക്കിയാൽ തിരികെ ലഭിക്കും.
മരണപ്പെട്ടാൽ നോമിനിക്ക് മരണാനുകൂല്യം ലഭിക്കും. തിരഞ്ഞെടുക്കുന്ന സം അഷ്വേഡും പോളിസി കാലയളവും വ്യക്തിയുടെ പ്രായവും അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള ആനുകൂല്യങ്ങള്‍ ജീവന് ആനന്ദ് പോളിസിയില്‍ നിന്ന് ലഭിക്കും.
പോളിസി വിശദാംശങ്ങൾ
1 ലക്ഷം രൂപയാണ് എല്‍ഐസി ജീവന് ആനന്ദ് പോളിസിയിലെ കുറഞ്ഞ സം അഷ്വേഡ് തുക. 5000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയര്‍ത്താം. പരമാവധി സം അഷ്വേഡിന് പരിധിയില്ല. 18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജീവന് ആനന്ദ് പോളിസിയില്‍ ചേരാം. 75 വയസിനുള്ളില്‍ പോളിസി കാലാവധി എത്തണം. അതായത്, 50 വയസുകാരന് പരമാവധി 25 വര്‍ഷ പോളിസിയില്‍ മാത്രമെ ചേരാന്‍ സാധിക്കുകയുള്ളൂ.
കാലാവധി
15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തീരുമാനിക്കാം. കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു.
മരണാനുകൂല്യം
പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബത്തിന് മരണാനുകൂല്യം ലഭിക്കും. ഇത് ബേസിക് സം അഷ്വേഡിന്റെ 125 ശതമാനമോ വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങോ ആയിരിരിക്കും. മരണ ആനുകൂല്യം മൊത്തം പ്രീമിയത്തിന്റെ 105 ശതമാനത്തില്‍ കുറവായിരിക്കില്ല. പോളിസികള്‍ എല്‍ഐസി വെബ്സൈറ്റ് വഴിയോ ശാഖകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ വാങ്ങാന്‍ സാധിക്കും.
പോളിസി കാൽക്കുലേറ്റർ
എല്‍ഐസി ജീവന് ആനന്ദ് പോളിസിയില്‍ 5 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 35 വര്‍ഷ പോളിസി കാലാവധിയില്‍ വാങ്ങുന്ന 18 വയസുള്ള വ്യക്തിക്ക് എത്ര രൂപ മാസ അടവ വരുമെന്നും കാലാവധിയില്‍ ലഭിക്കുന്ന തുകയും നോക്കാം. ആദ്യ വര്‍ഷം വാര്‍ഷിക പ്രീമിയം നികുതി ഉള്‍പ്പെടെ 16,257 രൂപയാണ് വരുന്നത്. മാസത്തില്‍ 1,385 രൂപ അടയ്ക്കണം.
രണ്ടാം വര്‍ഷം മുതല്‍ വാര്‍ഷിക പ്രീമിയം 15,907 രൂപയായി കുറയും. മാസത്തില്‍ 1,355 രൂപ അടയ്ക്കേണ്ടി വരും. ദിവസത്തില്‍ 44 രൂപ കരുതിയാല്‍ മതിയാകും. കാലാവധിയില്‍ ബോണസുകളടക്കം 25 ലക്ഷം രൂപ പോളിസിയില്‍ നിന്ന് ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications