പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ ജനകീയമാക്കുന്ന രണ്ട് ഘടകങ്ങൾ ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ്. സർക്കാർ പിന്തുണയോടെയുള്ള ഇത്തരം നിക്ഷേപ പദ്ധതികൾ വ്യക്തികൾക്ക് അവരുടെ ഹ്രസ്വകാല - ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതോടൊപ്പം അപകട രഹിതമായ നിക്ഷേപവും വാഗ്ദാനം ചെയ്യുന്നു. അത്തരത്തിലുള്ള മികച്ച റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളിലൊന്നായ കിസാൻ വികാസ് പത്രയുടെ സവിശേഷതകളാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്. മികച്ച റിട്ടേൺസെന്നാൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുന്ന പദ്ധതി.
പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ പണം ഇരട്ടിയാകുമെന്ന കാര്യം ഉറപ്പാണ്. കിസാൻ വികാസ് പത്ര അഥവ കെവിപി പദ്ധതി നിലവിൽ 7.5 ശതമാനം വാർഷിക പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ നിക്ഷേപം സാധ്യമാകുന്ന പദ്ധതി സർക്കാർ തന്നെ രാജ്യത്തെ കർഷകർക്ക് ഉപകാരപ്പെടുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. ഈ സ്കീമിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ നിങ്ങളുടെ പണം ഇരട്ടിയാക്കാം. പോസ്റ്റ് ഓഫീസ് വഴിയോ വലിയ ബാങ്കുകൾ വഴിയോ നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുന്നു.

1000 രൂപയാണ് കിസാൻണ വികാസ് പത്രയിലെ കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനുള്ള അവസരവും കെവിപിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. 2023 ഏപ്രിലിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പദ്ധതിയുടെ വാർഷിക പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി വർദ്ധിപ്പിക്കുന്നത്. നേരത്തെ ഈ സ്കീമിൽ പണം ഇരട്ടിയാകാൻ 120 മാസമെടുത്തിരുന്നു, എന്നാൽ ഇപ്പോൾ പണം 115 മാസത്തിനുള്ളിൽ അതായത് 9 വർഷവും ഏഴ് മാസവും കൊണ്ട് ഇരട്ടിയാകും.
ഈ സ്കീമിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിവർഷം 7.5 ശതമാനം എന്ന നിരക്കിൽ റിട്ടേൺ നൽകും. കണക്കുപ്രകാരം പണം ഇരട്ടിയാകാൻ 115 മാസം കാത്തിരിക്കേണ്ടി വരും. അതായത് 9 വർഷവും 7 മാസവും കൊണ്ട് നിങ്ങളുടെ പണം ഇരട്ടിയാകും. നിങ്ങൾ 6 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുകയാണെങ്കിൽ, ഈ കാലയളവിൽ ഈ തുക 12 ലക്ഷം രൂപയായി മാറും.
20 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ നേടാം, കാലാവധി 7 വർഷം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്, നോക്കുന്നോ
സിംഗിൾ അക്കൗണ്ടിന് പുറമെ ജോയിന്റ് അക്കൗണ്ട് തുറക്കാനുള്ള അവസരവും പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് പേർക്ക് വരെ ജോയിന്റ് അക്കൗണ്ടിന്റെ ഭാഗമാകാൻ സാധിക്കും. എന്നിരുന്നാലും, ഈ സ്കീമിന് കീഴിൽ ഒരു നോമിനി ചേർക്കുന്നത് നിർബന്ധമാണ്. നിങ്ങൾക്ക് വേണമെങ്കിൽ, 2 വർഷവും 6 മാസവും കഴിഞ്ഞ് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. എന്നാൽ നിബന്ധനകൾ ബാധകമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
