പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികൾ എന്നും ജനപ്രിയമായിരിക്കുന്നതിനുള്ള പ്രധാന കാരണം ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ്. സർക്കാർ പിന്തുണയോടെ എത്തുന്ന പോസ്റ്റ് ഓഫീസ് പദ്ധതികൾ സാധാരണക്കാരിൽ സമ്പാദ്യത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുകയും സമ്പത്ത് കെട്ടിപടുക്കാൻ അവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സാധാരണക്കാർ ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന പോസ്റ്റ് ഓഫീസ് പദ്ധതികളിലൊന്നാണ് റെക്കറിംഗ് ഡെപ്പോസ്റ്റ് അഥവ ആർഡി. നിശ്ചിത കാലത്തേക്ക് ഒരു നിശ്ചിത തുക കൃത്യമായി അടയ്ക്കുകയും കോമ്പൗണ്ടിംഗ് രീതിയിൽ പലിശ കണക്കാക്കി ഉപഭോക്താവിന് നൽകുകയും ചെയ്യുന്ന സ്കീമാണ് ആർഡി എന്ന് പറയുന്നത്.
കയ്യിൽ 5,400 രൂപയുണ്ടോ, 3.65 കോടി രൂപ നേടാൻ വഴിയുണ്ട്, ജോലി, ശമ്പളം ഒന്നും പ്രശ്നമല്ല, വിശദമായി അറിയാം
മികച്ച വരുമാനം നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആർഡിയിൽ ഇപ്പോൾ ലക്ഷ കണക്കിന് ഉപഭോക്താക്കളുണ്ട്. ട്ടം കൊയ്യുന്നത്. നിങ്ങൾ ഒരു ജോലി ചെയ്യുകയും നിങ്ങളുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ഒരു ചെറിയ തുക ലാഭിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, പോസ്റ്റ് ഓഫീസ് ആർഡിയിൽ അത് നിക്ഷേപിച്ച് നേട്ടം കൊയ്യാൻ സാധിക്കും. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് വലിയ വരുമാനം ലഭിക്കുമെന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

ഈ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് ഓരോ 3 മാസത്തിലും സർക്കാർ തീരുമാനിക്കുന്നതാണ്. ആർഡി നിക്ഷേപത്തിൽ, നിങ്ങൾ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം, ഒരു നിശ്ചിത സമയത്തിന് ശേഷം നിങ്ങൾക്ക് വളരെ മികച്ച വരുമാനം ലഭിക്കും. സുരക്ഷിത നിക്ഷേപത്തിനായി നിരവധി ആളുകളുടെ ആദ്യ ചോയ്‌സ് പോസ്റ്റ് ഓഫീസ് സ്കീമാണ്, അതിനാൽ വിഷമിക്കേണ്ടതില്ല, കാരണം ഈ സ്കീമിൽ നിങ്ങൾക്ക് ഉറപ്പായ വരുമാനം ലഭിക്കും. അടുത്തിടെ പദ്ധതിയുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ പദ്ധതിയിൽ അംഗമാകുന്ന ആളുകൾക്ക് 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.
ഈ പലിശ നിരക്കിൽ നിങ്ങൾ എല്ലാ മാസവും 5000 രൂപ പോസ്റ്റ് ഓഫീസിലെ ആർഡി സ്കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷത്തെ നിങ്ങളുടെ നിക്ഷേപത്തിന്റെ മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ 3 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിക്കും, 3 ലക്ഷം രൂപ നിക്ഷേപ തുകയിൽ 6.7 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് പണം ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ പലിശ മാത്രം 56,830 രൂപയായിരിക്കും. ഇത്തരത്തിൽ, കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ലഭിക്കുന്ന തുക 3,56,830 രൂപയും ആയിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications