ഒരു ലക്ഷം രൂപ സമ്പാദിക്കുക എന്നത് ഒരു സുപ്രധാന സാമ്പത്തിക നാഴികക്കല്ലാണ്. പ്രത്യേകിച്ച് പുതിയ ജോലിക്കാർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്ക്. അതുകൊണ്ടുകന്നെ പലരും നിക്ഷേപം ആരംഭിക്കുന്നു. എന്നാൽ മ്യൂച്വൽ ഫണ്ടുകളിലാണ് നിങ്ങൾ നിക്ഷേപം തുടങ്ങാൻ ആരംഭിക്കുന്നതെങ്കിൽ എത്ര നാൾ കൊണ്ട് 1 ലക്ഷം രൂപ സമ്പാദിക്കാമെന്ന് നോക്കാം. പ്രതിമാസം 5000 രൂപയാണ് നിങ്ങളുടെ എസ്ഐപി തുക എന്ന് കരുതുക.
എസ്ഐപി കാൽക്കുലേറ്റർ
പ്രതിമാസ നിക്ഷേപം: 5,000 രൂപ.
കാലാവധി: 1.6 വർഷം
ആകെ നിക്ഷേപം: 96,000 രൂപ.
പ്രതീക്ഷിക്കുന്ന വരുമാനം: 12%
പ്രതീക്ഷിക്കുന്ന വരുമാനം: 9,752 രൂപ.
ആകെ സമ്പാദ്യം: 1.06 ലക്ഷം രൂപ
3,000 രൂപ വരെ കിഴിവ് നേടാം, ഇതാ മികച്ച 6 ക്രെഡിറ്റ് കാർഡുകൾ, കുറഞ്ഞ വിലയിൽ കൂടുതൽ വാങ്ങാം
ഈ കണക്കുകൂട്ടൽ പ്രകാരം പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപിയിലൂടെ ഒരു ലക്ഷം രൂപയുടെ സമ്പാദ്യം നേടാൻ 1.5 വർഷമോ 18 മാസമോ എടുക്കും. എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപം ഏകദേശം 15% വാർഷിക വരുമാനം നൽകുന്നുവെങ്കിൽ, പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ 18 മാസത്തിനുള്ളിൽ നിങ്ങളെ ഒരു 'ലക്ഷാപതി' ആകാം. ഉറപ്പില്ലെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ഇടത്തരം കാലയളവിൽ അത്തരം സാധ്യതയുള്ള വരുമാനം നൽകാൻ കഴിയും.
18 മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപയുടെ കോർപ്പസ് നിക്ഷേപം വേണമെങ്കിൽ, ഏറ്റവും ലളിതമായ പരിഹാരം നിങ്ങളുടെ പ്രതിമാസ സംഭാവന ചെറുതായി വർദ്ധിപ്പിക്കുക എന്നതാണ്. 500 രൂപ വർദ്ധിപ്പിച്ചാലും അതായത് 5,500 രൂപയുടെ എസ്‌ഐപി വഴി ഒരു ലക്ഷം രൂപയുടെ സമ്പാദ്യം 18 മാസത്തിനുള്ളിൽ നേടാൻ സാധിക്കും.

എസ്ഐപിയുടെ നേട്ടങ്ങൾ
അച്ചടക്കമുള്ള നിക്ഷേപം: കൃത്യമായ ഇടവേളകളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക അച്ചടക്കം വളർത്താൻ സഹായിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം വൈകാരികമായി തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കാനും ഇത് ഉപകരിക്കും.
രൂപയുടെ ചെലവ് ശരാശരി (Rupee Cost Averaging): വിപണി വില കുറവായിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങുകയും, വില കൂടുമ്പോൾ കുറച്ച് യൂണിറ്റുകൾ വാങ്ങുകയും ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള നിക്ഷേപച്ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ലളിതം: ചെറിയ തുകകൾ പോലും (ഉദാഹരണത്തിന്, 500 രൂപ മാത്രം) ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാൻ കഴിയും. ഇത് വരുമാന നിലയെ പരിഗണിക്കാതെ എല്ലാവർക്കും നിക്ഷേപം നടത്താൻ അവസരം നൽകുന്നു.
സൗകര്യപ്രദം: ആവശ്യാനുസരണം നിക്ഷേപത്തിൽ മാറ്റങ്ങൾ വരുത്താനും, താൽക്കാലികമായി നിർത്താനും സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications